പരീക്ഷ ഇല്ലാതെ വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ നേടാം.
November 14, 2023
പരീക്ഷ ഇല്ലാതെ വിവിധ പഞ്ചായത്തുകളില്‍ താല്‍ക്കാലിക ജോലി ഒഴിവുകള്‍ നേടാം.
കേരള സര്‍ക്കാരിന്റെ കീഴില്‍ വരുന്ന വിവിധ തസ്തികളിലേക്ക് PSC പരീക്ഷ ഇല്ലാതെ താല്‍ക്കാലിക ജോലി നേടാന്‍ അവസരം താഴെ കൊടുത്ത ഓരോ ജോലികളും അതാത് യോഗ്യത ഉള്ള ഉദ്യോഗാര്തികള്‍ അതത് ഓഫീസുമായി ബന്ധപ്പെടുക.
ക്ലാര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ഒഴിവ്
കേരള സര്‍ക്കാര്‍ ഫിഷറീസ് വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ജലകൃഷി വികസന ഏജന്‍സി കേരള (എ.ഡി.എ.കെ) സെന്‍ട്രല്‍ റീജ്യനുകീഴിലുള്ള ഗവ. സീഡ് ഹാച്ചറി പീച്ചിയിലേക്ക് ക്ലര്‍ക്ക് കം അക്കൗണ്ടന്റ് തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു.
നവംബര്‍ 16 ന് രാവിലെ 11 ന് നടക്കുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. ബികോം ബിരുദം, എം.എസ് ഓഫീസ്, ടാലി, ടൈപ്പ്‌റൈറ്റിംഗ് ഇംഗ്ലീഷ്, മലയാളം ലോവര്‍ എന്നിവയാണ് അടിസ്ഥാന യോഗ്യതകള്‍. താല്‍പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ നിശ്ചിത സമയത്ത് ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റുകളും ഓരോ പകര്‍പ്പും സഹിതം അഡാക്ക് സെന്‍ട്രല്‍ റീജിയന്‍ തേവരയിലുള്ള ഓഫീസില്‍ ഹാജരാകണം.ഫോണ്‍: 0484 2665479
വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ കരാർ നിയമനം
വനിതാ ശിശു വികസന വകുപ്പ് നിർഭയ സെല്ലിന് കീഴിൽ എറണാകുളം ജില്ലയിൽ പ്രവർത്തിക്കുന്ന എസ് ഒ എസ് മോഡൽ ഹോം എന്ന സ്ഥാപനത്തിൽ വിവിധ തസ്തികകളിലേക്ക് താൽക്കാലികാ അടിസ്ഥാനത്തിൽ കരാർ നിയമനം നടത്തുന്നു. സെക്യൂരിറ്റി കം മൾട്ടി പർപ്പസ് വർക്കർ യോഗ്യത : പത്താം ക്ലാസ്. പ്രായം 30 വയസ്സ്. പാർട്ട് ടൈം ക്ലിനിക്കൽ സൈക്കോളജിസ്റ്റ് യോഗ്യത എം എ സൈക്കോളജി / എം എസ് സി സൈക്കോളജി. പ്രായം 25 വയസിനു മുകളിൽ. അപേക്ഷ അയക്കേണ്ട അവസാന തീയതി ; നവംബർ 20. അപേക്ഷ അയക്കേണ്ട മേൽവിലാസം എസ്. ഒ. എസ് ചിൽഡ്രൻസ് വില്ലേജ്,എടത്തല, ആലുവ
വയനാട് മെഡിക്കൽ കോളജിൽ ഒഴിവുകൾ
വയനാട് സർക്കാർ മെഡിക്കൽ കോളജിൽ വിവിധ വകുപ്പുകളിലായി ജൂനിയർ റസിഡന്റ്, ട്യൂട്ടർ/ഡെമോൺസ്ട്രേറ്റർ എന്നീ തസ്തികകളിൽ നിലവിലുള്ള / പ്രതീക്ഷിത ഒഴിവുകളിലേക്ക് പ്രതിമാസം 45,000 രൂപ ഏകീകൃത ശമ്പളത്തിൽ (കൺസോളിഡേറ്റഡ് പേ) കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് നിയമനം നടത്തും. എം.ബി.ബി.എസ് യോഗ്യതയും ടി.സി.എം.സി/കേരള സ്റ്റേറ്റ് മെഡിക്കൽ കൗൺസിൽ രജിസ്ട്രേഷനുമുള്ള ഡോക്ടർമാർക്ക് ഇന്റർവ്യൂവിൽ പങ്കെടുക്കാം. താത്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസൽ രേഖകൾ സഹിതം നവംബർ 21ന് രാവിലെ 11ന് കോളജ് പ്രിൻസിപ്പലിന്റെ ഓഫീസിൽ വാക്-ഇൻ-ഇന്റർവ്യൂവിന് പങ്കെടുക്കണം
ലബോറട്ടറി ടെക്നീഷ്യന്‍ ഒഴിവ്
വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രത്തില്‍ ലബോറട്ടറി ടെക്നീഷ്യന്‍ തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി ചെയ്യുവാന്‍ താല്‍പര്യമുളള ബിഎസ്സി അല്ലെങ്കില്‍ ഡിഎംഎല്‍റ്റി യോഗ്യതയുളള ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. താല്‍പര്യമുളളവര്‍ നവംബര്‍ 17 ന് ഉച്ചക്ക് ഒരു മണിക്ക് മുമ്പായി ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകളുടെ സാക്ഷ്യപ്പെടുത്തിയ പകര്‍പ്പും സഹിതം വാഴത്തോപ്പ് കുടുംബാരോഗ്യകേന്ദ്രം മെഡിക്കല്‍ ഓഫീസര്‍ മുമ്പാകെ അപേക്ഷ സമര്‍പ്പിക്കണം.
ആയുര്‍വേദ ഫാര്‍മസിസ്റ്റ് നിയമനം
ജില്ലയിലെ ആയുര്‍വേദ സ്ഥാപനങ്ങളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ഫാര്‍മസിസ്റ്റ് ഗ്രേഡ്-2 തസ്തികയില്‍ നിയമനം നടത്തുന്നു. യോഗ്യത- ഒരു വര്‍ഷത്തെ ആയുര്‍വേദ ഫാര്‍മസിസ്റ്റ് ട്രെയിനിംഗ് കോഴ്‌സ്. അഭിമുഖം നവംബര്‍ 14ന് രാവിലെ 10.30-ന് മലപ്പുറം ആയുര്‍വേദ ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നടക്കും. ഫോണ്‍-0483 2734852.
കരാര്‍ വ്യവസ്ഥയില്‍ സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു
തോളൂര്‍ സാമൂഹ്യാരോഗ്യ കേന്ദ്രത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് കരാര്‍ വ്യവസ്ഥയില്‍ ഒരു സ്റ്റാഫ് നേഴ്‌സിനെ നിയമിക്കുന്നു. താല്‍പര്യമുള്ളവര്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, ബയോഡാറ്റയും, ഒരു പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോയും സഹിതം നവംബര്‍ 15 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് തോളൂര്‍ സാമൂഹിക ആരോഗ്യ കേന്ദ്രം സൂപ്രണ്ട് ഓഫീസില്‍ അഭിമുഖത്തിന് ഹാജരാകണമെന്ന് തോളൂര്‍ സാമൂഹികാരോഗ്യ കേന്ദ്രം സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0487 2285746.
ട്രേഡ്‌സ്മാന്‍ താല്‍ക്കാലിക നിയമനം
കുന്നംകുളം ഗവ. പോളിടെക്‌നിക് കോളേജില്‍ 2023 – 24 അധ്യയന വര്‍ഷത്തിലേക്ക് ട്രേഡ്‌സ്മാന്‍ (ഇലക്ട്രോണിക്‌സ്) തസ്തിയിലേക്ക് താല്‍ക്കാലികമായി നിയമനം നടത്തുന്നു. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളും സഹിതം നവംബര്‍ 13 ന് ഉച്ചയ്ക്ക് രണ്ടുമണിക്ക് ഹാജരാകണം. എഴുത്ത് പരീക്ഷയുടെയും അഭിമുഖത്തിന്റെയും അടിസ്ഥാനത്തിലായിരിക്കും നിയമനം.
ഇസിജി ടെക്നീഷ്യ൯ ഒഴിവ്
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ദിവസവേതനാ അടിസ്ഥാനത്തിൽ ഒരു ഇസിജി ടെക്നീഷ്യന്റെ ഒഴിവ് നിലവിലുണ്ട്. യോഗ്യത (ഇസിജി ആ൯റ് ഓഡിയോമെട്രിക് ടെക്നീഷ്യ൯)/ഡിസിവിറ്റി (രണ്ട് വർഷത്തെ കോഴ്സ്) പ്രായം 18-36. താത്പര്യമുളള ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകളുമായി നവംബർ 16 ന് മുമ്പ് ബന്ധപ്പെട്ട എംപ്ലോയ്മെ൯റ് എക്സ്ചേഞ്ചിൽ ഹാജരാകണം
Post a Comment