എക്‌സൈസ് വകുപ്പിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നേടാം.
November 20, 2023
എക്‌സൈസ് വകുപ്പിനു കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ ജോലി നേടാം.
കോട്ടത്തറ ഗവ. ട്രൈബല്‍ സ്‌പെഷ്യലിറ്റി ആശുപത്രിയിലെ ലഹരി കേന്ദ്രത്തിലേക്ക് എക്‌സൈസ് വകുപ്പിനുകീഴില്‍ വിമുക്തി പദ്ധതിയുടെ ഭാഗമായി കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് വിവിധ തസ്തികകളില്‍ നിയമനം നടത്തുന്നു.
🔹ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ്, 🔹സൈക്കിയാട്രിക്
🔹സൊഷ്യല്‍ വര്‍ക്കര്‍,
🔹സ്റ്റാഫ് നേഴ്‌സ്,
🔹സെക്യൂരിറ്റി,
🔹ക്ലീനിങ് സ്റ്റാഫ് എന്നീ തസ്തികകളിലാണ് ഒഴിവ്.
അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താല്പര്യമുള്ളവര്‍ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സാഹിത്യ 28ന് രാവിലെ 10ന് മുന്‍പായി ഹാജരാകണം.
പ്രവൃത്തിപരിചയമുളവര്‍ക്കും അട്ടപ്പാടിയിലെ സ്ഥിരതാമസക്കാര്‍ക്കും മുന്‍ഗണന ഉണ്ടായിരിക്കുമെന്ന് ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 8129543698, 9446031336.
📓 ഡെമോണ്‍സ്ട്രേറ്റര്‍, ട്രേഡ്‌സ്മാന്‍ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
ഷൊര്‍ണൂര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് പ്രിന്റിംഗ് ടെക്നോളജി ആന്‍ഡ് ഗവ പോളിടെക്നിക് കോളെജ് ഇലക്ട്രോണിക്സ് വിഭാഗം ഡെമോണ്‍സട്രേറ്റര്‍ തസ്തികകളിലെ ഒഴിവിലേക്ക് ദിവസ വേതനത്തില്‍ നിയമനം നടത്തും. താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ ഫോട്ടോ എന്നിവ സഹിതം നവംബര്‍ 20 ന് രാവിലെ പത്തിന് കോളെജില്‍ എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു.
ഫോണ്‍: 04662220440.
📓 ഇന്‍സ്ട്രക്ടര്‍ നിയമനം: അപേക്ഷ ക്ഷണിച്ചു
നെന്മാറ ബ്ലോക്ക് പഞ്ചായത്തിന്റെ ലിംഗവിഭവ കേന്ദ്രത്തിന്റെ ഭാഗമായി 2023 ഡിസംബര്‍ മുതല്‍ 2024 ഫെബ്രുവരി വരെ പെണ്‍കുട്ടികള്‍ക്കും വനിതകള്‍ക്കുമായി യോഗ ക്ലാസ് നടത്തുന്നതിന് അംഗീകൃത വനിത ഇന്‍സ്ട്രക്ടര്‍മാരില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. 550 രൂപയാണ് ഫീസ്. ഒരു മണിക്കൂര്‍ ദൈര്‍ഘ്യമുള്ള 14 ക്ലാസുകള്‍ സംഘടിപ്പിക്കും. താത്പര്യമുള്ള വനിതാ അംഗീകൃത ഇന്‍സ്ട്രക്ടര്‍മാര്‍ നവംബര്‍ 24 രാവിലെ 11 ന് സീല്‍ വച്ച് ക്വട്ടേഷന്‍ നെന്മാറ ഐ.സി.ഡി.എസ് ഓഫീസില്‍ കൊടുക്കണമെന്ന് ശിശു വികസന പദ്ധതി ഓഫീസര്‍ അറിയിച്ചു. ഫോണ്‍: 04923-241419
Post a Comment