KSRTC യിൽ വിവിധ ഒഴിവുകൾ വന്നിരിക്കുന്നു,തപാൽ/ ഇമെയിൽ വഴി അപേക്ഷിക്കാം

October 29, 2023

കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ വിവിധ ഒഴിവുകളിലേക്ക് നിയമനം നടത്തുന്നു.


കേരള സർക്കാർ പൊതു മേഖലാ സ്ഥാപനമായ കേരള സ്റ്റേറ്റ് റോഡ് ട്രാൻസ്പോർട്ട് കോർപ്പറേഷൻ ( KSRTC), വിവിധ ഒഴിവുകളിലേക്ക് കരാർ ഡെപ്യൂട്ടേഷൻ നിയമനം നടത്തുന്നു.

🔺ചീഫ് എഞ്ചിനീയർ ( P & CW)

ഒഴിവ്: 1
യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ BTech/
തത്തുല്യം പരിചയം: 10 വർഷം
പ്രായപരിധി: 60 വയസ്സ്.ശമ്പളം: 1,00,000 രൂപ.

🔺അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനീയർ (സിവിൽ)

ഒഴിവ് 4
യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ BTech/
തത്തുല്യം.പരിചയം: 7 - 10 വർഷം
പ്രായപരിധി: 60 വയസ്സ്.ശമ്പളം: 50,000 രൂപ.

🔺അസിസ്റ്റന്റ് എഞ്ചിനീയർ (സിവിൽ)

ഒഴിവ്: 3
യോഗ്യത: സിവിൽ എഞ്ചിനീയറിംഗിൽ BTech/
ഡിപ്ലോമ/ തത്തുല്യം പരിചയം: 2 - 5 വർഷം
പ്രായപരിധി: 40 വയസ്സ്.
ശമ്പളം: 35,000 രൂപ

തപാൽ/ ഇമെയിൽ വഴി അപേക്ഷ എത്തേണ്ട അവസാന തിയതി: നവംബർ 2 വിശദവിവരങ്ങൾക്ക് നോട്ടിഫിക്കേഷൻ നോക്കുക.


🔺കഴക്കൂട്ടം വനിതാ ഐ.ടി.ഐയിൽ കമ്പ്യൂട്ടർ എയ്ഡഡ് എംബ്രോയിഡറി ആൻഡ് ഡിസൈൻ ട്രേഡിലേയ്ക്ക് മുസ്ലിം വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ്, സെക്രട്ടേറിയൽ പ്രാക്ടീസ് ഇംഗ്ലീഷ് ട്രേഡിലേയ്ക്ക് EWS വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ് ഫാഷൻ ഡിസൈൻ & ടെക്നോളജി ട്രേഡിലേയ്ക്ക് വിശ്വകർമ വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ്, ഫ്രണ്ട് ഓഫീസ് അസിസ്റ്റന്റ് ട്രേഡിലേയ്ക്ക് പൊതു വിഭാഗത്തിനായി സംവരണം ചെയ്ത ഒരു ഒഴിവ് എന്നിവയിലേക്ക് താത്കാലിക ഇൻസ്ട്രക്ടർമാരുടെ ഇന്റർവ്യൂ നടത്തുന്നു.
താത്പര്യമുള്ള നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർഥികൾ ഒക്ടോബർ 30 ന് രാവിലെ 10 ന് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും അവയുടെ ശരിപ്പകർപ്പുകളും സഹിതം പ്രിൻസിപ്പാൾ മുമ്പാകെ അഭിമുഖത്തിനായി ഹാജരാകണം.
Join WhatsApp Channel