ഇന്ത്യൻ ഓയിൽ കോർപറേഷൻ പത്താം ക്ലാസ് മുതൽ ഉള്ളവരെ വിളിക്കുന്നു | Indian Oil Corporation job.
October 30, 2023
ഇന്ത്യൻ ഓയിൽ കോർപറേഷൻ പത്താം ക്ലാസ് മുതൽ ഉള്ളവരെ വിളിക്കുന്നു | Indian Oil Corporation job.
ഇന്ത്യൻ ഓയിൽ കോർപറേഷൻ ലിമിറ്റഡിന്റെ (Indian Oil Corporation Apprentice Recruitment) ഗുവാഹത്തി, ദിഗ്ബോയ്, ബൻ ഗായ്ഗാവ് (അസം), ബറൗനി (ബിഹാർ), വഡോദര (ഗുജറാത്ത്), ഹാൽദിയ (ബംഗാൾ), മഥുര (യുപി), പാനിപത്ത് (ഹരിയാന), പാരദ്വീപ് (ഒഡിഷ) റിഫൈനറികളിൽ 1720 ട്രേഡ് ടെക്നിഷ്യൻ അപ്രന്റിസ് ഒഴിവ്. 1-2 വർഷ പരിശീലനം. ഓൺലൈൻ അപേക്ഷ 2023 നവംബർ 20 വരെ.
തസ്തിക, വിഭാഗം, യോഗ്യത:
🔺ട്രേഡ് അപ്രന്റീസ് അറ്റൻഡന്റ് ഓപ്പറേറ്റർ (കെമിക്കൽ പ്ലാന്റ്) (കെമിക്കൽ): 3 വർഷ ബിഎസ്സി (ഫിസിക്സ്, മാത്ത്സ്, കെമിസ്ട്രി ഇൻഡസ്ട്രിയൽ കെമിസ്ട്രി),
🔺ട്രേഡ് അപ്രന്റീസ് ഫിറ്റർ (മെക്കാനിക്കൽ): പത്താം ക്ലാസും രണ്ടു വർഷ ഐടിഐ ഫിറ്റർ
🔺ട്രേഡ് അപ്രന്റിസ് ബോയ്ലർ (മെക്കാനിക്കൽ); 3 വർഷ ബിഎസ്സി (ഫിസിക്സ്, മാത്സ്, കെമി സ്ട്രി/ ഇൻഡസ്ട്രിയൽ കെമിസ്ട്രി).
🔺ടെക്നിഷ്യൻ അപ്രന്റീസ് (കെമിക്കൽ); 3 വർഷ കെമിക്കൽ എൻജി. / പെട്രോകെമിക്കൽ എൻജി റിഫൈനറി ആൻഡ് കെമിക്കൽ ടെക്നോളജി പെട്രോകെമിക്കൽ എൻജി. ഡിപ്ലോമ.
🔺ടെക്നിഷ്യൻ അപ്രന്റിസ് (മെക്കാനിക്കൽ): 3 വർഷ മെക്കാനിക്കൽ എൻജി. ഡിപ്ലോമ.
🔺ടെക്നിഷ്യൻ അപ്രന്റിസ് (ഇലക്ട്രിക്കൽ): 3 വർഷ ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജി. ഡിപ്ലോമ.
🔺ടെക്നിഷ്യൻ അപ്രന്റിസ് (ഇൻസ്ട്രുമെന്റേഷൻ): 3 വർഷ ഇൻസ്ട്രുമെന്റേഷൻ എൻജി. / ഇൻസ്ട്രുമെന്റേഷൻ ആൻഡ് ഇലക്ട്രോണിക്സ്/ ഇൻസ്ട്രുമെന്റേഷൻ ആൻഡ് കൺട്രോൾ എൻജി. / അപ്ലൈഡ് ഇലക്ട്രോണിക്സ് ആൻഡ് ഇൻസ്ട്രമെന്റേഷൻ എൻജി. ഡിപ്ലോമ.
🔺ട്രേഡ് അപ്രന്റീസ് അക്കൗണ്ടന്റ്: 3 വർഷ ട്രേഡ് അപ്രന്റിസ് ഡേറ്റ എൻട്രി ഓപ്പറേറ്റർ (ഫ്രഷർ അപ്രന്റിസ്):
പ്ലസ് ടു ജയം.
🔺ട്രേഡ് അപ്രന്റീസ് ഡേറ്റ എൻട്രി ഓപ്പറേറ്റർ (സ്കിൽ സർട്ടിഫിക്കറ്റ് ഹോൾഡർ): പ്ലസ് ടു ജയവും ഡൊമസ്റ്റിക് ഡേറ്റ എൻട്രി ഓപ്പറേറ്റർ സ്കിൽ സർട്ടിഫിക്കറ്റും. പ്ലസ് ടു, ബിരുദം, ഡി പ്ലോമ യോഗ്യതകൾ 50% മാർക്കോടെ നേടിയതാ കണം. (പട്ടികവിഭാഗം, ഭിന്നശേഷിക്കാർക്ക് 45%). ഐടിഐ യോഗ്യതയ്ക്കു പാസ് മാർക്ക് മതി.
പ്രായം: 18-24. അർഹർക്ക് ഇളവ്.
സ്റ്റൈപൻഡ്: ചട്ടപ്രകാരം. കൂടുതൽ വിവരങ്ങൾക്ക് www.iocl.com സന്ദർശിക്കുക. അവസാന തീയതി 2023 നവംബർ 20 വരെ.
Post a Comment