എക്സിം ബാങ്കിൽ നിരവധി ജോലി ഒഴിവുകൾ | Exim bank jobs
October 30, 2023
എക്സിം ബാങ്കിൽ നിരവധി ജോലി ഒഴിവുകൾ | Exim bank jobs
എക്സ്പോർട്ട്- ഇംപോർട്ട് ബാങ്ക്ഓഫ് ഇന്ത്യയിൽ (എക്സിംബാങ്ക്) മാനേജ്മെന്റ് ട്രെയിനിയാവാൻ അവസരം. ബാങ്കിങ് ഓപ്പറേഷൻസ്, ഡിജിറ്റൽ ടെക്നോളജി,രാജ്ഭാഷ, അഡ്മിനിസ്ട്രേഷൻ എന്നീ വിഭാഗങ്ങളിലായി 45 ഒഴിവാണുള്ളത്.
Nb:നിയമനം രാജ്യത്ത് എവിടെയുമാവാം.
ഒരുവർഷമാണ് ട്രെയിനിങ്.
ഒഴിവും യോഗ്യതയും
🔰ബാങ്കിങ് ഓപ്പറേഷൻസ്:
ഒഴിവ്-
35. യോഗ്യത- 60 ശതമാനം മാർ ക്കോടെയുള്ള ബിരുദം, ഫിനാൻസ് സ്പെഷ്യലൈസേഷനോടെയുള്ള ദ്വിവത്സര എം.ബി.എ./ പി.ജി.ഡി.ബി .എ. അല്ലെങ്കിൽ സി.എ. 2024- ൽ അവസാനവർഷ ഫലം പ്രതീക്ഷി ക്കുന്നവർക്കും ഉപാധികളോടെ അപേക്ഷിക്കാം.
🔰ഡിജിറ്റൽ ടെക്നോളജി 7:
കംപ്യൂട്ടർ സയൻസ്/ ഐ.ടി./ ഇലക്ട്രോണിക്സ് ആൻഡ് കമ്യൂ ണിക്കേഷനിൽ 60 ശതമാനം മാർ ക്കോടെ ബി.ഇ./ ബി.ടെക്.
🔰രാജ്ഭാഷ- 2: ഹിന്ദി, ഇംഗ്ലീഷ്
ഭാഷകൾ ബിരുദതലത്തിലോ ബിരുദാനന്തര ബിരുദതലത്തിലോ മാധ്യമമായോ ഐച്ഛിക വിഷയ മായോ പഠിച്ചിരിക്കണം (വ്യവസ്ഥ കൾക്ക് വിജ്ഞാപനം കാണുക). ബിരുദം 60 ശതമാനം മാർക്കോ ടെയായിരിക്കണം.
🔰അഡ്മിനിസ്ട്രേഷൻ 1:
കുറഞ്ഞത് 60 ശതമാനം മാർക്കോടെ ബി.ഇ./ ബി.ടെക്. (സിവിൽ ഇലക്ട്രിക്കൽ)/ പി.ജി.( ഹോട്ടൽ ആൻഡ് ഹോസ്പിറ്റാലിറ്റി മാനേജ്മെ ന്റ്/ ഫെസിലിറ്റീസ് മാനേജ്മെന്റ്).
സ്റ്റൈപ്പൻഡ്: 55,000 രൂപ
പ്രായം: 21-28 വയസ്സ് (സംവരണ വിഭാഗക്കാർക്ക് നിയമാനുസൃത ഇളവ് ലഭിക്കും).
അപേക്ഷാഫീസ്: വനിതകൾ
ക്കും എസ്.സി., എസ്.ടി., ഇ.ഡബ്ല്യു.എസ്., ഭിന്നശേഷി വിഭാഗക്കാർ ക്കും 100 രൂപ. മറ്റുള്ളവർക്ക് 600 രൂപ.
എഴുത്തുപരീക്ഷ ബെംഗളൂരു, ചെന്നൈ തുടങ്ങി വിവിധ കേന്ദ്ര ങ്ങളിലായി ഡിസംബറിൽ നടക്കും.
കേരളത്തിൽ പരീക്ഷാകേന്ദ്രമില്ല.
അപേക്ഷ ഓൺലൈനായി സമർപ്പിക്കണം.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: നവംബർ 10.
Post a Comment