അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം.

October 30, 2023

അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികളിലേക്ക് അപേക്ഷിക്കാം.

കേരളത്തിൽ വിവിധ ജില്ലകളിൽ ആയി അങ്കണവാടി വര്‍ക്കര്‍ ഹെല്‍പ്പര്‍ തസ്തികളിലേക്ക് ജോലി നേടാൻ അവസരം,പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

1.നിലമേല്‍ കടയ്ക്കല്‍ ഗ്രാമപഞ്ചായത്തുകളിലെ അങ്കണവാടികളിലേക്ക് സ്ഥിരം ഹെല്‍പ്പര്‍, വര്‍ക്കര്‍ തസ്തികളിലേക്ക് പഞ്ചായത്തിലെ താമസക്കാരായ വനിതകള്‍ക്ക് അപേക്ഷിക്കാം.

വര്‍ക്കര്‍ തസ്തികയില്‍ എസ് എസ് എല്‍ സി പാസായവര്‍ക്കും ഹെല്‍പ്പര്‍ തസ്തികയിലേക്ക് അല്ലാത്തവര്‍ക്കും (എഴുത്തും വായനയും അറിയണം) അപേക്ഷിക്കാം

സര്‍ട്ടിഫിക്കറ്റുകളുടെ പകര്‍പ്പുകള്‍ സഹിതം നവംബര്‍ ഒന്നു മുതല്‍ നവംബര്‍ 20നകം ഐ സി ഡി എസ് കാര്യാലയത്തില്‍ സമര്‍പ്പിക്കണം. പ്രായപരിധി: 18-46 പട്ടികജാതി പട്ടികവര്‍ഗ വിഭാഗക്കാര്‍ക്കും താത്ക്കാലിക സേവനം ചെയ്തവര്‍ക്കും ഉയര്‍ന്ന പ്രായപരിധിയില്‍ ഇളവ് ലഭിക്കും.

വിവരങ്ങള്‍ ഐ സി ഡി എസ് ഓഫീസില്‍ നിന്നും അതത് പഞ്ചായത്ത് കാര്യാലയത്തില്‍ നിന്നും ലഭിക്കും. ഫോണ്‍ 0474 2424600, 9188959658.

2.അപേക്ഷ ക്ഷണിച്ചു.

വനിതാ-ശിശു വികസന വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന കോന്നി ശിശു വികസനപദ്ധതി ഓഫീസിന്റെ പരിധിയിലുളള തണ്ണിത്തോട്   ഗ്രാമപഞ്ചായത്തിലെ അങ്കണവാടികളില്‍ സ്ഥിരം വര്‍ക്കര്‍മാരെയും  ഹെല്‍പ്പര്‍മാരെയും  നിയമിക്കുന്നതിനായി 18 നും 46 നും  ഇടയില്‍  പ്രായമുളള തണ്ണിത്തോട്   ഗ്രാമപഞ്ചായത്തിലെ സ്ഥിരം താമസക്കാരായ  വനിതകളായ ഉദ്യോഗാര്‍ഥികളില്‍  നിന്നും  അപേക്ഷ ക്ഷണിച്ചു. അപേക്ഷയുടെ മാതൃക കോന്നി ശിശുവികസന പദ്ധതി ഓഫീസിലും തണ്ണിത്തോട്  ഗ്രാമപഞ്ചായത്ത് ഓഫീസിലും തണ്ണിത്തോട്  ഗ്രാമപഞ്ചായത്തിലെ  അങ്കണവാടികളിലും ലഭിക്കും.

പൂരിപ്പിച്ച അപേക്ഷകള്‍ കോന്നി ശിശുവികസന പദ്ധതി ഓഫീസില്‍ നേരിട്ടോ/തപാല്‍ മാര്‍ഗമോ ശിശു വികസനപദ്ധതി ഓഫീസര്‍, ശിശുവികസന പദ്ധതി  ഓഫീസ് കോന്നി, കോന്നി ബ്ലോക്ക്  പഞ്ചായത്ത്  കോമ്പൗണ്ട്  ഇളകൊളളൂര്‍ പി.ഒ,  കോന്നി, 689691. എന്ന  വിലാസത്തില്‍ ലഭിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി നവംബര്‍ 10 ന് വൈകുന്നേരം അഞ്ചു വരെ. ഫോണ്‍.  9446220488, 9447331685

3.അങ്കണവാടി  ജോലി നേടാൻ അവസരം.

ആലപ്പുഴ: വനിതാ ശിശുവികസന വകുപ്പിന് കീഴിൽ ജില്ലയിൽ ഐ.സി.ഡി.എസ് പട്ടണക്കാട് പ്രോജെക്ട് പരിധിയിൽ വരുന്ന എഴുപുന്ന, തുറവൂർ എന്നീ പഞ്ചായത്തുകളിൽ പ്രവർത്തിക്കുന്ന അങ്കണവാടികളിൽ വർക്കർ തസ്തികകളിൽ നിലവിലുള്ള ഒഴിവുകളിലേക്ക് പഞ്ചായത്തുകളിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.  പ്രായം 18-46   വയസ്സ്. പട്ടികജാതി പട്ടികവർഗ്ഗ വിഭാഗത്തിൽ പ്പെടുന്നവർക്ക് പ്രായത്തിൽ നിയമാനുസൃത ഇളവുണ്ടാകുന്നതാണ്.

അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസായിരിക്കണം.

പൂരിപ്പിച്ച അപേക്ഷകൾ പട്ടണക്കാട് ഐസിഡിഎസ് പ്രോജെക്ട് ഓഫീസിൽ  നവംബർ എട്ടു വൈകുന്നേരം നാലു വരെ സ്വീകരിക്കും. നേരത്തെ അപേക്ഷ സമർപ്പിച്ചിട്ടുള്ളവർ പുതിയ അപേക്ഷ സമർപ്പിക്കേണ്ടതില്ല. വിശദ വിവരങ്ങൾക്ക് പ്രോജെക് ഓഫീസുമായി ബന്ധപ്പെടണം

📓 വാക്ക് - ഇൻ ഇന്റർവ്യു 31 ന്

വനിതാ ശിശു വികസന വകുപ്പിന്റെ കീഴിൽ കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ മലപ്പുറം ജില്ലയിൽ പ്രവർത്തിക്കുന്ന ‘സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്’ ലീഗൽ കൗൺസിലറെ (പാർട് ടൈം) നിയമിക്കുന്നതിനായി വാക്ക്-ഇൻ ഇന്റർവ്യു നടത്തും. ഒരു ഒഴിവാണുള്ളത്. 

എൽ.എൽ.ബി.യും അഭിഭാഷക പരിചയവുമാണ് യോഗ്യത. പ്രായം 25 വയസ് പൂർത്തിയാകണം.

30 - 45 പ്രായ പരിധിയിലുള്ളവർക്ക് മുൻഗണന നൽകും. വേതനം പ്രതിമാസം 10000 രൂപ. നിർദ്ദിഷ്ട യോഗ്യതയുളള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ഒക്ടോബർ 31 ന് രാവിലെ 10.30 ന് മലപ്പുറം ജില്ലാ വനിതാ ശിശു വികസന ഓഫീസറുടെ ഓഫീസിൽ എത്തിച്ചേരേണ്ടതാണ്. 

കൂടുതൽ വിവരങ്ങൾക്ക്: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി. 20/1652, കല്പന, കുഞ്ചാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ; 0471 - 2348666. ഇ-മെയിൽ: keralasamakhya@gmail.com
Join WhatsApp Channel