സ്റ്റേറ്റ് നിർഭയ സെല്ലിൽ പത്താം ക്ലാസ് ഉള്ളവർക്ക് ജോലി നേടാം.
October 28, 2023
സ്റ്റേറ്റ് നിർഭയ സെല്ലിൽ പത്താം ക്ലാസ് ഉള്ളവർക്ക് ജോലി നേടാം.
വനിതാ ശിശു വികസന വകുപ്പ് സ്റ്റേറ്റ് നിർഭയ സെല്ലിന് കീഴിൽ നമസ്തേ വിങ്സ് ടു ഫ്ളൈ എന്ന സന്നദ്ധ സംഘടന തിരുവനന്തപുരം വെള്ളനാട് നടത്തുന്ന എസ്.ഒ.എസ് മോഡൽ ഹോമിലേക്ക് കരാറടിസ്ഥാനത്തിൽ സെക്യൂരിറ്റി കം മൾട്ടി പർപ്പസ് ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.
പ്രതിമാസം 10,000 രൂപ വേതനം ലഭിക്കും. 30 വയസിന് താഴെ പ്രായമുള്ളതും ബാധ്യതകളില്ലാത്തതും പത്താം ക്ലാസ് യോഗ്യതയുള്ളതും ഹോമിൽ മുഴുവൻ സമയം താമസിച്ച് ജോലി ചെയ്യുവാൻ താത്പര്യമുള്ളതുമായ സേവന സന്നദ്ധരായ സ്ത്രീകൾക്ക് അപേക്ഷിക്കാം.
അവിവാഹിതർ, ഭർത്താവിൽ നിന്നും വേർപെട്ട് താമസിക്കുന്നവർ, വിധവകൾ എന്നിവർക്ക് മുൻഗണനയുണ്ടായിരിക്കുമെന്ന് ജില്ലാ ശിശു സംരക്ഷണ ഓഫീസർ അറിയിച്ചു.
താത്പര്യമുള്ളവർക്ക് ഫോട്ടോ പതിച്ച ബയോഡേറ്റ, പത്താം ക്ലാസ് അസൽ സർട്ടിഫിക്കറ്റ്, പകർപ്പ് എന്നിവ സഹിതം ഒക്ടോബർ 30ന് രാവിലെ 11 മണിക്ക് പൂജപ്പുരയിലെ ജില്ലാ ശിശു സംരക്ഷണ ഓഫീസിൽ നടക്കുന്ന വാക്ക് ഇൻ ഇന്റർവ്യൂവിൽ പങ്കെടുക്കാവുന്നതാണ്.
🆕📝 ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർടേക്കർ (വനിത) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒഴിവ്.
യോഗ്യത: പി ഡി സി അല്ലെങ്കിൽ പ്ലസ്ട അല്ലെങ്കിൽ തത്തുല്യവും സാമൂഹ്യക്ഷേമ വകുപ്പിന് കീഴിലുള്ള കേരള സ്റ്റേറ്റ് ഓർഫനേജ് കൺട്രോൾ ബോർഡ് അംഗീകരിച്ച ഏതെങ്കിലും ശിശു സംരക്ഷണ സ്ഥാപനത്തിൽ കെയർ ഗിവർ ആയി ഒരു വർഷത്തെ പ്രവൃത്തി പരിചയവും. പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ.
ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 4 ഉള്ളിൽ പേര് രജിസ്റ്റർ ചെയ്യണം.
🆕 🔰 ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ കെയർടേക്കർ (പുരുഷൻ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ ഒഴിവ്.
യോഗ്യത: പി ഡി സി അല്ലെങ്കിൽ പ്ലസ് ടു അല്ലെങ്കിൽ തത്തുല്യവും സംസ്ഥാന പിന്നാക്ക സാമൂഹിക ക്ഷേമ വകുപ്പിന്റെ അംഗീകാരമുള്ള ഏതെങ്കിലും ശിശു സംരക്ഷണ സ്ഥാപനത്തിൽ കെയർ ഗിവറായി ഒരു വർഷത്തെ പരിചയവും നല്ല ശരീര ക്ഷമതയും ഉണ്ടായിരിക്കണം.
പ്രായപരിധി: 2023 ജനുവരി ഒന്നിന് 18നും 41നും ഇടയിൽ. ഉദ്യോഗാർഥികൾ അസ്സൽ
സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ നവംബർ 4ഉള്ളിൽ.പേര് രജിസ്റ്റർ ചെയ്യണം.
Post a Comment