പത്താം ക്ലാസ്സ് യോഗ്യതയിൽ വനിതാ ശിശു വികസന വകുപ്പിലും മറ്റു സ്ഥാപനങ്ങളിലും ജോലി നേടാൻ അവസരം
September 29, 2023
വനിതാ ശിശു വികസന വകുപ്പിലും മറ്റു സ്ഥാപനങ്ങളിലും ജോലി നേടാൻ അവസരം.
🔰വാക്ക്-ഇൻ-ഇന്റർവ്യു
കേരള മഹിള സമഖ്യ സൊസൈറ്റിയുടെ ചുമതലയിൽ, വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ, കണ്ണൂർ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിലേക്ക് ഫീൽഡ് വർക്കർ കം കേസ് വർക്കർ, സെക്യൂരിറ്റി എന്നീ തസ്തികകളിലേയ്ക്ക് വാക്ക് ഇൻ ഇന്റർവ്യു നടത്തുന്നു.
ഫീൽഡ് വർക്കർ കം കേസ് വർക്കർ തസ്തികയിൽ ഒരു ഒഴിവാണുള്ളത്. യോഗ്യത : MSW/PG in (Psychology/Sociology), 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകുന്നതാണ്.
പ്രതിമാസം 16000 രൂപയാണ് വേതനം.
സെക്യൂരിറ്റി തസ്തികയിലും ഒരു ഒഴിവുണ്ട്.
യോഗ്യത : എസ്.എസ്.എൽ.സി, 23 വയസ്സ് പൂർത്തിയാകണം.
പ്രതിമാസം 10000 രൂപയാണ് വേതനം.
നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്തംബർ 30ന് ഉച്ചയ്ക്ക് 1.00 ന് കണ്ണൂർ, മട്ടന്നൂർ, ഉരുവച്ചാൽ പ്രവർത്തിക്കുന്ന മഹിള സമഖ്യ സൊസൈറ്റിയുടെ ജില്ലാ ആഫീസിൽ എത്തിച്ചേരേണ്ടതാണ്.
കുടുതൽ വിവരങ്ങൾക്ക് ഫോൺ : 0471 - 2348666,.
🔰 ജില്ലാ /ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു
എറണാകുളം : വനിത ശിശു വികസന വകുപ്പിന്റെ സമ്പുഷ്ട കേരളം പദ്ധതിയിൽ ഒഴിവുളള ജില്ലാ /ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കമ്പ്യൂട്ടർ സയൻസ് / ഐ ടി വിഷയത്തിൽ അംഗീകൃത സർവ്വകലാശാലയിൽ നിന്നും ബിരുദം അഥവാ ഡിപ്ലോമ യുളളവർക്ക് ജില്ല കോ ഓഡിനേറ്റർ തസ്തികയിലും അംഗീകൃത സർവകലാശാലയിൽ നിന്നും ബിരുദമുള്ളവർക്ക് ബ്ലോക്ക് കോ ഓഡിനേറ്റർ തസ്തികയിലും അപേക്ഷിക്കാം.
20 നും 35നും മധ്യ പ്രായമുള്ള, കമ്പ്യൂട്ടർ പരിജ്ഞാനം, സോഫ്റ്റ്വെയർ ആപ്ലിക്കേഷൻ സപ്പോർട്ട്, സാങ്കേതികവിദ്യ എന്നിവയിൽ കുറഞ്ഞത് 2 വർഷത്തെ പ്രവൃത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം. അപേക്ഷകർ ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, ജനനതീയതി എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം പ്രോഗ്രാം ഓഫീസർ, ICDS സെൽ, മൂന്നാം നില, സിവിൽ സ്റ്റേഷൻ കാക്കനാട്, എറണാകുളം, 682030 എന്ന വിലാസത്തിൽ അപേക്ഷിക്കുക.
അവസാന തീയതി ഒക്ടോബർ 10. ഫോൺ : 0484 2423934.
🔰 ക്ലാർക്ക് നിയമനം നടത്തുന്നു
മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിലിൽ ദിവസ വേതനാടിസ്ഥാനത്തിൽ ക്ലാർക്കിനെ നിയമിക്കുന്നു. കായിക താരങ്ങൾക്ക് മുൻഗണനയുണ്ട്. അംഗീകൃത സർവ്വകലാശാല ബിരുദം, സർക്കാർ അംഗീകൃത സ്ഥാപനത്തിൽ ആറു മാസത്തിൽ കുറയാതെയുള്ള കാലയളവിൽ പഠിച്ച് നേടിയ കമ്പ്യൂട്ടർ പരിജ്ഞാന സർട്ടിഫിക്കറ്റ് (മലയാളം, ഇംഗ്ലീഷ് ടൈപ്പിങ്) എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്നതാണ്.
നിയമാനുസൃതമായ പ്രായ പരിധി ബാധകമായിരിക്കും. അപേക്ഷകർ ബയോഡാറ്റയും യോഗ്യതകൾ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ ഒക്ടോബർ 4ന് വൈകീട്ട് 5 ന് മുമ്പായി മലപ്പുറം ജില്ലാ സ്പോർട്സ് കൗൺസിൽ, സിവിൽ സ്റ്റേഷൻ, മലപ്പുറം - 676505 എന്ന വിലാസത്തിൽ ലഭിക്കേണ്ടതാണ്. കായികതാരങ്ങൾ മികവ് തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും അപേക്ഷയോടൊപ്പം സമർപ്പിക്കണം.
ഫോൺ : 0483 2734701.
🔰 മൾട്ടിപർപ്പസ് വർക്കർ നിയമനം
കണ്ണൂർ : വളപട്ടണം ഗ്രാമപഞ്ചായത്തിലെ ഗവ.ഹോമിയോ ഡിസ്പെൻസറിയിലേക്ക് മൾട്ടിപർപ്പസ് വർക്കർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നു.
യോഗ്യത: പ്ല/തത്തുല്യം. ഗവ.ഹോമിയോ ഡിസ്പെൻസറികളിൽ ജോലി ചെയ്തവർക്കും കമ്പ്യൂട്ടർ പരിജ്ഞാനമുള്ളവർക്കും രജിസ്ട്രേഷൻ ഉള്ള ഹോമിയോ ഡോക്ടറുടെ കീഴിൽ ജോലി ചെയ്തവർക്കും മുൻഗണന. താൽപര്യമുളളവർ വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം, താമസ സ്ഥലം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഒക്ടോബർ 4ന് രാവിലെ 11 മണി മുതൽ വളപട്ടണം ഗ്രാമപഞ്ചായത്ത് ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചക്ക് ഹാജരാകണം.
ഫോൺ : 0497 2778106.
Post a Comment