SSLC യോഗ്യത ഉള്ളവർക്ക് എയർ പോർട്ടിൽ ട്രോളി റിട്രൈവർ ജോലി ഒഴിവുകൾ
August 30, 2023
SSLC യോഗ്യത ഉള്ളവർക്ക് എയർ പോർട്ടിൽ ട്രോളി റിട്രൈവർ ജോലി ഒഴിവുകൾ
AAI കാർഗോ ലോജിസ്റ്റിക്സ്&അലൈഡ് സർവീസസ് കമ്പനി ലിമിറ്റഡ് ട്രോളി റിട്രൈവർ തസ്തികയിലേക്കാണ് നിയമനം. ഒഴിവ് വിവരങ്ങൾ, പ്രായപരിധി, അപേക്ഷ സമർപ്പിക്കേണ്ട രീതി തുടങ്ങിയ വിവരങ്ങൾ ചുവടെ ചേർക്കുന്നു
വിദ്യാഭ്യാസ യോഗ്യത:
പത്താം ക്ലാസ്സ് പാസ്സായവർക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം.
±
ഒഴിവ് വിവരങ്ങൾ:
നിലവിൽ ഈ തസ്തികയിൽ 104 ഒഴിവുകളാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്.
സാലറി:
ഈ തസ്തികയിലേക്ക് നിയമനം ലഭിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് പ്രതിമാസം 21300 രൂപ സാലറി ലഭിക്കും.
പ്രായപരിധി:
18 വയസ് മുതൽ 27 വയസ് വരെ പ്രായമുള്ള ഉദ്യോഗാർത്ഥികൾക്ക് ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാം. SC/ST/OBC വിഭാഗക്കാർക്ക് പ്രായപരിധിയിൽ ഇളവ് ലഭിക്കും.
അപേക്ഷ ഫീസ്:
ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നവർ 250 രൂപ അപേക്ഷ ഫീസ് അടക്കുക. SC/ST വിഭാഗക്കാരും സ്ത്രീകളും അപേക്ഷ ഫീസ് അടക്കേണ്ടതില്ല.
അപേക്ഷ സമർപ്പിക്കേണ്ട രീതി:
ഈ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കാൻ ആഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾക്ക് ഓൺലൈൻ ആയി AAICLAS ന്റെ https://aaiclas.aero/ എന്ന ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിച്ച് അപേക്ഷ സമർപ്പിക്കാവുന്നതാണ്.
അതിനായി വെബ്സൈറ്റിൽ കയറി നോട്ടിഫിക്കേഷൻ ചെക്ക് ചെയ്ത് യോഗ്യരാണെങ്കിൽ ‘Apply’ക്ലിക്ക് ചെയ്യുക. ശേഷം തുറന്നുവരുന്ന പേജിൽ നിങ്ങളുടെ ആവശ്യപ്പെടുന്ന വിവരങ്ങൾ കൊടുക്കുക. കൂടാതെ നോട്ടിഫിക്കേഷൻ പ്രകാരമുള്ള അപേക്ഷ ഫീസും അടക്കുക. ശേഷം ‘Submit’നൽകി അപേക്ഷ സമർപ്പിക്കുക. അപേക്ഷ സമർപ്പിച്ച ശേഷം അപേക്ഷയുടെ ഒരു പ്രിന്റ് ഔട്ട് എടുത്ത് വെക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി ഓഗസ്റ്റ് 31 ആണ്.
Post a Comment