സൗദി അറേബ്യയിലെ സർക്കാർ വകുപ്പില്‍ തൊഴില്‍ നേടാന്‍ സുവർണ്ണാവസരം; അഭിമുഖം 28 മുതല്‍ ചെന്നൈയില്‍

August 23, 2023

സൗദി അറേബ്യയിലെ സർക്കാർ വകുപ്പില്‍ തൊഴില്‍ നേടാന്‍ സുവർണ്ണാവസരം; അഭിമുഖം 28 മുതല്‍ ചെന്നൈയില്‍.

തിരുവനന്തപുരം; സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിലേക്ക് വിവിധ സ്പെഷ്യാലിറ്റികളിലേയ്ക്കുളള വനിത നഴ്സിങ് പ്രൊഫഷണലുകളുടെ ഒഴിവുകളിലേയ്ക്ക് നോര്‍ക്ക റൂട്ട്സ് വഴി അവസരം. നഴ്സിങ്ങില്‍ ബി എസ് സി യോ പോസ്റ്റ് ബി എസ് സി യോ വിദ്യാഭ്യാസ യോഗ്യതയുളളവര്‍ക്ക് അപേക്ഷിക്കാവുന്നതാണ്. നിലവില്‍ ജോലി ചെയ്യുന്ന നഴ്സുമാര്‍ക്ക് കുറഞ്ഞത് ഒരു വര്‍ഷത്തെ പ്രവര്‍ത്തി പരിചയവും അനിവാര്യമാണ് . ഇതിനായുളള അഭിമുഖങ്ങള്‍ 2023 ഓഗസ്റ്റ് 28 മുതല് 31 വരെ ചെന്നൈയിൽ നടക്കും.

വിശദമായ സിവി, വിദ്യാഭ്യാസ യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ്, നിലവില്‍ ജോലി ചെയ്യുന്നത് തെളിയിക്കുന്ന രേഖ, ആധാര്‍ കാര്‍ഡിന്റെയും, പാസ്സ്പോര്‍ട്ടിന്റെയും കോപ്പി, പാസ്സ്പോര്‍ട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം അപേക്ഷിക്കാവുന്നതാണ്.

അപേക്ഷ അയയ്ക്കുന്നതിനുളള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ക്കായുളള വിശദമായ വിജ്ഞാപനം നോര്‍ക്ക റൂട്ട്സിന്റെയും (www.norkaroots.org) എന്‍. ഐ.എഫ്.എല്‍ (www.nifl.norkaroots.org) ന്റെയും ഔദ്യോഗിക വെബ്ബ്സൈറ്റുകളില്‍ ലഭ്യമാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന നോര്‍ക്ക റൂട്ട്സ് ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ടോള്‍ ഫ്രീ നമ്പറുകളായ 1800 425 3939 (ഇന്ത്യയില്‍ നിന്നും) +91-8802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോള്‍ സര്‍വ്വീസ്സ്) ബന്ധപ്പെടാവുന്നതാണ്.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు