മിനിമം ആറാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് KSFE യില്‍ ജോലി അവസരം | പ്യൂണ്‍ ഒഴിവുകള്‍ | KSFE Recruitment 2023

June 02, 2023

മിനിമം ആറാം ക്ലാസ്സ്‌ ഉള്ളവര്‍ക്ക് KSFE യില്‍ ജോലി അവസരം | പ്യൂണ്‍ ഒഴിവുകള്‍ | KSFE Recruitment 2023 – Apply Online For Latest 97 Peon/Watchman Vacancies


KSFE Recruitment 2023: കേരളത്തില്‍ സര്‍ക്കാര്‍ സ്ഥാപനമായ KSFE യില്‍ ജോലി നേടാന്‍ ആഗ്രഹിക്കുന്നവര്‍ക്ക് സുവര്‍ണ്ണാവസരം. Kerala State Financial Enterprises Limited (KSFE)  ഇപ്പോള്‍ Peon/Watchman  തസ്തികയിലേക്ക് നിയമനം നടത്തുന്നതിനു വേണ്ടി യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.

മിനിമം ആറാം ക്ലാസ് യോഗ്യത ഉള്ളവര്‍ക്ക്  Peon/Watchman പോസ്റ്റുകളിലായി മൊത്തം 97 ഒഴിവുകളിലേക്ക് ഉദ്യോഗാര്‍ത്ഥികള്‍ക്ക് ഓണ്‍ലൈന്‍ ആയി  അപേക്ഷിക്കാം.
നല്ല ശമ്പളത്തില്‍ കേരള സര്‍ക്കാര്‍ സ്ഥാപനമായ KSFE യില്‍  ജോലി ആഗ്രഹിക്കുന്നവര്‍ക്ക് ഈ അവസരം ഉപയോഗപ്പെടുത്താം. ഈ ജോലിക്ക് ഓണ്‍ലൈന്‍ ആയി 2023 മേയ് 30  മുതല്‍ 2023 ജൂണ്‍ 29  വരെ അപേക്ഷിക്കാം.
Notification- CLICK HERE TO APPLY


മറ്റു ജോലി ഒഴിവുകളും.

✅️ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനം

വേങ്ങര ഗ്രാമപഞ്ചായത്ത് മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിക്ക് കീഴിൽ കരാർ അടിസ്ഥാനത്തിൽ അക്കൗണ്ടന്റ് കം ഐ.ടി അസിസ്റ്റന്റ് നിയമനത്തിന് ബി.കോം, പി.ജി.ഡി.സി.എ യോഗ്യതയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ ജൂൺ 15ന് വൈകീട്ട് അഞ്ചിനകം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് സമർപ്പിക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് പഞ്ചായത്ത് ഓഫീസുമായി ബന്ധപ്പെടാം.

✅️ ആരോഗ്യ കേരളത്തില്‍ നിയമനം

ആരോഗ്യ കേരളം വയനാടിന് കീഴില്‍ കരാര്‍ അടിസ്ഥാനത്തില്‍ മെഡിക്കല്‍ ഓഫീസര്‍, പി.ആര്‍.ഒ, ലാബ് ടെക്നീഷ്യന്‍ തസ്തികകളില്‍ നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍, പ്രവൃത്തി പരിചയം, ഫോട്ടോ പതിപ്പിച്ച തിരിച്ചറിയല്‍ രേഖ, ഇ-മെയില്‍, ഫോണ്‍ നമ്പര്‍, തപാല്‍ വിലാസം എന്നിവയോടുകൂടിയ അപേക്ഷ ജൂണ്‍ 6 നകം ജില്ലാ പ്രോഗ്രാം മാനേജര്‍, എന്‍.എച്ച്.എം, മായോസ് ബില്‍ഡിംഗ്, കൈനാട്ടി, കല്‍പ്പറ്റ നോര്‍ത്ത്- 673122 എന്ന വിലാസത്തില്‍ നേരിട്ടോ തപാലിലോ ലഭിക്കണം.
ഫോണ്‍: 04936 202771.

✅️ അധ്യാപക നിയമനം

വാരാമ്പറ്റ ഗവ. ഹൈസ്‌കൂളില്‍ ജൂനിയര്‍ ല്വാംഗേജ് ടീച്ചര്‍ ഹിന്ദി, എച്ച്.എസ്.ടി ഹിന്ദി തസ്തികകളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ താത്ക്കാലിക നിയമനം നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുമായി ജൂണ്‍ 6 ന് രാവിലെ 10.30 ന് സ്‌കൂള്‍ ഓഫീസില്‍ കൂടിക്കാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 9446645756.

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు