ക്ഷീരവികസന വകുപ്പിൽ നിരവധി ജില്ലകളിൽ ജോലി ഒഴിവുകൾ, Government Job Vacancy 2023

June 27, 2023


ക്ഷീരവികസന വകുപ്പിൽ നിരവധി ജില്ലകളിൽ ജോലി ഒഴിവുകൾ, Government Job Vacancy 2023 Apply Now.

ക്ഷീരവികസന വകുപ്പിൻറെ 2023-2024 തീറ്റപ്പുല്‍കൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നതിന് ഇടുക്കി നെടുങ്കണ്ടം, വാത്തിക്കുടി ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ 10 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡയറി പ്രമോട്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് എസ്എസ്എല്‍സി വിജയിച്ചവരുമായിരിക്കണം.

ഡയറി പ്രമോട്ടറായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുളളവര്‍ക്ക് ആ സേവനകാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും.

തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സെൻറിവ് നല്‍കും.അപേക്ഷ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി അതത് യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ എസ്എസ്എല്‍സി ബുക്കിൻറെ പകര്‍പ്പ് (ആദ്യ പേജ്, മാര്‍ക്ക് ലിസ്റ്റ്) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അഭിമുഖം ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ജൂലൈ 05 ന് 2 മണിക്ക് നടത്തും. അഭിമുഖം സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നല്‍കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ഷീരപരിശീലന കേന്ദ്രത്തില്‍ പരിശീലനം നല്‍കും.അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 03 തിങ്കളാഴ്ച വൈകീട്ട് 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം.

ഡയറി പ്രൊമോട്ടര്‍ നിയമനം

ആലപ്പുഴ: ക്ഷീരവികസന യൂണിറ്റ് നടപ്പാക്കുന്ന തീറ്റപ്പുല്‍ കൃഷി വികസന പദ്ധതിയുടെ നടത്തിപ്പിനായി വെളിയനാട് യൂണിറ്റിലേക്ക് ഡയറി പ്രമോട്ടറെ താത്ക്കാലികമായി നിയമിക്കുന്നു. പത്താം ക്ലാസ് ജയിച്ചവര്‍ക്കാണ് അവസരം. പ്രായം: 18-50 വയസ്സ്. പ്രതിമാസം 8000 രുപ പ്രതിഫലം ലഭിക്കും. വെളിയനാട് ക്ഷീര വികസന യൂണിറ്റ് ഓഫീസില്‍ നിന്നും ലഭിക്കുന്ന അപേക്ഷ ഫോറം പൂരിപ്പിച്ച് യോഗ്യത സര്‍ട്ടിഫിക്കറ്റിന്റെ പകര്‍പ്പ് സഹിതം ജൂലൈ നാലിന് വൈകിട്ട് അഞ്ചിനകം നല്‍കണം. അഭിമുഖം ജൂലൈ ആറിന് രാവിലെ 11ന് ആലപ്പുഴ ഡപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ നടക്കും. ഫോണ്‍: 0477 2252358.

ഡയറി പ്രമോട്ടര്‍ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

ക്ഷീരവികസന വകുപ്പിന്റെ 2023-2024 തീറ്റപ്പുല്‍കൃഷി വ്യാപന പദ്ധതി നടപ്പാക്കുന്നതിന് നെടുങ്കണ്ടം, വാത്തിക്കുടി ക്ഷീരവികസന യൂണിറ്റ് ഓഫീസുകളില്‍ 10 മാസത്തേക്ക് കരാര്‍ അടിസ്ഥാനത്തില്‍ ഡയറി പ്രമോട്ടര്‍ ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം 8000 രൂപ ഇന്‍സെന്റീവ് നല്‍കും. അപേക്ഷകള്‍ നിര്‍ദ്ദിഷ്ട മാതൃകയില്‍ തയ്യാറാക്കി അതത് യൂണിറ്റ് ഓഫീസില്‍ സമര്‍പ്പിക്കണം. അപേക്ഷകര്‍ 18 നും 50 നും ഇടയില്‍ പ്രായമുളളവരും കുറഞ്ഞത് എസ്എസ്എല്‍സി വിജയിച്ചവരുമായിരിക്കണം.

ഡയറി പ്രമോട്ടറായി മുന്‍പ് സേവനമനുഷ്ഠിച്ചിട്ടുളളവര്‍ക്ക് ആ സേവനകാലയളവ് പ്രായപരിധിയില്‍ ഇളവ് അനുവദിക്കും. അപേക്ഷകര്‍ എസ്എസ്എല്‍സി ബുക്കിന്റെ പകര്‍പ്പ് (ആദ്യ പേജ്, മാര്‍ക്ക് ലിസ്റ്റ്) അപേക്ഷയോടൊപ്പം സമര്‍പ്പിക്കണം. അഭിമുഖം ഇടുക്കി ക്ഷീരവികസന വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസില്‍ ജൂലൈ 05 ന് 2 മണിക്ക് നടത്തും. അഭിമുഖം സംബന്ധിച്ച് പ്രത്യേക അറിയിപ്പ് നല്‍കുന്നതല്ല. തിരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് ക്ഷീരപരിശീലന കേന്ദ്രത്തില്‍ പരിശീലനം നല്‍കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ജൂലൈ 03 തിങ്കളാഴ്ച വൈകീട്ട് 5 മണി വരെ. കൂടുതല്‍ വിവരങ്ങള്‍ക്ക് അതത് ക്ഷീരവികസന ഓഫീസുമായി ബന്ധപ്പെടാം.
Join WhatsApp Channel