കേരള സർക്കാർ ജോലി ഒഴിവുകൾ പ്രതിദിന വേതന അടിസ്ഥാനത്തിൽ ജോലി നേടാം വിവിധ ജില്ലകളിൽ അവസരം

June 30, 2023

പ്രതിദിന വേതന അടിസ്ഥാനത്തിൽ ജോലി നേടാം, സർക്കാർ താത്കാലിക ജോലി ഒഴിവുകൾ 

✅️ കോഴിക്കോട് ഗവ. മെഡിക്കല്‍ കോളേജ്‌ മാതൃ ശിശു സംരക്ഷണ കേന്ദ്രം കാസ്പിന് (KASP) കീഴില്‍ ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയിലേക്ക്‌ നിയമനം നടത്തുന്നു. 720 രൂപ പ്രതിദിന വേതന അടിസ്ഥാനത്തിൽ ഒരു വര്‍ഷ കാലയളവിലേക്ക്‌ താല്‍ക്കാലികമായാണ് നിയമനം.

യോഗ്യത : ഡിഗ്രി, പി.ജി.ഡി.സി.എ. ഒരു വര്‍ഷത്തില്‍ കുറയാത്ത പ്രവൃത്തി പരിചയമുള്ളവരും 45 വയസ്സിന്‌ താഴെ പ്രായമുളളവരുമായ ഉദ്യോഗാർത്ഥികൾ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ജൂലൈ മൂന്നിന് രാവിലെ 11 മണിക്ക്‌ ഐ.എം.സി.എച്ച്‌ സൂപ്രണ്ട്‌ ഓഫീസില്‍ ഇന്റര്‍വ്യൂവിന്‌ ഹാജരാകണം.

✅️ മഹാരാജാസ് കോളേജില്‍ പാര്‍ട്ട് ടൈം ക്ലാര്‍ക്ക് കരാര്‍ നിയമനം.

എറണാകുളം മഹാരാജാസ് കോളേജില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്ക് പ്രതിമാസം 10000 രൂപ നിരക്കില്‍ പാര്‍ട്ട് ടൈം ക്ലാര്‍ക്ക് തസ്തികയിലെ ഒരു ഒഴിവിലേക്ക് താത്കാലിക നിയമനം നടത്തുന്നു. യോഗ്യത: അംഗീകൃത സര്‍വകലാശാലയില്‍ നിന്നുളള ഏതെങ്കിലും വിഷയത്തിലുള്ള  ബിരുദം. അര്‍ഹരായ ഉദ്യോഗാര്‍ഥിക്കായി ജൂലൈ 7ന് ഇന്റര്‍വ്യൂ നടത്തും. താത്പര്യമുള്ളവര്‍ അന്നേ ദിവസം രാവിലെ 11ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി കോളേജില്‍ അഭിമുഖത്തിനു ഹാജരാകണം.

✅️ കോഴിക്കോട് ജില്ലാ പഞ്ചായത്തിന്റെ സ്പന്ദനം പ്രോജക്ടിലേക്ക് ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റ്, സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ഓഡിയോളജിസ്റ്റ് തസ്തികകളിൽ നിയമനം നടത്തുന്നു. ദിവസ വേതനാടിസ്ഥാനത്തിൽ താൽക്കാലികമായാണ് നിയമനം. പ്രായപരിധി : 45 വയസ്സ് കവിയരുത്. ഒക്യുപ്പേഷണൽ തെറാപ്പിസ്റ്റിനു ബി ഒ ടി ബാച്ചിലർ ഓഫ് ഒക്യുപ്പേഷണൽ തെറാപ്പിയും സ്പീച്ച് ആന്റ് ലാംഗ്വേജ് പാത്തോളജിസ്റ്റ്/ഓഡിയോളജിസ്റ്റ് തസ്തികക്ക് ബി എസ് എൽ പിയോ തത്തുല്യമോ ആണ് യോഗ്യത. താൽപര്യമുള്ളവർ വയസ്സ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്നതിനുള്ള അസൽ രേഖകളും, പകർപ്പും സഹിതം ജൂലൈ അഞ്ചിന് രാവിലെ 10.30 മണിയ്ക്ക് ജില്ലാ മെഡിക്കൽ ഓഫീസിൽ (ഐ.എസ്.എം) കൂടിക്കാഴ്ചയിൽ പങ്കെടുക്കേണ്ടതാണ്. കൂടുതൽ വിവരങ്ങൾക്ക് : 0495 2371486

✅️ തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ അസിസ്റ്റന്റ് എൻജിനീയർ (ഇലക്ട്രിക്കൽ) തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് ജൂൺ 29നു നിശ്ചയിച്ചിരുന്ന വാക് ഇൻ ഇന്റർവ്യൂ ജൂലൈ ഏഴിലേക്ക് മാറ്റിവച്ചു.  കൂടുതൽ വിവരങ്ങൾക്ക് www.rcctvm.gov.in.

✅️ കടൽ സുരക്ഷയുമായി ബന്ധപ്പെട്ട് കോഴിക്കോട് ജില്ലയിൽ മറൈൻ ആംബുലൻസ് സജ്ജമാക്കുന്നതിന്റെ ഭാഗമായി പാരാമെഡിക്കൽ സ്റ്റാഫിനെ താൽക്കാലികാടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യത: ജനറൽ നഴ്സിങ്ങ് കോഴ്സ് പാസ്സായ ആൺകുട്ടികളായിരിക്കണം. രണ്ട് വർഷത്തെ കാഷ്വാലിറ്റി പ്രവർത്തന പരിചയമുള്ളവർക്കും, ഓഖി ദുരന്ത ബാധിത കുടുംബങ്ങളിൽ പ്പെട്ടവർക്കും മത്സ്യത്തൊഴിലാളി കുടുംബങ്ങളിൽപ്പെട്ടവർക്കും മുൻഗണന ലഭിക്കും.

താല്പര്യമുള്ളവർ ജൂലൈ അഞ്ചിന് രാവിലെ 11 മണിക്ക് കോഴിക്കോട് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ചേംബറിൽ വാക്ക് ഇൻ ഇന്റർവ്യൂവിന് ഹാജരാകണമെന്ന് ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 0495 2383780

✅️ അധ്യാപക നിയമനം
കോട്ടനാട് ഗവ. യു.പി സ്‌കൂളില്‍ എല്‍.പി.എസ്.ടി തസ്തികയില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപക നിയമനം നടത്തുന്നു. താത്പര്യമുള്ളവര്‍ അസല്‍ രേഖകളുമായി ജൂണ്‍ 26 ന് രാവിലെ 11 ന് സ്‌കൂള്‍ ഓഫിസില്‍ നടക്കുന്ന കൂടികാഴ്ചക്ക് എത്തിച്ചേരണം. ഫോണ്‍: 04936 281198.

വൈത്തിരി താലൂക്ക് ആശുപത്രിയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ലാബ് അസിസ്റ്റന്റ്, ഡയാലിസിസ് ടെക്‌നീഷ്യന്‍ തസ്തികയില്‍ നിയമനം നടത്തുന്നു. ലാബ് അസിസ്റ്റന്റ് യോഗ്യത വി.എച്ച്.എസ്.ഇ, മെഡിക്കല്‍ ലബോറട്ടറി ടെക്‌നോളജി കോഴ്‌സ്. ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. ഡയാലിസിസ് ടെക്‌നീഷ്യന്‍ യോഗ്യത ഡിപ്ലോമ ഇന്‍ ഡയാലീസിസ് ടെക്‌നോളജി, കേരള പാരാ മെഡിക്കല്‍ രജിസ്‌ട്രേഷന്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തിലധികം പ്രവൃത്തി പരിചയം അഭികാമ്യം. യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ അപേക്ഷ, അസ്സല്‍ സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പും സഹിതം ജൂലൈ 3 ന് രാവിലെ 10.30 ന് ഓഫീസില്‍ എത്തിച്ചേരണം. ഫോണ്‍: 04936 256229.
Join WhatsApp Channel