കേരളത്തിൽ 50 ഓളം കമ്പനികളിൽ ഇന്ന് തന്നെ ജോലി നേടാൻ അവസരം
June 24, 2023
കമ്പനികൾ ഇന്ന് തന്നെ ജോലി നേടാം
1.Eastern Condiments
2.Kosamatam Finance & Securities
3.Asianet Satellite Communications
4.AY Technology
5.Meta Alogorithm Solutions
6.Su Squre
7.AVG Motors
8.Lulu International Shopping Mall
9.Incheon Kia
10.Oxygen Digitals
11.TATA Motors
12.Goan Institute
13.Samsta Financial Ltd
14.Sance Pharama
15.Indusind Bank – Bharat Finance
16.Aabasoft Technologies Pvt Ltd
17.Kondody Autocrafts
18.Trinity Skill Works
19.Bhima Jewellers
20.Joy Alukkas
21.MY G Mobiles
22.Concord Rides
23.Nippon Motors
24.Muthoot Microfin
25.Jio Stores
26.Flipkart
27.ESAF Bank & Cooperative
28.Writers Corporation
29.Doutya
30.Aditya Birla Fashion Retail Ltd
31.Our Own Nidhi
ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് മെഗാ തൊഴിൽ മേളകൾ
മെഗാ തൊഴിൽ മേള
കോഴിക്കോട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും കോഴിക്കോട് എംപ്ലോയബിലിറ്റി സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന രണ്ടാമത് മെഗാ തൊഴിൽ മേള ജൂൺ 24 ന് കോഴിക്കോട് ഗവ.എഞ്ചിനീയറിങ് കോളേജിൽ നടക്കും. നാഷണൽ എംപ്ലോയ്മെന്റ് സർവീസ് വകുപ്പിൽ ഇന്റർ ലിങ്കിങ്ങ് ഓഫ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചസ് എന്ന കേന്ദ്ര സർക്കാർ പദ്ധതിയുടെ ഭാഗമായാണ് തൊഴിൽ മേള നടക്കുന്നത്. 50 ൽ പരം കമ്പനികൾ 2000 ത്തോളം വിവിധ തസ്തികകളിലെ ഒഴിവുകളിലേക്ക് അഭിമുഖം നടത്തും. എസ്എസ്എൽസി, പ്ലസ് ടു, ബിരുദം,ഡിപ്ലോമ, ഐടിഐ യോഗ്യതയുള്ളവർക്കാണ് അവസരം.
പങ്കെടുക്കാൻ ആഗഹിക്കുന്ന ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയുമായി ജൂൺ 24ന് രാവിലെ 9.30 ന് വെസ്റ്റ് ഹില്ലിലെ ഗവ. എഞ്ചിനീയറിങ്ങ് കോളേജിൽ എത്തണം. പേര് മുൻകൂട്ടി റജിസ്റ്റർ ചെയ്യുന്നതിന് ഇതോടൊപ്പമുള്ള ക്യൂ ആർ കോഡ് സ്കാൻ ചെയ്ത് NCS പോർട്ടലിൽ റജിസ്റ്റർ ചെയ്യാവുന്നതാണ്. അല്ലെങ്കിൽ ഇതോടൊപ്പമുള്ള ഗൂഗിൾ ഫോം ലിങ്ക് വഴി അപേക്ഷ സമർപ്പിക്കാം. https://forms.gle/cPfSmU3AxttqTF6c6 , കൂടുതൽ വിവരങ്ങൾക്ക് : 04952370176.
വയനാട് തൊഴിൽ മേള
വയനാട്: ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24 ന് രാവിലെ 9.30 മുതൽ മുട്ടിൽ ഡബ്ല്യു.എം.ഒ കോളേജിൽ മെഗാ തൊഴിൽമേള നടക്കും.
ജില്ലയിലേയും ജില്ലക്ക് പുറത്ത് നിന്നുള്ളതുമായ 24 തൊഴിൽ ദാതാക്കൾ മേളയിൽ പങ്കെടുക്കും. നഴ്സ്, ഫാർമസിസ്റ്റ്, മാനേജർ, സെയിൽസ്, അക്കൗണ്ടിംഗ് തുടങ്ങിയ മേഖലകളിലായി ഡിഗ്രി, പോളി ഡിപ്ലോമ, ഐ.ടി.ഐ, എസ്.എസ്.എൽ.സി, എം.ബി.എ, ബി.ബി.എ, ജി.എൻ.എം, ബി.എസ്.സി നേഴ്സിംഗ്, ഡി.ഫാം, ബി.ഫാം എന്നീ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കായി ആയിരത്തിലധികം അവസരങ്ങൾ മേളയിൽ ലഭ്യമാകും.
താൽപര്യമുള്ളവർക്ക് www.ncs.gov.in എന്ന വെബ്സൈറ്റിൽ രജിസ്റ്റർ ചെയ്ത് തൊഴിൽ മേളയിൽ പങ്കെടുക്കാം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും.
ഫോൺ: 04936 202534.
✅️ ഉദ്യോഗ് 2023 ജോബ് ഫെയർ ജൂൺ 24ന് മൂക്കന്നൂരിൽ
ജോബ് ഫെയർ സംഘടിപ്പിക്കുന്നു
എറണാകുളം ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും എംപ്ലോയബിലിറ്റി സെന്ററും മൂക്കന്നൂർ ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെയും സഹകരണത്തോടെ ജൂൺ 24ന് ഉദ്യോഗ് 2023 എന്ന പേരിൽ ജോബ് ഫെയർ സംഘടിപ്പിക്കുന്നു. ബാലനഗർ ടെക്നിക്കൽ ഇൻസ്റ്റിറ്റ്യൂട്ട് മൂക്കന്നൂരിൽ നടക്കുന്ന ജോബ് ഫെയറിൽ 35ൽ അധികം ഉദ്യോഗദായകർ പങ്കെടുക്കുന്നുണ്ട്. കൂടാതെ 2000ൽകൂടുതൽ ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
എസ്.എസ്.എൽ.സി, പ്ലസ് ടു, ബിരുദം, ബിരുദാനന്തര ബിരുദം, ഐ.ടി.ഐ, ഡിപ്ലോമ, ബി.ടെക്, പാരാമെഡിക്കൽ തുടങ്ങിയ വിദ്യാഭ്യാസ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് ജോബ് ഫെയറിൽ പങ്കെടുക്കാം. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ എൻ.സി.എസ് പോർട്ടലിൽ ഇവന്റ്സ് ആൻഡ് ജോബ് ഫെയേഴ്സ് എന്ന ഓപ്ഷനിൽ രജിസ്റ്റർ ചെയ്യുക.
കൂടുതൽ വിവരങ്ങൾക്ക് 0484 2427494
✅️ മെഗാ തൊഴിൽ മേള 24 ന്
മലപ്പുറം: ജില്ലാ എംപ്ലോയ്മെന്റ് എകസ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂൺ 24 ന് രാവിലെ 10 മണി മുതൽ വളാഞ്ചേരി കെ ആർസ് ശ്രീനാരായണ കോളേജിൽ വെച്ച് സ്വകാര്യ മേഖലയിലെ മുപ്പതോളം ഉദ്യോഗദായകരെ പങ്കെടുപ്പിച്ച് കൊണ്ട് മെഗാ തൊഴിൽ മേള സംഘടിപ്പിക്കുന്നു. പങ്കെടുക്കാനാഗ്രഹിക്കുന്ന ഉദ്യോഗാർത്ഥികൾ 24 ന് രാവിലെ 10 മണിക്ക് കോളേജിൽ ഹാജരാവണമെന്ന് ജില്ലാ എംപ്ലോയ്മെന്റ് ഓഫീസർ അറിയിച്ചു.
വിവരങ്ങൾക്ക് ഫോൺ : 0483 2734737, 8078428570
✅️ ദിശ 2023 മെഗാ തൊഴിൽ മേള ഏറ്റുമാനൂരപ്പൻ കോളേജിൽ Disha 2023 Mega Job Fair.
കോട്ടയം ജില്ലാഎംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ ഏറ്റുമാനൂരപ്പൻ കോളേജിന്റെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക് 2023 ജൂൺ 24 ശനിയാഴ്ച രാവിലെ 9 മണിമുതൽ “ദിശ 2023” എന്ന പേരിൽ ജോബ് ഫെയർ നടത്തുന്നു.
KPO, BPO, IT, FMCG, ബാങ്കിങ്, നോൺ-ബാങ്കിങ് ,ഓട്ടോമൊബൈൽസ് ടെക്നിക്കൽ – നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, മേഖലകളിലെ 2000 ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. സ്വകാര്യ മേഖലയിലെ ജോലി അന്വേഷിക്കുന്ന 18 നും 35നും ഇടയിൽ പ്രായമുള്ള SSLC മുതൽ ബിരുദാനന്തര ബിരുദം വരെ യോഗ്യതയുള്ള യുവതി യുവാക്കൾക്ക് ഈ ജോബ് ഫെയറിൽ പങ്കെടുക്കാം രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
✅️ രാവിലെ 9 മണിക്ക് തന്നെ രജിസ്ട്രേഷൻ ആരംഭിക്കുന്നതാണ്.
✅️ ഏത് ജില്ലയിൽ നിന്നുമുള്ള ഉദ്യോഗാർഥികൾക്കും ഈ ജോബ് ഫെയറിൽ പങ്കെടുക്കാൻ അവസരം ഉണ്ടായിരിക്കുന്നതാണ്.
✅️ എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾക്ക് 5 കമ്പനികളുടെയും, രജിസ്റ്റർ ചെയ്യാത്തവർക്ക് 3 കമ്പനികളുടെ അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്, ആയതിനാൽ 5/3 റെസ്യൂമേ സർട്ടിഫിക്കറ്റുകളുടെ ഒരു സെറ്റ് കോപ്പി എന്നിവ കയ്യിൽ കരുതേണ്ടതാണ്.
✅️ ഇൻറർവ്യൂവിന് അനുയോജ്യമായ വസ്ത്രധാരണത്തിൽ എത്താൻ പ്രത്യേകം ശ്രദ്ധിക്കുക.
✅️ ജോബ് ഫെസ്റ്റിൽ എത്തുന്ന ഉദ്യോഗാർത്ഥികൾ
രജിസ്ട്രേഷൻ കൗണ്ടറിൽ നിന്ന് Registration Form, Requirement Sheet കൈപ്പറ്റിയതിനുശേഷം യോഗ്യതയ്ക്ക് അനുയോജ്യമായ 5/3 കമ്പനികളുടെ പേര് രജിസ്ട്രേഷൻ ഫോമിൽ എഴുതുക ശേഷം ഫോമിലുള്ള സീരിയൽ
നമ്പറിന്റെ അടിസ്ഥാനത്തിലായിരിക്കും ഇൻറർവ്യൂ വിൽ അറ്റൻഡ് ചെയ്യാനുള്ള അവസരം ഉണ്ടായിരിക്കുക.
✅️ Interview Venue: Ettumanoorappan College, Ettumanoor, Kottayam
https://maps.app.goo.gl/j5zPAongyPhvb3gk9
തൊഴിൽ മേളയിൽ പങ്കെടുക്കുന്ന കമ്പനികൾ
1.Eastern Condiments
2.Kosamatam Finance & Securities
3.Asianet Satellite Communications
4.AY Technology
5.Meta Alogorithm Solutions
6.Su Squre
7.AVG Motors
8.Lulu International Shopping Mall
9.Incheon Kia
10.Oxygen Digitals
11.TATA Motors
12.Goan Institute
13.Samsta Financial Ltd
14.Sance Pharama
15.Indusind Bank – Bharat Finance
16.Aabasoft Technologies Pvt Ltd
17.Kondody Autocrafts
18.Trinity Skill Works
19.Bhima Jewellers
20.Joy Alukkas
21.MY G Mobiles
22.Concord Rides
23.Nippon Motors
24.Muthoot Microfin
25.Jio Stores
26.Flipkart
27.ESAF Bank & Cooperative
28.Writers Corporation
29.Doutya
30.Aditya Birla Fashion Retail Ltd
31.Our Own Nidhi
Post a Comment