സർക്കാർ സ്ഥാപനങ്ങളിൽ താത്കാലിക ജോലി ഒഴിവുകൾ, ജില്ലകളിൽ ജോലി അവസരങ്ങൾ

May 31, 2023

കേരള സർക്കാർ ജോലി ഒഴിവുകൾ, kerala government jobs 2023

കേരളത്തിൽ വന്നിട്ടുള്ള ഗവ, താത്കാലിക ജോലി ഒഴിവുകൾ, വിവിധ ജില്ലകളിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ. കുറഞ്ഞ യോഗ്യത ഉള്ളവർക്ക് നേടാവുന്ന ഒഴിവുകൾ. നിങ്ങളുടെ ജില്ലാ ജോലി ഏതെന്നു തിരഞ്ഞെടുക്കുക, 

✅️ കെയർ ടേക്കർ നിയമനം

കൊരട്ടി ഗ്രാമപഞ്ചായത്തിലെ ചിറങ്ങരയിൽ പ്രവർത്തിക്കുന്ന പകൽ വീട്ടിലേക്ക് വൃദ്ധജനങ്ങളെ  പരിപാലിക്കുന്നതിന് കെയർ ടേക്കറെ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. എസ് എസ് എൽ സി യോഗ്യതയുള്ള ചാലക്കുടി ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ താമസിക്കുന്നവർക്ക് അപേക്ഷിക്കാം. മാസ ഓണറേറിയം 7000 രൂപ. അപേക്ഷ ജൂൺ ഏഴിന് വൈകീട്ട് അഞ്ച് മണി വരെ സ്വീകരിക്കും. ഫോൺ: 9495692656, 0480 2700380.

✅️ വാക്-ഇൻ-ഇന്റർവ്യൂ

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന 'സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേയ്ക്ക്' ലീഗൽ കൗൺസിലർ (പാർട്ട് ടൈം) തസ്തികയിലേക്ക് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. എൽ.എൽ.ബിയും അഭിഭാഷക പരിചയവുമുള്ളവർക്ക് അപേക്ഷിക്കാം.

ഒരു ഒഴിവാണുള്ളത്. 25 വയസ് പൂർത്തിയാകണം. 30 - 45 പ്രായപരിധിയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 10,000 രൂപ വേതനം. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർത്ഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം ജൂൺ ഏഴിന് ഉച്ചയ്ക്ക് രണ്ടിന് ആലപ്പുഴ ജില്ലാ വനിതാ ശിശു വികസന ഓഫീസിൽ (ജനറൽ ആശുപത്രിയ്ക്ക് സമീപം, ഗവ. ഗേൾസ് സ്കൂളിന് എതിർവശം) എത്തണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2348666, keralasamakhya@gmail.com

✅️ വാക് ഇന്‍ ഇന്റര്‍വ്യു

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കുളിലെ വിവിധ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 മെക്കാനിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ജൂണ്‍ 7 ന് രാവിലെ 10 ന് അടിമാലി ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 9400006481

✅️ അധ്യാപക നിയമനം

കോട്ടയം: പാത്താമുട്ടം ഗവൺമെന്റ് എൽ.പി. സ്‌കൂളിൽ ദിവസവേതനാടിസ്ഥാനത്തിൽ അധ്യാപകനിയമനം നടത്തുന്നു. ടി.ടി.സി/ഡി. എഡും കെ ടെറ്റുമാണ് യോഗ്യത. താത്പര്യമുള്ളവർ ജൂൺ അഞ്ചിന് രാവിലെ 11.30 ന് അസർ സർട്ടിഫിക്കറ്റുകളുമായി സ്‌കൂൾ ഓഫീസിലെത്തണം. വിശദവിവരത്തിന് ഫോൺ : 9496265706

✅️ ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് ജോലി ഒഴിവ്

പട്ടികവർഗവികസന വകുപ്പിന്റെ കീഴിലുള്ള ശ്രീകാര്യം കട്ടേല ഡോ. അംബേദ്കർ മെമ്മോറിയൽ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ ഒഴിവുള്ള ജൂനിയർ പബ്ലിക് ഹെൽത്ത് നഴ്സ് തസ്തികയിൽ കരാറടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. എസ്.എസ്.എൽ.സി അല്ലെങ്കിൽ തത്തുല്യം, കേരള നഴ്സ് ആൻഡ് മിഡ്‌വൈഫ്സ് കൗൺസിലിന്റെയോ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന്റെയോ അംഗീകാരമുള്ള ആക്സിലറി നഴ്സ് മിഡ്‌വൈഫറി സർട്ടിഫിക്കറ്റ്, കേരള നഴ്സ് ആൻഡ് മെഡിക്കൽ കൗൺസിലിന്റെ ഹെൽത്ത് വർക്കേഴ്സ് ട്രെയിനിംഗ് സർട്ടിഫിക്കറ്റ് എന്നീ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.

സർക്കാർ, സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ പ്രവൃത്തി പരിചയമുള്ളവർക്ക് മുൻഗണനയുണ്ടാകും. 18 മുതൽ 44 വയസു വരെയാണ് പ്രായപരിധി. 13,000 രൂപ ഹോണറേറിയമായി ലഭിക്കും.

യോഗ്യരായ പട്ടികവർഗ വിഭാഗത്തിലുള്ളവരുടെ അഭാവത്തിൽ പട്ടികജാതി/ മറ്റു വിഭാഗക്കാരെയും പരിഗണിക്കും. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ  യോഗ്യതയും പ്രവർത്തി പരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിനായി  ജൂൺ 5 രാവിലെ 11ന് സ്‌കൂളിൽ ഹാജരാകണമെന്ന് സീനിയർ സൂപ്രണ്ട് അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2597900, 9495833938

✅️ അങ്കണവാടി ഹെൽപ്പർ നിയമനം

കോട്ടയം: വനിത ശിശു വികസന വകുപ്പിന്റെ കീഴിൽ കടുത്തുരുത്തി  ഐ. സി. ഡി. എസ് പ്രോജകട് ഓഫീസിന്റെ പരിധിയിലുള്ള കല്ലറ ഗ്രാമ പഞ്ചായത്തിലെ അങ്കണവാടികളിൽ  ഹെൽപ്പർ തസ്തികയിൽ നിലവിലുള്ളതും ഭാവിയിൽ ഉണ്ടാകാനിടയുള്ളതുമായ ഒഴിവുകളിലേക്കും  കല്ലറ പഞ്ചായത്തിലെ സ്ഥിരതാമസക്കാരായ വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ജൂൺ 14നകം അപേക്ഷിക്കണം.
ഫോൺ :88959698, 9495386469

✅️ വാക് ഇന്‍ ഇന്റര്‍വ്യു

അടിമാലി ഗവ. ടെക്നിക്കല്‍ ഹൈസ്‌ക്കുളിലെ വിവിധ ഒഴിവുകളിലേക്ക് ദിവസ വേതന അടിസ്ഥാനത്തില്‍ താല്ക്കാലിക നിയമനം നടത്തുന്നതിന് വാക് ഇന്‍ ഇന്റര്‍വ്യു നടത്തും. വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ മെക്കാനിക്കല്‍, ഡ്രാഫ്റ്റ്മാന്‍ ഗ്രേഡ് 2 മെക്കാനിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രിക്കല്‍, വര്‍ക്ക്ഷോപ്പ് ഇന്‍സ്ട്രക്ടര്‍ ഇലക്ട്രോണിക്സ്, ട്രേഡ്സ്മാന്‍ ഇലക്ട്രിക്കല്‍ എന്നീ തസ്തികകളിലേക്കാണ് നിയമനം. മതിയായ യോഗ്യതയുള്ള ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും അവയുടെ പകര്‍പ്പും ബയോഡാറ്റയും സഹിതം ജൂണ്‍ 7 ന് രാവിലെ 10 ന് അടിമാലി ഗവ.ടെക്നിക്കല്‍ ഹൈസ്‌ക്കൂള്‍ സൂപ്രണ്ട് മുമ്പാകെ ഹാജരാകണം. കൂടുതല്‍ വിവരങ്ങള്‍ക്ക്ഫോണ്‍: 9400006481

✅️ വാക് ഇൻ ഇന്റർവ്യൂ

ചാലക്കുടി മോഡൽ റെസിഡൻഷ്യൽ സ്കൂളിലേക്ക് 2023 - 24 അദ്ധ്യയന വർഷത്തിലേക്ക് ചിത്ര രചന , നൃത്തം, യോഗ, കരാട്ടെ, ബാൻഡ് , കമ്മ്യൂണികേറ്റീവ് ഇംഗ്ലീഷ് എന്നീ ഇനങ്ങളിലേക്ക് പരിശീലകരെ തെരഞ്ഞെടുക്കാനായി ജൂൺ രണ്ടിന് രാവിലെ 11 മണിക്ക് എം ആർ എസ് ചാലക്കുടി ( നായരങ്ങാടി) യിൽ വെച്ച് വാക് ഇൻ ഇന്റർവ്യൂ നടത്തുന്നു. വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന ഒർജിനൽ രേഖകൾ, തിരിച്ചറിയൽ കാർഡ് എന്നിവ സഹിതം ഹാജരാകണം. പ്രവർത്തി പരിചയമുള്ളവർക്ക് മുൻഗണന ഉണ്ടാകും. കൂടുതൽ വിവരങ്ങൾക്ക് - 0480- 2960400, 0480- 2706100

✅️ ഗസ്റ്റ് അധ്യാപക ഒഴിവ്
ചേലക്കര ഗവ.പോളിടെക്നിക്  കോളേജിൽ കമ്പ്യൂട്ടർ എഞ്ചിനീയർ ഡിപ്പാർട്മെന്റിലേക്ക് ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ തസ്തികകളിലേക്ക് ഗസ്റ്റ് അധ്യാപകരെ നിയമിക്കുന്നു. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പുകളും സഹിതം ജൂൺ ഒന്നിന് 10 മണിക്ക് എഴുത്ത് പരീക്ഷക്കും അഭിമുഖത്തിനും ഹാജരാകണം.
ഫോൺ: 04884 254484.

✅️ ട്രെയിനി ലാബ് ടെക്നീഷ്യൻ താൽക്കാലിക നിയമനം
 
ജില്ലയിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പുതിയ കളക്ഷൻ ലബോറട്ടറിയിൽ  താൽക്കാലികമായി ട്രെയിനി ലാബ് ടെക്നീഷ്യന്മാരെ നിയമിക്കുന്നു . എച്ച് ഡി.എസിന് കീഴിൽ ഒരു വർഷത്തേക്കാണ് നിയമനം. യോഗ്യത : ഗവൺമെൻറ് അംഗീകൃത ഡിഎംഎൽടി,  ബി എസ് സി എം എൽ ടി,  കേരള പാരാമെഡിക്കൽ കൗൺസിൽ രജിസ്ട്രേഷൻ . പ്രായം: 35 വയസ്സിൽ താഴെ. സ്റ്റെ പെന്റ് : 10000 രൂപ.
താല്പര്യമുള്ളവർ യോഗ്യത ,വയസ്സ് എന്നിവ തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റും പകർപ്പും സഹിതം എറണാകുളം സർക്കാർ മെഡിക്കൽ കോളേജ് ആശുപത്രിയിലെ പത്തോളജി ലാബിൽ  ജൂൺ 5 രാവിലെ 10 30 ന് എത്തിച്ചേരുക, ഫോൺ നമ്പർ : 0484  -2754000

✅️ അക്കൗണ്ടന്റ് തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു

കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്റെ ഇടുക്കി ജില്ലാ കാര്യാലയത്തില്‍ ഒഴിവുള്ള അസിസ്റ്റന്റ്/അക്കൗണ്ടന്റ് ഗ്രേഡ് രണ്ട് തസ്തികയിലേക്ക് അപേക്ഷ കഷണിച്ചു. പ്രതിമാസം 12,000 രൂപ വേതനാടിസ്ഥാനത്തില്‍ താല്‍കാലിക നിയമനമാണ്.
ബിരുദവും അംഗീകൃത സ്ഥാപനങ്ങളില്‍ നിന്ന് നേടിയ കമ്പ്യൂട്ടര്‍ പരിജ്ഞാനവുമാണ് അടിസ്ഥാന യോഗ്യത. അപേക്ഷകര്‍ ഇ-കോര്‍പ്പറേഷനില്‍ അപ്രന്റിസ്ഷിപ്പ് പൂര്‍ത്തിയാക്കിയവരോ എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് മുഖേനയോ ദിവസവേതനാടിസ്ഥനത്തിലോ ജോലി ചെയ്തിരുന്നവരോ സര്‍ക്കാര്‍/അര്‍ധ സര്‍ക്കാര്‍/പൊതുമേഖല സ്ഥാപനങ്ങളിലോ മികച്ച രീതിയില്‍ പ്രവര്‍ത്തിക്കുന്ന സ്വകാര്യമേഖലയിലെ രജിസ്റ്റേര്‍ഡ് ധനകാര്യ സ്ഥാപനങ്ങളിലോ കുറഞ്ഞത് ഒരു വര്‍ഷത്തെയെങ്കിലും പ്രവൃത്തിപരിചയം ഉള്ളവരുമായിരിക്കണം.

ഒരു വര്‍ഷത്തേക്കോ സ്ഥിരം ജീവനക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതുവരെയോ ആയിരിക്കും നിയമനം. പ്രായപരിധി 18-35 വയസ്. ബയോഡാറ്റയും യോഗ്യത തെളിയിക്കുന്ന രേഖകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളുമായി ജൂണ്‍ 9 ന് മുന്‍പ് ജില്ലാ മാനേജര്‍, കേരള സംസ്ഥാന പട്ടികജാതി പട്ടികവര്‍ഗ വികസന കോര്‍പ്പറേഷന്‍, ജില്ലാ കാര്യാലയം, പൈനാവ് പി.ഒ, കുയിലിമല, ഇടുക്കി-685603 എന്ന വിലാസത്തില്‍ അപേക്ഷ സമര്‍പ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 04862-232365, 9400068506.

✅️ മഞ്ചേരി ഗവ. മെഡിക്കൽ കോളജിൽ നിയമനം
മഞ്ചേരി ഗവ. മെഡിക്കൽ കോളജ് ആശുപത്രിയിൽ ഓഡിയോളജിസ്റ്റ്, സ്റ്റാഫ് നഴ്‌സ്, നഴ്‌സിങ് അസിസ്റ്റന്റ്, കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികകളിൽ ദിവസ താത്കാലിക നിയമനം നടത്തുന്നു. സർക്കാർ അംഗീകൃത ബി.എ.എസ്.എൽ.പി ഡിഗ്രി, ആർ.സി.ഐ രജിസ്‌ട്രേഷൻ എന്നിവയാണ് ഓഡിയോളജിസ്റ്റിന് വേണ്ട യോഗ്യത. സ്റ്റാഫ് നഴ്‌സിന് അപേക്ഷിക്കുന്നവർ സർക്കാർ അംഗീകൃത ജി.എൻ.എം അല്ലെങ്കിൽ ബി.എസ്.സി നഴ്‌സിങ് വിജയിച്ചവരായിരിക്കണം. കേരള നഴ്‌സിങ് കൗൺസിലിന്റെ രജിസ്‌ട്രേഷൻ നിർബന്ധമാണ്. എ.എൻ.എം കോഴ്‌സ് വിജയവും മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രികളിൽ രണ്ടു വർഷത്തെ പ്രവൃത്തി പരിചയവുമാണ് നഴ്‌സിങ് അസിസ്റ്റന്റിന്റെ യോഗ്യത. കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സിന് അപേക്ഷിക്കുന്നവർ സർക്കാർ അംഗീകൃത ജി.എൻ.എം, ബി.എസ്.സി നഴ്‌സിങ് കോഴ്‌സ് വിജയിച്ചിരിക്കണം. കേരള നഴ്‌സിങ് കൗൺസിലിന്റെ രജിസ്‌ട്രേഷനും കാത്ത്‌ലാബ് പ്രവൃത്തി പരിചയവും നിർബന്ധമാണ്. ഓഡിയോളജിസ്റ്റ് തസ്തികയിലേക്ക് ജൂൺ അഞ്ചിന് രാവിലെ പത്തിനും സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജൂൺ ആറിന് രാവിലെ പത്തിനും നഴ്‌സിങ് അസിസ്റ്റന്റ് തസ്തികയിലേക്ക് ജൂൺ എട്ടിന് രാവിലെ പത്തിനും കാത്ത്‌ലാബ് സ്റ്റാഫ് നഴ്‌സ് തസ്തികയിലേക്ക് ജൂൺ 12ന് രാവിലെ പത്തിനും അഭിമുഖം നടക്കും. താത്പര്യമുള്ള 45 വയസ്സ് തികയാത്ത യോഗ്യതയുള്ള ഉദ്യോഗാർഥികൾ നിശ്ചിത തീയതികളിൽ രാവിലെ 9.30ന് ആശുപത്രി സൂപ്രണ്ട് ഓഫീസിൽ ഹാജരാകണം. ഫോൺ: 0483 2762037 .

പട്ടികവർഗ പ്രൊമോട്ടർ, ഹെൽത്ത് പ്രൊമോട്ടർ നിയമനം

മലപ്പുറം : പട്ടികവർഗ വികസന വകുപ്പിന്റെ കീഴിൽ പ്രവർത്തിക്കുന്ന നിലമ്പൂർ ഐ.ടി.ഡി പ്രൊജക്ട് ഓഫീസിന്റെ കീഴിൽ നിലവിലുളള പട്ടികവർഗ പ്രൊമോട്ടർ, ഹെൽത്ത് പ്രൊമോട്ടർ എന്നീ തസ്തികയിൽ 50 ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന് പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. 20നും 35നും ഇടയിൽ പ്രായമുള്ള പത്താം ക്ലാസ് യോഗ്യതയുള പട്ടികവർഗ യുവതീ-യുവാക്കൾക്ക് അപേക്ഷിക്കാം. പി.വി.ടി.ജി, അടിയ, പണിയ, മലപാര വിഭാഗങ്ങൾക്ക് എട്ടാം ക്ലാസ് യോഗ്യത മതി. ഹെൽത്ത് പ്രൊമോട്ടർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർക്ക് നഴ്സിങ്, പാരാമെഡിക്കൽ കോഴ്സുകൾ പഠിച്ചവർക്കും ആയുർവേദം, പാരമ്പര്യ വൈദ്യം എന്നിവയിൽ പ്രാവീണ്യം നേടിയവർക്കും മുൻഗണന നൽകും. നേരിട്ടുള്ള അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. നിശ്ചിത മാതൃകയിലുള്ള അപേക്ഷ നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലോ നിലമ്പൂർ, എടവണ്ണ,പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസിലോ സമർപ്പിക്കണം. അപേക്ഷ നൽകുമ്പോൾ അപേക്ഷകരുടെ താമസ പരിധിയിൽപ്പെട്ട ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസ് തിരഞ്ഞെടുക്കണം. മെയ് 31ന് വൈകീട്ട് അഞ്ചിനുളളിൽ അപേക്ഷ സമർപ്പിക്കണം. കൂടുതൽ വിവരങ്ങൾക്ക് നിലമ്പൂർ ഐ.ടി.ഡി.പി ഓഫീസിലോ നിലമ്പൂർ, എടവണ്ണ, പെരിന്തൽമണ്ണ ട്രൈബൽ എക്സ്റ്റെൻഷൻ ഓഫീസിലോ ബന്ധപ്പെടാം.

✅️അങ്കണവാടി വർക്കർ / ഹെൽപ്പർ

തൃശൂർ : വനിതാ ശിശു വികസന വകുപ്പിന് കീഴിൽ അന്തിക്കാട് ഐ.സി.ഡി.എസ് പ്രൊജക്ട് പരിധിയിലുളള മണലൂർ ഗ്രാമപഞ്ചായത്തിലെ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികകളിലെ ഒഴിവുകളിലേക്ക് പഞ്ചായത്തിൽ സ്ഥിരതാമസമുളള വനിതകളിൽ നിന്നും അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയാക്കിയവരും 46 വയസ്സ് കഴിയാത്തവരുമായിരിക്കണം. SC/ST വിഭാഗത്തിലുളളവർക്ക് മൂന്നു വർഷത്തെ ഇളവ് അനുവദിക്കും. അങ്കണവാടി വർക്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ് എസ് എൽ സി പാസായിരിക്കണം. അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവർ എസ്.എസ്.എൽ.സി പാസ്സാകാത്തവരും എഴുത്തും വായനയും അറിയുന്നവരുമാകണം. കൂടിക്കാഴ്ച്ചയുടെ അടിസ്ഥാനത്തിലാണ് റാങ്ക് ലിസ്റ്റ് തയ്യാറാക്കുക. അപേക്ഷകൾ ജൂൺ 5 ന് വൈകീട്ട് 5 മണി വരെ പ്രവൃത്തി സമയങ്ങളിൽ നേരിട്ടോ തപാൽ വഴിയോ സ്വീകരിക്കും.
Phone: 0487 2638800.
Join WhatsApp Channel