കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ
May 30, 2023
കേരളത്തിലെ വിവിധ സ്വകാര്യ സ്ഥാപനങ്ങളിലും വന്നിട്ടുള്ള ജോലി ഒഴിവുകൾ താഴെ നൽകുന്നു.
✅️ പ്രീമിയം സിംഗിൾ റെസിഡൻ ഷ്യൽ പ്രോജക്ടിലേക്ക് സീനിയർ സൈറ്റ് എൻജിനീയറെ ആവശ്യ മുണ്ട്. ശമ്പളം: 20,000-25,000 രൂപ. സൈറ്റ് എൻജിനീയറാ യുള്ള മുൻപരിചയം വേണം. യോഗ്യത: ഡിപ്ലോമ/ബി.ടെക്. സി.വി. അയക്കുക info@assureinspections.in)
🔺തച്ചോട്ടുകാവ് മിത്ര ഹോസ്പി റ്റലിൽ അഭയ മാനസികാരോ ഗ്യകേന്ദ്രത്തിലേക്ക് സോഷ്യൽ വർക്കർ (എം.എസ്.ഡബ്ല്യു. മെഡിക്കൽ ആൻഡ് സൈക്യാ ട്രി), നഴ്സ് (എ.എൻ.എം. ജെ.പി.എച്ച്.എൻ.) എന്നിവരെ ആവശ്യമുണ്ട്. സി.വി. അയക്കുക abhaya85@gmail.com
🔺കേരള സംസ്ഥാന കശുവണ്ടി വികസന കോർപ്പറേ ഷൻ ലിമിറ്റഡ് (KSCDC), മാർക്കറ്റിങ് ഓഫീസറുടെ ഒരൊഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാറടിസ്ഥാ നത്തിലായിരിക്കും നിയമനം. ശമ്പളം: 20,000 രൂപ. യോഗ്യത: എം.ബി.എ. (മാർക്കറ്റിങ്), എഫ്.എം.സി. ജി. ഉത്പന്നങ്ങളുടെ സെയിൽസ്/മാർക്കറ്റിങ്ങിൽ കുറഞ്ഞത് മൂന്നുവർഷത്തെ പ്രവൃത്തിപരിചയം.
പ്രായം: 27-32 വയസ്സ് (സംവരണവിഭാഗക്കാർ നിയ മാനുസൃത വയസ്സിളവിന് അർഹരാണ്).
അപേക്ഷാഫീസ്: 750 രൂപ (എസ്.സി./എസ്. ടിക്കാർക്ക് 375 രൂപ). ഡി.ഡിയായാണ് ഫീസടയ്ക്ക ണ്ടത് (നിർദേശങ്ങൾ വെബ്സൈറ്റിൽ ലഭിക്കും).
വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്ത് പൂരിപ്പിച്ച് അനുബന്ധരേഖ കളും ഫീസടച്ച ഡി.ഡിയും സഹിതം The Managing Director, Kerala State Cashew Development Corporation Ltd. Mundakkal, Kollam' എന്ന വിലാസ ത്തിൽ ജൂൺ 7-ന് മുൻപായി അപേക്ഷ നൽകണം. അപേക്ഷാകവറിന് പുറത്ത് അപേക്ഷിക്കുന്ന തസ്തി കയേതെന്ന് വ്യക്തമാക്കണം. വെബ്സൈറ്റ്: www. cashewcorporation.com.
✅️ഐ.എച്ച്.ആർ.ഡി.യുടെ കീഴിലുള്ള കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക് കോളേജിൽ ഗസ്റ്റ് ലക്ച റർ, ഡെമോൺസ്ട്രേറ്റർ, ട്രേഡ്സ്മാൻ, കംപ്യൂട്ടർ പ്രോഗ്രാമർ എന്നീ തസ്തികകളിൽ ഒഴിവുകളുണ്ട്. ഗസ്റ്റ് ലക്ചററുടെ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഫസ്റ്റ് ക്ലാസ് ബി.ടെക്. ഡെമോൺസ്ട്രേറ്ററുടെ യോഗ്യത: ബന്ധപ്പെട്ട വിഷയത്തിൽ ഒന്നാംക്ലാസ് ബി.എസ്സി./ഡിപ്ലോമ, കംപ്യൂട്ടർ പ്രോഗ്രാമറുടെ യോഗ്യത: പി.ജി.ടി.സി.എ. ഒന്നാംക്ലാസ് ബി.എസ്സി. കംപ്യൂട്ടർ സയൻസ്, ട്രേഡ്സ്മാന്റെ യോഗ്യത: ബന്ധ പ്പെട്ട എൻ.സി.വി.ടി. ട്രേഡ് സർട്ടിഫി ക്കറ്റ്. കംപ്യൂട്ടർ ബ്രാഞ്ചുകളിലേക്ക് ജൂൺ 1-നും ഇലക്ട്രോണിക്സ് ബ്രാഞ്ചുകളിലേക്ക് ജൂൺ 2-നും ഇലക്ട്രിക്കൽ, മെക്കാനിക്കൽ ബ്രാഞ്ചുകളിലേക്ക് ജൂൺ 5-നും അഭിമുഖം നടത്തും. അഭിമുഖത്തിന്റെ സമയം: രാവിലെ 10.
🔺ജില്ലാ മെഡിബാങ്കിന്റെ വിവിധ ശാഖകളിലേക്ക് ഫാർമസിസ്റ്റിനെ നിയമിക്കുന്നു. യോഗ്യത: ഡി.ഫാം, രണ്ടുവർഷത്തെ പ്രവൃത്തിപരിചയം. യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പും ബയോഡേറ്റയും വെള്ളപ്പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയും സഹിതം അസിസ്റ്റന്റ് ഡെവലപ്മെന്റ് കമ്മിഷണർ (ജനറൽ), കളക്ടറേറ്റ്, ആലപ്പുഴ-688001 എന്ന വിലാസത്തിൽ അപേക്ഷ നൽകണം. ഫോൺ: 0477 2252920. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: മേയ് 31
Post a Comment