ഐഎസ്ആർഒയിൽ ജോലി ഒഴിവുകൾ മറ്റു ജോലിയും

May 31, 2023

ഉയർന്ന യോഗ്യതയില്ലാത്തവർക്ക് ഐഎസ്ആർഒയിൽ ജോലി നേടാം


ഇന്ത്യൻ സ്പേസ് റിസർച്ച് ഓർഗ നൈസേഷന്റെ (ഐ.എസ്. ആർ.ഒ.) കീഴിൽ അഹമ്മദാബാദിലുള്ള സ്പേസ് അപ്ലിക്കേഷൻ സെന്ററിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

അസിസ്റ്റന്റ്.

ഒഴിവ്-1 (എസ്.ടി.). യോഗ്യത- 60 ശതമാനം മാർക്കോടെ തത്തുല്യ ഗ്രേഡോടെ, നിശ്ചിത സമയപരി ധിക്കകം നേടിയ ബിരുദം. കംപ്യൂ ട്ടറിൽ മിനിറ്റിൽ 25 ഹിന്ദി വാക്ക് ടൈപ്പിങ് സ്പീഡ്, കംപ്യൂട്ടർ പ്രാവീണ്യം. ശമ്പളം 25,500-81,000 രൂപ. പ്രായം 18-28.

🔺കുക്ക്: ഒഴിവ്-2 (ജനറൽ-1, എസ്.ടി.-1). യോഗ്യത- പത്താം ക്ലാസ് വിജയം, പ്രമുഖ ഹോട്ടൽ/ കാന്റീനുകളിൽ അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം. ശമ്പളം 19,900- 63,200 രൂപ. പ്രായം 18-35.

🔺ലൈറ്റ് വെഹിക്കിൾ ഡ്രൈവർ -എ: ഒഴിവ്-6 (ജനറൽ-4, എസ്. സി.-1, ഒ.ബി.സി.-1) (ഒരു ഒഴിവ് വിമുക്തഭടന്മാർക്ക്). യോഗ്യത പത്താംക്ലാസ് വിജയവും എൽ.വി. ഡി. ലൈസൻസും മൂന്ന് വർഷ ത്തെ പ്രവൃത്തിപരിചയവും. ശമ്പളം 19,900-63,200 പ്രായം 18-35,

എസ്.സി, എസ്.ടി. വിഭാഗക്കാർക്കും ഭിന്നശേഷിക്കാർക്കും വിമുക്തഭടന്മാർക്കും വിധവകൾ ക്കും പുനർവിവാഹിതരാവാത്ത വിവാഹമോചിതകൾക്കും ഉയർന്ന പ്രായപരിധിയിൽ നിയമാനുസൃത ഇളവ് ലഭിക്കും.വിശദവിവരങ്ങൾ www.sac,gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും.അപേക്ഷ ഓൺലൈനായി സമർപ്പിക്കണം. അവസാന തീയതി: ജൂൺ 16.

ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ ആവാൻ അവസരം എസ്.ബി.എം.ആറിൽ ഒഴിവുകൾ

മെഡിക്കൽ വിദ്യാഭ്യാസ വകുപ്പിലെ സ്റ്റേറ്റ് ബോർഡ് ഓഫ് മെഡിക്കൽ റിസർച്ച് (എസ്.ബി.എം.ആർ) നു കീഴിൽ റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ തസ്തികകളിൽ കരാർ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം, വേതനനിരക്ക് എന്നിവ സംബന്ധിച്ച വിജ്ഞാപനത്തിന്റെ വിശദവിവരം വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റിലുണ്ട് (dme.kerala.gov.in). റിസർച്ച് അസോസിയേറ്റ്, ഓഫീസ് അസിസ്റ്റന്റ് കം ഡാറ്റാ എൻട്രി ഓപ്പറേറ്റർ എന്നീ തസ്തികകളിലെ നിയമനത്തിനായുള്ള കൂടിക്കാഴ്ച യഥാക്രമം ജൂൺ 6, 7 തീയതികളിൽ രാവിലെ 11ന് മെഡിക്കൽ വിദ്യാഭ്യാസ ഓഫീസിൽ നടത്തും. അസൽ സർട്ടിഫിക്കറ്റ്, ബയോഡാറ്റാ സഹിതം കൂടിക്കാഴ്ചയ്ക്ക് ഹാജരാകണം.

Join WhatsApp Channel