വിദേശത്തു ജോലി നേടാം, താമസവും യാത്ര ചെലവും സൗജന്യമായിരിക്കും

May 31, 2023

യു.എ.ഇയിൽ 100 സെക്യൂരിറ്റി ഗാർഡ് ജോലി ഒഴിവ് Apply Now.

കേരളസർക്കാർ സ്ഥാപനമായ ഓവർസീസ് ഡെവലപ്മെന്റ് ആൻഡ് എംപ്ലോയെന്റ് പ്രൊമോഷൻ കൺസൽട്ടന്റ് (ഒഡെപെക്) മുഖേന യു.എ.ഇയിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് സെക്യൂരിറ്റി ഗാർഡുകളെ തിരഞ്ഞെടുക്കുന്നു. പുരുഷന്മാർക്കാണ് അവസരം. ഏകദേശം 100 ഒഴിവുണ്ട്.

എസ്.എസ്.എൽ.സി. പാസായിരിക്കണം. ഇംഗ്ലീഷിൽ നല്ല ആശയ വിനിമയവൈദഗ്ധ്യവും സെക്യൂരിറ്റി ഗാർഡായി രണ്ടുവർഷത്തെ പരിചയവുമുണ്ടായിരിക്കണം.

പ്രായപരിധി: 25-40 വയസ്സ്. ഏറ്റവും കുറഞ്ഞ ഉയരം അഞ്ച് അടി അഞ്ച് ഇഞ്ച്. നല്ല ആരോഗ്യമുള്ളവരും സുരക്ഷാസംവിധാനങ്ങ ളെയും നടപടിക്രമങ്ങളെയും പൊതുസുരക്ഷാനിയമങ്ങളെയും കുറിച്ച് അറിവുള്ളവരുമായിരിക്കണം. സൈനിക/അർധസൈനിക വിഭാഗങ്ങളിൽ ജോലിചെയ്തിട്ടുള്ളവർക്ക് മുൻഗണനയുണ്ടായിരിക്കും.

ശമ്പളം കൂടാതെ താമസസൗകര്യം, വിസ, എയർ ടിക്കറ്റ് എന്നിവ സൗജന്യമായിരിക്കും. ബയോഡേറ്റ, പാസ്പോർട്ട്, പ്രവൃത്തി പരിചയം എന്നിവയുടെ പകർപ്പ് സഹിതം ജൂൺ 10-ന് മുൻപായി jobs@odepc.in എന്ന ഇ-മെയിലിൽ അപേക്ഷിക്കേണ്ടതാണ്. വിശദവിവരങ്ങൾക്ക് www.odepc.kerala.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക  0471-2329440/41/42/43/45.
Join WhatsApp Channel