ഫിഷറീസ് വകുപ്പിനു കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം
March 30, 2023
ഫിഷറീസ് വകുപ്പിനു കീഴിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം
ഫിഷറീസ് വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അക്വാകൾച്ചർ, കേരള (ADAK) എന്ന സ്ഥാപനത്തിന്റെ സൗത്ത്, സെൻട്രൽ, നോർത്ത് റീജിയണുകളിലായി രണ്ട് സിവിൽ എൻജിനിയർ, ഒരു സൈറ്റ് എൻജിനിയർ എന്നീ തസ്തികകളിൽ ദിവസവേതനത്തിൽ നിയമനത്തിനായി സിവിൽ എൻജിനിയറിങ്ങിൽ ബിരുദവും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയവുമുള്ള ഉദ്യോഗാർഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
പ്രതിദിനം 1,455 രൂപ വേതനമായി നൽകും. അപേക്ഷ സ്വയം സാക്ഷ്യപ്പെടുത്തിയ യോഗ്യതാ സർട്ടിഫിക്കറ്റ് / പ്രവൃത്തിപരിചയ സർട്ടിഫിക്കറ്റ് എന്നിവയുടെ പകർപ്പുകൾ സഹിതം തപാൽമാർഗമോ നേരിട്ടോ ADAK ഹെഡ് ഓഫീസിൽ ഏപ്രിൽ 10 നകം ലഭ്യമാക്കണം.
അപേക്ഷകൾ അയയ്ക്കേണ്ട മേൽവിലാസം: ഏജൻസി ഫോർ ഡെവലപ്പ്മെന്റ് ഓഫ് അഗ്രികൾച്ചർ കേരള (എഡിഎകെ), ടിസി 29/3126, റീജ, മിൻജിൻ റോഡ്, വഴുതക്കാട്, തിരുവനന്തപുരം-695 014. ഫോൺ: 0471 2322410. ഇ-മെയിൽ: adaktvm@gmail.com.
✅️ സെക്കൻഡ് ഇന്നിംഗ്സ് ഹോം പദ്ധതിയിൽ ഒഴിവ്
കോട്ടയം: കൊല്ലം ഗവൺമെന്റ് എച്ച്.എൽ.എഫ്.പി.പി.ടി മുഖേന നടപ്പാക്കുന്ന സെക്കൻഡ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് കരാർ അടിസ്ഥാനത്തിൽ സ്റ്റാാഫ്നഴ്സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്്തികയിലേക്ക് ഒഴിവുണ്ട്. ജി.എൻ.എം/ ബി.എസ്.സി രണ്ടുവർഷത്തെ പ്രവൃത്തിപരിചയമാണ് സ്റ്റാഫ് നഴ്സ് തസ്തികയുടെ യോഗ്യത. ഹൗസ്‌കീപ്പിംഗ് സ്റ്റാഫിന് എട്ടാം ക്ലാസും ഫിസിയോതെറാപ്പിസ്റ്റിന് അംഗീകൃത ഫിസിയോതെറാപ്പി ബിരുദവുമാണ് യോഗ്യത. പ്രായപരിധി 50 വയസ്.
hr.k...@hlfppt.org, sihk...@hlfppt.org എന്ന വിലാസത്തിൽ ഏപ്രിൽ നാലിനകം നൽകണം.
വിശദവിവരത്തിന്
ഫോൺ: 7909252751, 8714619966
Post a Comment