സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം
March 31, 2023
സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ ജോലി നേടാൻ അവസരം
പൊതുമേഖലാ ബാങ്കായ സെൻട്രൽ ബാങ്ക് ഓഫ് ഇന്ത്യയിൽ അപ്രന്റിസ്ഷിപ്പിന് അപേക്ഷിക്കാം. ബിരുദുധാരികൾക്കാണ് അവസരം. 5000 ഒഴിവുണ്ട്. ഇതിൽ 136 ഒഴിവ് കേരളത്തിലാണ്. ബ്രാഞ്ചുകളിലും ഓഫീസുകളിലുമായി ഒരു വർഷ മായിരിക്കും പരിശീലനം.
ഒഴിവുകൾ: രാജ്യത്താകെ 90 റീജണുകളിലായി 5000 ഒഴിവുകളാ ണുള്ളത്. ജനറൽ-2159, എസ്.സി. 763, എസ്.ടി.-416, ഒ.ബി.സി.-1162, ഇ.ഡബ്ല്യു.എസ്.-500 എന്നിങ്ങനെ യാണ് സംവരണം. 200 ഒഴിവ് ഭിന്ന ശേഷിക്കാർക്ക് നീക്കിവെച്ചതാണ്.
കേരളത്തിൽ കൊച്ചി, തിരുവനന്തപുരം എന്നീ രണ്ട് റീജണു കളാണുള്ളത്. കൊച്ചിയിൽ 65 ഒഴിവും തിരുവനന്തപുരത്ത് 71 ഒഴിവുമുണ്ട്. കേരളത്തിലെ ഒഴിവു കൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക. കൊച്ചി റീജണിന് കീഴിൽ എറണാകുളം, ഇടുക്കി, കണ്ണൂർ, കാസർകോട്, കോട്ടയം, കോഴിക്കോട്, മലപ്പുറം,പാലക്കാട്, തൃശ്ശൂർ, വയനാട് ജില്ല കളും തിരുവനന്തപുരം റീജണിന് കീഴിൽ ആലപ്പുഴ, കൊല്ലം, പത്ത നംതിട്ട, തിരുവനന്തപുരം ജില്ലകളും ഉൾപ്പെടുന്നു. ഒരാൾക്ക് മൂന്ന് ജില്ല കൾ വരെ മുൻഗണനാക്രമത്തിൽ തിരഞ്ഞെടുക്കാം.
യോഗ്യത: അംഗീകൃത സർവക ലാശാലയിൽനിന്ന് ഏതെങ്കിലും വിഷയത്തിൽ നേടിയ ബിരുദം/ തത്തുല്യം. 31.03.2023-നകം നേടി യതായിരിക്കണം യോഗ്യത.
അപേക്ഷിക്കുന്നത് എവിടേക്കാണോ അവിടെയുള്ള പ്രാദേശിക ഭാഷ അറിഞ്ഞിരിക്കണം. എട്ട് പത്ത് പന്ത്രണ്ട് / ബിരുദതലത്തിൽ ഈ ഭാഷ പഠിച്ചതിന്റെ സർട്ടിഫി ക്കറ്റ് ഹാജരാക്കണം.
പ്രായം: 31.03.2023-ന് 20-28
വയസ്സ്.ഉയർന്ന പ്രായപരിധിയിൽ എസ്.സി, എസ്.ടി. വിഭാഗക്കാർ ക്ക് അഞ്ച് വർഷത്തെയും ഒ.ബി. സി. (എൻ.സി.എൽ.) വിഭാഗക്കാർ ക്ക് മൂന്ന് വർഷത്തെയും ഭിന്നശേ ഷിക്കാർക്ക് പത്ത് വർഷത്തെയും ഇളവ് ലഭിക്കും. വിധവകൾക്കും പുനർവിവാഹം ചെയ്യാത്ത വിവാ ഹമോചിതകൾക്കും 35 വയസ്സ് വരെ (എസ്.സി, എസ്.ടി. വിഭാഗ ക്കാർക്ക് 40 വയസ്സ് വരെ) അപേക്ഷിക്കാം. പരീക്ഷ: തിരഞ്ഞെടുപ്പിന്റെ ഭാഗമായി ഓൺലൈനായി ഒബ്ജ ക്ടീവ് മാതൃകയിലുള്ള എഴുത്തപരി ക്ഷ നടത്തും. വിവിധ വിഷയങ്ങ ളുൾപ്പെട്ട അഞ്ച് പാർട്ടുകളായിട്ടാ യിരിക്കും പരീക്ഷ. 1. ക്വാണ്ടിറ്റേറ്റീവ് ആപ്റ്റിറ്റ്യൂഡ്, ജനറൽ ഇംഗ്ലീഷ്, റീസണിങ് ആപ്റ്റിറ്റ്യൂഡ്, കംപ്യൂ ട്ടർ നോളജ്. 2. ബേസിക് റീട്ടെ യിൽ ലയബിലിറ്റി പ്രോഡക്ട്സ്. 3. ബേസിക് റീട്ടെയിൽ അസെറ്റ് പ്രോഡക്ട്സ്. 4. ബേസിക് ഇൻവെ സ്റ്റ്മെന്റ് പ്രോഡക്ട്സ്. 5. ബേസിക് ഇൻഷുറൻസ് പ്രോഡക്ട്സ്.
പരീക്ഷയുടെ സമയദൈർഘ്യം കോൾ ലെറ്ററിൽ വ്യക്തമാക്കിയിരിക്കും. ഏപ്രിൽ രണ്ടാംവാരത്തിൽ പരീക്ഷ നടത്താനാണ് നിശ്ചയി ച്ചിട്ടുള്ളത്. പരീക്ഷയിൽ നേടിയ മാർക്കിന്റെ അടിസ്ഥാനത്തിൽ കാറ്റഗറിയും ജില്ലയും തിരിച്ച് ലിസ്റ്റ് തയ്യാറാക്കും.
സ്റ്റൈപ്പൻഡ്: ഗ്രാമങ്ങളിലെയും അർധ നഗരങ്ങളിലെ യും (സെമി-അർബൻ) ബ്രാഞ്ചു കളിൽ 10,000 രൂപയും നഗര ബ്രാഞ്ചുകളിൽ 12,000 രൂപയും മെട്രോ ബ്രാഞ്ചുകളിൽ 15,000 രൂപയുമാണ് സ്റ്റൈപ്പൻഡ്. ഓഫീസ് ആവശ്യാർഥമുള്ള യാത്രാ അലവൻസായി ഗ്രാമങ്ങളിലെയും അർധ നഗരങ്ങളിലെയും (സെമി -അർബൻ) ബ്രാഞ്ചുകളിൽ 225 രൂപയും നഗര ബ്രാഞ്ചുകളിൽ 300 രൂപയും മെട്രോ ബ്രാഞ്ചുകളിൽ 350 രൂപയും നൽകും.
അപേക്ഷാഫീസ്: ഭിന്നശേഷി ക്കാർക്ക് 400 രൂപ, വനിതകൾക്കും എസ്.സി., എസ്.ടി. വിഭാഗക്കാർ ക്കും 600 രൂപ, മറ്റുള്ളവർക്ക് 800 രൂപ എന്നിങ്ങനെയാണ് ഫീസ്. പുറമേ ജി.എസ്.ടി.യും അടയ്ക്കണം.
അപേക്ഷ അപ്രന്റിസ്ഷിപ്പ് പോർട്ടലായ
www.apprenticeshipindia.gov.in - രജിസ്റ്റർ ചെയ്യണം.രജിസ്റ്റർ ചെയ്യു ന്നതിനുള്ള അവസാന തീയതി: ഏപ്രിൽ 3. വിശദവിവരങ്ങൾ www.centralbankofindia.co.in എന്ന വെബ്സൈറ്റിൽ ലഭിക്കും.
Post a Comment