8ാം ക്ലാസ് യോഗ്യതയിൽ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ ജോലി നേടാം

March 30, 2023

8ാം ക്ലാസ് യോഗ്യതയിൽ സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാം

സര്‍ക്കാര്‍ വൃദ്ധസദനത്തില്‍ എച്.എല്‍.എഫ്.പി.പി.ടി മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്‌സ് ഹോം പദ്ധതിയിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ സ്റ്റാഫ്‌നഴ്‌സ്, ഹൗസ്‌കീപ്പിങ് സ്റ്റാഫ്, ഫിസിയോ, തെറാപിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു.

സ്റ്റാഫ്‌നഴ്‌സ്
യോഗ്യത : ജിഎന്‍എം/ ബിഎസ് സി ബിരുദവും 2 വര്‍ഷത്തെ പ്രവൃത്തി പരിചയവുമാണ് വേണ്ടത്.

ഫിസിയോതെറാപിസ്റ്റ് 
യോഗ്യത : അംഗീകൃത ഫിസിയോതെറാപ്പി ബിരുദം ഉണ്ടാകണം.

ഹൗസ്‌കീപ്പിങ് സ്റ്റാഫ്
യോഗ്യത : തസ്തികയിലേക്ക് 8ാം ക്ലാസ് പാസായവര്‍ക്ക് അപേക്ഷിക്കാം .

പ്രായപരിധി 50വയസ്സ് .അപേക്ഷ അയക്കേണ്ട വിലാസം hr.kerala@hlfppt.org, sihkollam@hlfppt.org.
അവസാന തീയതി ഏപ്രില്‍ 4. വിശദവിവരങ്ങള്‍ക്ക് താഴെ നമ്പറിൽ വിളിക്കുക.- 7909252751, 8714619966.

✅️ സ്റ്റാഫ് നഴ്സ്, ഹൗസ്കിപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് ഒഴിവ്

കൊല്ലം ഗവ. വൃദ്ധസദനത്തിൽ എച്ച് എൽ എഫ് പി പി ടി മുഖാന്തിരം നടപ്പിലാക്കുന്ന സെക്കന്റ് ഇന്നിംഗ്സ് ഹോം പദ്ധതിയിലേക്ക് അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സ്, ഹൗസ്കിപ്പിങ് സ്റ്റാഫ്, ഫിസിയോതെറാപിസ്റ്റ് തസ്തികയിലേക്ക് ഒഴിവ് ഉണ്ട്.

യോഗ്യത : സ്റ്റാഫ് നഴ്സ് - ജി എൻ എം / ബി എസ് സി 2 വർഷത്തെ പ്രവൃത്തി പരിചയം. ഫിസിയോതെറാപിസ്റ് - അംഗീകൃത ഫിസിയോതെറാപ്പി ബിരുദം. ഹൗസ്കിപ്പിങ് സ്റ്റാഫ് - എട്ടാം ക്ലാസ്. അവസാന തീയതി ഏപ്രിൽ 4. പ്രായപരിധി: 50 വയസ്സ്.

വിലാസം:  hr.kerala@hlfppt.org, sihkollam@hifppt.org. ഫോൺ: 7909252751, 8714619966.

✅️ ഗസ്റ്റ്  ഇന്‍സ്ട്രക്ടര്‍ നിയമനം

പള്ളിപ്പാട് ഗവണ്‍മെന്റ് ഐ.ടി.ഐ.യില്‍ എംപ്ലോയബിലിറ്റി സ്‌കില്‍ ജൂനിയര്‍ ഇന്‍സ്ട്രക്ടറെ നിയമിക്കുന്നു. എം.ബി.എ./ബി.ബി.എ.യും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ സോഷ്യോളജി/സോഷ്യല്‍ വെല്‍ഫെയര്‍/ ഇക്കണോമിക്സില്‍ ബിരുദവും രണ്ട് വര്‍ഷത്തെ പ്രവൃത്തി പരിചയവും അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തില്‍ ഡി.ജി.റ്റി സ്ഥാപനത്തില്‍ നിന്നും ടി.ഒ.ടി കോഴ്സില്‍ ബിരുദം/ ഡിപ്ലോമയാണ് യോഗ്യത. ഇംഗ്ലീഷ് ഭാഷ പ്രാവീണ്യം, അടിസ്ഥാന കമ്പ്യൂട്ടര്‍ പരിജ്ഞാനം എന്നിവയും വേണം. യോഗ്യതയുള്ളവര്‍ ജനന തീയതി, വിദ്യാഭ്യാസ യോഗ്യത, തൊഴില്‍ പരിചയം എന്നിവ തെളിയിക്കുന്ന രേഖയുടെ അസലും പകര്‍പ്പും സഹിതം ഏപ്രില്‍ ഒന്നിന് രാവിലെ 10.30ന് പള്ളിപ്പാട് ഐ.റ്റി.ഐ. പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. ഫോണ്‍: 0479 2406072

✅️ അസി. എൻജിനിയർ (സിവിൽ) നിയമനം

ഭവന നിർമാണ (സാങ്കേതിക വിഭാഗം) വകുപ്പിൽ പ്ലാൻ പദ്ധതി നടപ്പാക്കുന്നതിന് അസി. എൻജിനിയർ (സിവിൽ) തസ്തികയിൽ കരാർ നിയമനം നടത്തും. വിശദവിവരങ്ങൾക്ക്: hsgtechdept.kerala.gov.

✅️ അപേക്ഷ ക്ഷണിച്ചു

ശാസ്താംകോട്ട എല്‍ ബി എസ് സെന്ററില്‍ ഡിപ്ലോമ ഇന്‍ കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിംഗ് യൂസിങ് ടാലി (ഡി സി എഫ് എ) കോഴ്‌സിലേക്ക് പ്ലസ്ടു കോമേഴ്‌സ്/ഡി സി പി യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. ഏഴാം ക്ലാസ് മുതല്‍ ബി.ടെക് വരെയുള്ളവര്‍ക്കായി അവധിക്കാല കോഴ്‌സുകളും ആരംഭിക്കുന്നു. www.lbscentre.kerala.gov.in/services/courses ലിങ്കില്‍ അപേക്ഷ സമര്‍പ്പിക്കാം. അവസാന തീയതി ഏപ്രില്‍ ഒമ്പത്. ഫോണ്‍: 9446854661.
Join WhatsApp Channel