സര്‍ക്കാര്‍ ഓഫീസില്‍ സ്റ്റാഫ്‌ ആവാം | മറ്റു നിരവധി താല്‍കാലിക ഒഴിവുകള്‍ – Kerala Govt Temporary Jobs 2023 February

February 25, 2023

സർക്കാർ താത്കാലിക ജോലി ഒഴിവുകൾ

കേരള സർക്കാർ സ്ഥാപനങ്ങളിലെ നിരവധി താത്കാലിക ജോലി ഒഴിവുകൾ.വിവിധ ജില്ലകളിൽ ആയി ജോലി നേടാൻ അവസരം 

വനിതാ ഹോംഗാർഡ് നിയമനം

തൃശ്ശൂർ ജില്ലയിൽ വനിതാ ഹോംഗാർഡുകളെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ പത്താംതരം പാസ്സായ, നല്ല ശാരീരിക ക്ഷമതയുള്ള, ആർമി/നേവി/എയർഫോഴ്സ്/ബിഎസ്എഫ്/സിആർപിഎഫ്/എൻഎസ്ബി/ആസ്സാം റൈഫിൾസ് തുടങ്ങിയ സൈനിക/അർധസൈനിക വിഭാഗങ്ങളിൽ നിന്നും പോലീസ്, ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, എക്സൈസ്, ഫോറസ്റ്റ്, ജയിൽ എന്നീ സംസ്ഥാന സർവീസുകളിൽനിന്നും റിട്ടയർ ചെയ്തവരായിരിക്കണം. നിർദിഷ്ട വിദ്യാഭ്യാസ യോഗ്യതയുളള അപേക്ഷാർത്ഥികളുടെ അഭാവത്തിൽ ഏഴാംതരം പാസ്സായവരേയും പരിഗണിക്കും. അപേക്ഷകർ 35 വയസ്സിനും 58 വയസ്സിനും ഇടയിൽ പ്രായമുള്ളവർ ആയിരിക്കണം.
അപേക്ഷകർ 100 മീറ്റർ ദൂരം 18 സെക്കന്റിനുള്ളിൽ ഓടി എത്തുക, 3 കി.മീ. ദൂരം 30 മിനിറ്റിനുള്ളിൽ നടന്ന് എത്തുക എന്നീ ശാരീരിക ക്ഷമതാ ടെസ്റ്റുകൾ വിജയിക്കേണ്ടതാണ്. പ്രതിദിനം 780 രൂപയാണ് വേതനം.

യോഗ്യരായവർ നിർദ്ദിഷ്ട അപേക്ഷാഫോം പൂരിപ്പിച്ച് ജില്ലയിലെ ഫയർ ആൻഡ് റെസ്ക്യൂ സെർവിസസ് ജില്ലാ ഫയർ ഓഫീസർക്ക് നൽകേണ്ടതാണ്. അപേക്ഷാ ഫോറത്തിന്റെ മാതൃക തൃശ്ശൂർ ജില്ല ഫയർ ആന്റ് റെസ്ക്യൂ സർവീസസ്, ജില്ലാ ഫയർ ഓഫീസിൽ പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ വൈകീട്ട് 5വരെ ലഭ്യമാണ്. പൂരിപ്പിച്ച അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തീയതി 2023 മാർച്ച് 7. പ്രവൃത്തിദിവസങ്ങളിൽ രാവിലെ 10 മുതൽ 5 വരെ ജില്ലാ ഫയർ ഓഫീസിൽ അപേക്ഷ സമർപ്പിക്കാം. ഫോൺ : 0487- 2420183

അങ്കണവാടി വർക്കർ, ഹെൽപ്പർ ജോലി ഒഴിവ്

മതിലകം ഐസിഡിഎസ് പ്രോജക്റ്റ് പരിധിയിലെ മതിലകം ഗ്രാമപഞ്ചായത്തിൽപെട്ട അങ്കണവാടികളിൽ നിലവിലുള്ളതും ഉണ്ടാകാൻ സാദ്ധ്യതയുള്ളതുമായ അങ്കണവാടി വർക്കറുടെയും ഹെൽപ്പറുടെയും സ്ഥിരം ഒഴിവുകളിലേക്ക് നിയമനം നടത്തുന്നതിനുവേണ്ടിയുള്ള സെലക്ഷൻ ലിസ്റ്റ് തയ്യാറാക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 46 വയസു കഴിയാത്ത വനിതകളായിരിക്കണം. അപേക്ഷ മാർച്ച് 8 വൈകിട്ട് 5 മണി വരെ മതിലകം ഐസിഡിഎസ് ഓഫീസിൽ സ്വീകരിക്കും. ഫോൺ 0480 2851319.

✅️ ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ ഒഴിവുകൾ

ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡിൽ പരീക്ഷാ കൺട്രോളർ, അസിസ്റ്റന്റ് സെക്രട്ടറി (റിക്രൂട്ട്‌മെന്റ് വിഭാഗം) എന്നീ തസ്തികകളിൽ ഒരു വർഷത്തേയ്ക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.

കേരള പബ്ലിക് സർവ്വീസ് കമ്മീഷനിൽ നിന്നും അഡീഷണൽ സെക്രട്ടരി/ ജോയിന്റ് സെക്രട്ടറി/ ഡെപ്യൂട്ടി സെക്രട്ടറി/ അണ്ടർ സെക്രട്ടറി എന്നീ തസ്തികകളിൽ നിന്നും 2020 ജനുവരിക്കു ശേഷം വിരമിച്ചതും, പരീക്ഷാ നടത്തിപ്പിൽ പരിചയ സമ്പന്നരായവർക്കും അപേക്ഷിക്കാം. വിരമിച്ച ജീവനക്കാർക്ക് സർക്കാർ മാനദണ്ഡങ്ങൾക്കനുസൃതമായ ശമ്പളം നൽകും. താത്പര്യമുള്ളവർ സെക്രട്ടറി, കേരള ദേവസ്വം റിക്രൂട്ട്‌മെന്റ് ബോർഡ്, തിരുവിതാംകൂർ ദേവസ്വം ബോർഡ് ബിൽഡിങ്, എം.ജി.റോഡ്, ആയൂർവേദ കോളേജ് ജംഗ്ഷൻ, തിരുവനന്തപുരം – 695001 എന്ന വിലാസത്തിൽ മാർച്ച് എട്ടിന് മുൻപ് അപേക്ഷിക്കണം.

✅️ ഡി.ടി.പി. ഓപ്പറേറ്റര്‍

ആലപ്പുഴ: ഗവണ്‍മെന്റ് ടി.ഡി. മെഡിക്കല്‍ കോളേജിലെ കമ്മ്യൂണിറ്റി മെഡിസിന്‍ വിഭാഗത്തിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന സെല്ലിലേക്ക് ഡാറ്റ എന്‍ട്രി ഓപ്പറേറ്റര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. കരാര്‍ അടിസ്ഥാനത്തിലാണ് നിയമനം. ഒരു ഒഴിവാണ് ഉള്ളത്. ഇതിനായുള്ള കൂടിക്കാഴ്ച മാര്‍ച്ച് രണ്ടാം തീയതി രാവിലെ 11 മണിക്ക് പ്രിന്‍സിപ്പല്‍ ഓഫീസില്‍ വച്ച് നടത്തും. യോഗ്യത: പ്ലസ് ടു, ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍, ലോവര്‍ ഗ്രേഡ് സര്‍ട്ടിഫിക്കറ്റ് ഇന്‍ ടൈപ്പ് റൈറ്റിംഗ് ഇന്‍ ഇംഗ്ലീഷ് ആന്‍ഡ് മലയാളം. മെഡിക്കല്‍ കോളേജിന് 10 കിലോമീറ്ററിനുള്ളില്‍ താമസിക്കുന്നവര്‍ക്കും മെഡിക്കല്‍ രംഗത്ത് ഡാറ്റ എന്‍ട്രി ഓപ്പറേറ്ററായി സേവനം ചെയ്തിട്ടുള്ളവര്‍ക്കും മുന്‍ഗണന. താല്പര്യമുള്ളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രായം, വിലാസം, മുന്‍ പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി എത്തേണ്ടതാണ്.

✅️ ആയുർവേദ തെറാപ്പിസ്റ്റ് ഒഴിവ്

ജില്ലയിൽ നാഷണൽ ആയുഷ് മിഷൻ വഴി സർക്കാർ ആയുർവേദ ആശുപ്രതികളിലേയ്ക്ക് അനുവദിച്ചിരിക്കുന്ന ആയുർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ താൽക്കാലികമായി നിയമനം നടത്തുന്നു. ഉദ്യോഗാർത്ഥികൾ അവരുടെ ബയോഡാറ്റയും അസ്സൽ സർട്ടിഫിക്കറ്റുകളും കോപ്പികളും സഹിതം രാമവർമ്മ ജില്ലാ ആയുർവേദ ആശുപത്രിയിൽ പ്രവർത്തിക്കുന്ന നാഷണൽ ആയുഷ് മിഷൻ ജില്ലാ ഓഫീസിൽ 28ന് ചൊവ്വാഴ്ച രാവിലെ 9 മണിയ്ക്ക് അഭിമുഖത്തിന് ഹാജരാകണം. യോഗ്യത: കേരള സർക്കാർ നടത്തിയ ആയുർവേദ തെറാപിസ്റ്റ് കോഴ്സ് വിജയിച്ചിരിക്കണം. പ്രതിമാസ വേതനം: 14700 രൂപ. ഉയർന്ന പ്രായപരിധി 40 വയസ്സ്. ഫോൺ: 8113028721

✅️ വനിതാ ശിശുവകസന വകുപ്പ്ല്‍ ഹെൽപ്പർ ഒഴിവ്

വനിതാ ശിശുവകസന വകുപ്പ്, എറണാകുളം ജില്ല ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണൽ പ്രോജക്ട് പരിധിയിൽ വരുന്ന തൃപ്പുണിത്തുറ മുനിസിപ്പാലിറ്റിയിലെ അങ്കണവാടികളിലെ ഹെൽപ്പർമാരുടെ ഒഴിവുള്ള തസ്തികകളിൽ നിയമനം നടത്തുന്നതിന് തൃപ്പുണിത്തുറ മുനിസിപ്പാലിറ്റി പരിധിയിൽ സ്ഥിരതാമസമുള്ള വനിതകളിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 2023 ജനുവരി ഒന്നിന് 18 വയസ് പൂർത്തിയായവരും 46 വയസ് അധികരിക്കാത്തവരുമായിരിക്കണം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 25നു വൈകിട്ട് അഞ്ചുമണി. വിലാസം: ഐ.സി.ഡി.എസ് മുളന്തുരുത്തി അഡീഷണൽ, തിരുവാങ്കുളം. പി.ഒ. പിൻ-682305. കൂടുതൽ വിവരങ്ങൾക്ക്: 9188959730.

✅️ അഭിമുഖം

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം),  സ്‌പോർട്‌സ് മെഡിസിൻ, ജെറിയാട്രിക്, പഞ്ചകർമ്മ പദ്ധതികളിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ, ഫീമെയിൽ) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.

മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്ക് മാർച്ച് രണ്ട് രാവിലെ 11 മണിക്കാണ് അഭിമുഖം. ബിഎഎംഎസ്, എം.ഡി (കൗമാരഭൃത്യം), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. കൗമാരഭൃത്യം പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ പി.ജി ഉള്ളവരേയും പരിഗണിക്കും.

ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ, ഫീമെയിൽ) തസ്തികയിലേക്ക് മാർച്ച് മൂന്ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും. പത്താംക്ലാസ് ജയം, കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്‌സ് ജയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു..

✅️ ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍
കരാറടിസ്ഥാനത്തില്‍ നിയമനം

ആലപ്പുഴ: ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ മറൈന്‍ എന്ന്യുമറേറ്റര്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്റര്‍ ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യാത്രാബത്ത ഉള്‍പ്പെടെ മാസം 25000 രൂപ ശമ്പളം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫിഷറീസ് സയന്‍സില്‍ വിരുദ്ധമോ ബിരുദാനന്തര ബിരുദമോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-36 വയസ്സ്. അപേക്ഷകര്‍ ആലപ്പുഴ താമസിക്കുന്നവര്‍ ആയിരിക്കണം. 

ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ച്ച് രണ്ടിന് മുന്‍പായി ആലപ്പുഴ ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ എത്തിക്കണം. നിലവില്‍ ഫിഷറീസ് വകുപ്പില്‍ മറൈന്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്ററായി ജോലി ചെയ്യുന്നവര്‍ക്കും മുമ്പ് ജോലി ചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും. മറൈന്‍ ഡാറ്റ കളക്ഷന്‍, ജവനൈല്‍ ഫിഷിങ് പഠനവുമായി ബന്ധപ്പെട്ട് സര്‍വെയുടെ വിവരശേഖരണം, ഉള്‍നാടന്‍ ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നിന്നും ഫിഷ് ക്യാച്ച് അസസ്‌മെന്റ് സര്‍വേ എന്നിവയാണ് ചുമതല. ഫോണ്‍: 0477-2251103.

✅️ റേഡിയോളജിസ്റ്റ് ഒഴിവ്
 
കോട്ടയം ജില്ലയിലെ ജില്ലാ മെഡിക്കല്‍ ഓഫീസര്‍(ആരോഗ്യം), തൃശൂര്‍ ജില്ലയിലെ സര്‍ക്കാര്‍ മെഡിക്കല്‍ കോളജ് ഹോസ്പിറ്റല്‍(എച്ച്ഡിഎസ്) എന്നീ സ്ഥാപനങ്ങളില്‍ റേഡിയോളജിസ്റ്റ് തസ്തികയില്‍ കരാര്‍ അടിസ്ഥാനത്തില്‍ ഈഴവ, ഓപ്പണ്‍ വിഭാഗക്കാര്‍ക്കായി താല്‍ക്കാലിക ഒഴിവ്. 

യോഗ്യത: എംഡി ഇന്‍ റേഡിയോ ഡയഗ്‌നോസിസ്/ഡിഎംആര്‍ഡി/ഡിപ്ലോമ ഇന്‍ എന്‍ബി റേഡിയോളജി വിത്ത് എക്‌സ്പീരിയന്‍സ് ഇന്‍ സിഇസിറ്റി, മാമ്മോഗ്രാം ആന്റ് സോണോ മാമ്മോഗ്രാം. ശമ്പള സ്‌കെയില്‍: 70,000 രൂപ. പ്രായം: 18-41 വയസ്. 

നിശ്ചിത യോഗ്യതയുള്ളവര്‍ പ്രായം, ജാതി, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം മാര്‍ച്ച് ആറിനകം ബന്ധപ്പെട്ട പ്രൊഫഷണല്‍ & എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്യണം. നിലവില്‍ ജോലി ചെയ്യുന്നവര്‍ ബന്ധപ്പെട്ട നിയമനാധികാരിയില്‍ നിന്നുള്ള എന്‍ഒസി ഹാജരാക്കണം.

✅️ ഗസ്റ്റ് ഇന്‍സ്ട്രക്ടർ താല്‍ക്കാലിക ഒഴിവ്
 
കളമശ്ശേരി ഗവ. ഐ.ടി.ഐ ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ:എ.വി.ടി.എസ്.കളമശ്ശേരി) എന്ന സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ മെയിന്‍റനന്‍സ് സെക്ഷനിലേക്ക് പരിശീലനം നല്‍കുന്നതിനായി ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. എൻ സി വി ടി സര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ളോമ / ഡിഗ്രിയും 2 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമാണ് ഇലക്ട്രിക്കല്‍ മെയിന്‍റനന്‍സ് ഇന്‍സ്ട്രക്ടറുടെ യോഗ്യത.. മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി 24000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാർച്ച്  1 ന് രാവിലെ 10.30 ന്  എ.വി.ടി.എസ്. പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം. ഫോണ്‍:  8089789828, 0484-2557275.
Join WhatsApp Channel