എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം.

February 28, 2023

എംപ്ലോയബിലിറ്റി സെന്റർ വഴി സ്വകാര്യ സ്ഥാപനങ്ങളിൽ നിയമനം.

തൃശ്ശൂർ ജില്ലാ എംപ്ലോയ്മെന്റ് എക്സേഞ്ചിലെ എംപ്ലോയബിലിറ്റി സെന്ററിന്റെ ആഭിമുഖ്യത്തിൽ പ്രമുഖ സ്വകാര്യസ്ഥാപനങ്ങളിലേക്ക് നിയമനത്തിനായി കൂടിക്കാഴ്ച്ച നടത്തുന്നു. 28 ന് ഉച്ചയ്ക്ക് 2ന് റെസ്യൂമെയുമായി തൃശ്ശൂർ എംപ്ലോയബിലിറ്റി സെന്ററിൽ എത്തിച്ചേരണം.

ബിടെക്/ഡിപ്ലോമ (സിവിൽ), ബിപിഇ, ടിടിസി, ബിരുദം, ബിരുദാനന്തരബിരുദം തുടങ്ങി വിവിധ യോഗ്യതകൾക്കുള്ള നിയമനം നടക്കും. എംപ്ലോയബിലിറ്റി സെന്ററിൽ പേര് രജിസ്റ്റർ ചെയ്യാത്തവർക്ക് ഒറ്റത്തവണ രജിസ്ട്രേഷൻ ഫീസായ 250 രൂപ അടക്കാനുള്ള സൗകര്യം എല്ലാ പ്രവൃത്തി ദിവസങ്ങളിലും ഉണ്ടായിരിക്കും. ഫോൺ: 9446228282.

വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവ്

കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഉള്‍പ്പെടുന്ന മൈലപ്ര പഞ്ചായത്തിലെ നിലവിലുളളതും ഭാവിയില്‍ വരാന്‍ സാധ്യതയുളളതുമായ വര്‍ക്കര്‍, ഹെല്‍പ്പര്‍ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വര്‍ക്കര്‍ യോഗ്യത : എസ് എസ് എല്‍ സി പാസാകണം.  ഹെല്‍പ്പര്‍ യോഗ്യത : എസ് എസ് എല്‍ സി പാസാകാന്‍ പാടില്ല.
 പ്രായം 01.01.2023 ന് 18 നും 46 നും മധ്യേ. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി മാര്‍ച്ച് 28. വിലാസം : കോന്നി അഡീഷണല്‍ ഐസിഡിഎസ്. ഫോണ്‍ : 0468 2333037.

അഭിമുഖം

തിരുവനന്തപുരം കരിക്കകം സർക്കാർ ഹൈസ്‌കൂളിൽ ഫുൾ ടൈം മീനിയൽ തസ്തികയിലെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഫെബ്രുവരി 28 രാവിലെ  10ന് സ്‌കൂൾ ഓഫീസിൽ ഹാജരാകണമെന്ന് പ്രധാനാധ്യാപിക അറിയിച്ചു.
Join WhatsApp Channel