ശിശുക്ഷേമസമിതിയുടെ കീഴിൽ ക്രഷിൽ ജോലി ഒഴിവുകൾ

February 26, 2023

ശിശുക്ഷേമസമിതിയുടെ കീഴിൽ ക്രഷിൽ വർക്കർ, ഹെൽപ്പർ ജോലി നേടാം 

സംസ്ഥാന ശിശുക്ഷേമസമിതിയുടെ കീഴിൽ വൈക്കം നഗരസഭാ പരിധിയിൽ ആരംഭിക്കുന്ന ക്രഷിലേക്ക് വർക്കറേയും ഹെൽപ്പറേയും ജോലിക്കായി ആവശ്യമുണ്ട്, താല്പര്യം ഉള്ളവർ പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക യോഗ്യത സ്ഥലം എന്നിവ മനസിലാക്കി ജോലി നേടുക.

യോഗ്യത 
വർക്കർ പന്ത്രണ്ടാം ക്ലാസ്സ്‌ പാസ്സ് 
ഹെൽപ്പർ പത്താം ക്ലാസും പാസായിരിക്കണം.

പ്രായപരിധി-  18-35. അംഗീകൃത പരിശീലനകേന്ദ്രത്തിൽനിന്ന് മൂന്നുവർഷത്തെ പരിശീലനം നേടിയിരിക്കണം. വൈക്കം നഗരസഭാ പ്രദേശത്തുള്ളവർക്കു മുൻഗണന.

നിശ്ചിതയോഗ്യതയുള്ളവർ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം മാർച്ച് പതിനഞ്ചിനകം അപേക്ഷ നൽകണം.

വിലാസം: സെക്രട്ടറി, ശിശുക്ഷേമസമിതി, അസിസ്റ്റന്റ് ഡവലപ്‌മെന്റ് കമ്മിഷണർ(ജനറൽ) ഓഫീസ്,, കളക്‌ട്രേറ്റ് പി.ഒ. കോട്ടയം. ഫോൺ: 9447355195. അപേക്ഷയുടെ പുറത്ത് ജില്ലാ ശിശുക്ഷേമസമിതി ക്രഷിലേയ്ക്കുള്ള അപേക്ഷ എന്നു രേഖപ്പെടുത്തണം

✅️ വാക് ഇൻ ഇന്റർവ്യു

തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ അഗദത്ര വകുപ്പിലെ ഹോണറേറിയം അടിസ്ഥാനത്തിൽ റിസർച്ച് ഫെല്ലോയെ നിയമിക്കുന്നതിന് മാർച്ച് ഒമ്പതിനു രാവിലെ 11 നു തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വാക്ക് ഇൻ ഇന്റർവ്യൂ നടത്തും. ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. ഉദ്യോഗാർഥികൾ വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്നതിനുള്ള അസ്സൽ സർട്ടിഫിക്കറ്റുകളും, അവയുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും, ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30 ന് തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജ് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ ഹാജരാകണം.

✅️ ഗസ്റ്റ് ഇന്‍സ്ട്രക്ടർ താല്‍ക്കാലിക ജോലി ഒഴിവ്
 
കളമശ്ശേരി ഗവ. ഐ.ടി.ഐ ക്യാംപസിലെ വ്യാവസായിക പരിശീലന വകുപ്പിന്റെ കീഴിലുള്ള ഗവ.അഡ്വാന്‍സ്ഡ് വൊക്കേഷണല്‍ ട്രെയിനിംഗ് സിസ്റ്റം (ഗവ:എ.വി.ടി.എസ്.കളമശ്ശേരി) എന്ന സ്ഥാപനത്തില്‍ ഇലക്ട്രിക്കല്‍ മെയിന്‍റനന്‍സ് സെക്ഷനിലേക്ക് പരിശീലനം നല്‍കുന്നതിനായി ഗസ്റ്റ് ഇന്‍സ്ട്രക്ടറുടെ ഒരു താല്‍ക്കാലിക ഒഴിവുണ്ട്. എൻ സി വി ടി സര്‍ട്ടിഫിക്കറ്റും 7 വര്‍ഷം പ്രവര്‍ത്തന പരിചയവും അല്ലെങ്കില്‍ ഇലക്ട്രിക്കല്‍ എന്‍ജിനീയറിംഗില്‍ ഡിപ്ളോമ / ഡിഗ്രിയും 2 വര്‍ഷത്തെ പ്രവര്‍ത്തന പരിചയവുമാണ് ഇലക്ട്രിക്കല്‍ മെയിന്‍റനന്‍സ് ഇന്‍സ്ട്രക്ടറുടെ യോഗ്യത..

മണിക്കൂറിന് 240 രൂപ നിരക്കില്‍ പരമാവധി 24000 രൂപയാണ് പ്രതിമാസം ലഭിക്കുന്നത്. താല്‍പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാർച്ച്  1 ന് രാവിലെ 10.30 ന്  എ.വി.ടി.എസ്. പ്രിന്‍സിപ്പൽ മുമ്പാകെ ഹാജരാകണം.
ഫോണ്‍:  8089789828, 0484-2557275.
Join WhatsApp Channel