ആയുർവേദ തെറാപ്പിസ്റ്റ് മെയിൽ, ഫീമെയിൽ അഭിമുഖം നടത്തുന്നു
February 25, 2023
ആയുർവേദ തെറാപ്പിസ്റ്റ് താത്കാലിക നിയമനം നടത്തുന്നു.
ആയുർവേദ തെറാപ്പിസ്റ്റ് മെയിൽ, ഫീമെയിൽ അഭിമുഖം നടത്തുന്നു
ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ ഒഴിവുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം), സ്‌പോർട്‌സ് മെഡിസിൻ, ജെറിയാട്രിക്, പഞ്ചകർമ്മ പദ്ധതികളിൽ ഒഴിവുള്ള ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ, ഫീമെയിൽ) തസ്തികകളിലേക്ക് താത്കാലിക നിയമനത്തിന് അഭിമുഖം നടത്തുന്നു.
മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്ക് മാർച്ച് രണ്ട് രാവിലെ 11 മണിക്കാണ് അഭിമുഖം. ബിഎഎംഎസ്, എം.ഡി (കൗമാരഭൃത്യം), ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്‌ട്രേഷൻ എന്നിവയാണ് യോഗ്യത. കൗമാരഭൃത്യം പി.ജി ഇല്ലാത്തവരുടെ അഭാവത്തിൽ മറ്റ് വിഷയങ്ങളിൽ പി.ജി ഉള്ളവരേയും പരിഗണിക്കും.
ആയുർവേദ തെറാപ്പിസ്റ്റ് (മെയിൽ, ഫീമെയിൽ) തസ്തികയിലേക്ക് മാർച്ച് മൂന്ന് രാവിലെ 11 മണിക്ക് അഭിമുഖം നടക്കും.
പത്താംക്ലാസ് ജയം, കേരള സർക്കാർ നടത്തുന്ന ആയുർവേദ തെറാപ്പി കോഴ്‌സ് ജയം എന്നിവയാണ് യോഗ്യത. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ ഓഫീസിൽ ഹാജരാകണമെന്ന് ജില്ലാ മെഡിക്കൽ ഓഫീസർ അറിയിച്ചു.
✅️ ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ കരാറടിസ്ഥാനത്തില്‍ നിയമനം
ആലപ്പുഴ: ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ മറൈന്‍ എന്ന്യുമറേറ്റര്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്റര്‍ ഒഴിവുകളില്‍ കരാര്‍ അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. യാത്രാബത്ത ഉള്‍പ്പെടെ മാസം 25000 രൂപ ശമ്പളം. ഒരു വര്‍ഷത്തേക്കാണ് നിയമനം. ഫിഷറീസ് സയന്‍സില്‍ വിരുദ്ധമോ ബിരുദാനന്തര ബിരുദമോ വിദ്യാഭ്യാസ യോഗ്യതയുള്ളവര്‍ക്ക് അപേക്ഷിക്കാം. പ്രായപരിധി 21-36 വയസ്സ്. അപേക്ഷകര്‍ ആലപ്പുഴ താമസിക്കുന്നവര്‍ ആയിരിക്കണം.
ബയോഡാറ്റ, വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, പകര്‍പ്പുകള്‍ എന്നിവ സ്വയം തയ്യാറാക്കിയ അപേക്ഷയോടൊപ്പം മാര്‍ച്ച് രണ്ടിന് മുന്‍പായി ആലപ്പുഴ ഫിഷറീസ് ഡയറക്ടര്‍ ഓഫീസില്‍ എത്തിക്കണം. നിലവില്‍ ഫിഷറീസ് വകുപ്പില്‍ മറൈന്‍, ഇന്‍ലാന്‍ഡ് എന്ന്യുമറേറ്ററായി ജോലി ചെയ്യുന്നവര്‍ക്കും മുമ്പ്് ജോലി ചെയ്തവര്‍ക്കും മുന്‍ഗണന ലഭിക്കും. മറൈന്‍ ഡാറ്റ കളക്ഷന്‍, ജവനൈല്‍ ഫിഷിങ് പഠനവുമായി ബന്ധപ്പെട്ട് സര്‍വെയുടെ വിവരശേഖരണം, ഉള്‍നാടന്‍ ഫിഷ് ലാന്‍ഡിങ് സെന്ററില്‍ നിന്നും ഫിഷ് ക്യാച്ച് അസസ്‌മെന്റ് സര്‍വേ എന്നിവയാണ് ചുമതല. ഫോണ്‍: 0477-2251103
Post a Comment