സഖി വണ്‍ സ്റ്റോപ്പ് സെന്ററിൽ ബയോഡേറ്റ അയച്ചു ജോലി നേടാം

February 14, 2023

ബയോഡേറ്റ അയച്ചു വനിത-ശിശുവികസന വകുപ്പിനു കീഴില്‍ ജോലി നേടാം

Women and Child Development jobs: വനിത-ശിശുവികസന വകുപ്പിനു കീഴിലുള്ള എറണാകുളം സഖി വണ്‍ സ്റ്റോപ്പ് സെന്ററിലെ വിവിധ തസ്തികകളിലേക്ക് നിര്‍ദ്ദിഷ്ട യോഗ്യതയുള്ള ജില്ലയിലെ വനിതാ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. കരാര്‍ അടിസ്ഥാനത്തില്‍ ഒരു വര്‍ഷത്തേക്കാണ് നിയമനം. 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ഈ സ്ഥാപനത്തില്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍ രാത്രിയും ജോലി ചെയ്യുവാന്‍ സന്നദ്ധരായിട്ടുള്ള ഉദ്യോഗാര്‍ത്ഥികള്‍ മാത്രം അപേക്ഷിച്ചാല്‍ മതിയാകും.

കേസ് വര്‍ക്കര്‍: രണ്ട് ഒഴിവ്,  

എം.എസ്.ഡബ്ല്യു/എല്‍.എല്‍.ബി, മൂന്ന് വര്‍ഷത്തെ പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 18,000 രൂപ മാത്രം) എസ്.എസ്.എല്‍.സി, പ്രവൃത്തി പരിചയം ക്ലീനിംഗ്, കുക്കിംഗ് ജോലികള്‍ ചെയ്യാന്‍ സന്നദ്ധരായിരിക്കണം. (പ്രതിമാസ വേതനം 8,000 രൂപ മാത്രം).

സെക്യൂരിറ്റി ഗാര്‍ഡ്: രണ്ട് ഒഴിവ്.

എസ്.എസ്.എല്‍.സി , പ്രവൃത്തി പരിചയം (പ്രതിമാസ വേതനം 8,000 രൂപ മാത്രം). മള്‍ട്ടിപര്‍പ്പസ് ഹെല്‍പ്പര്‍: ഒരു ഒഴിവ്.

താത്പര്യമുള്ള ഉദ്യോഗാര്‍ത്ഥികള്‍ ബയോഡേറ്റ ഫെബ്രുവരി 23 വൈകിട്ട് അഞ്ചിനകം കാക്കനാട് സിവില്‍ സ്റ്റേഷനിലെ താഴത്തെ നിലയിലുള്ള എറണാകുളം വനിതാ സംരക്ഷണ ഓഫീസറുടെ കാര്യാലയത്തില്‍ ലഭ്യമാക്കണം.

✅️ അപേക്ഷ ക്ഷണിക്കുന്നു

കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ, വനിത ശിശു വികസന വകുപ്പിന്റെ സഹായത്തോടെ, തൃശ്ശൂർ ജില്ലയിൽ രാമവർമ്മപുരത്ത് പ്രവർത്തിക്കുന്ന മാതൃക വിമൻ ആൻഡ് ചിൽഡ്രൻസ് ഹോമിൽ      ഒഴിവുള്ള അഡ്മിനിസ്‌ട്രേറ്റർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

അഡ്മിനിസ്‌ട്രേറ്റർ

MSW/PG in (Psychology/Sociology) ആണ് യോഗ്യത. 25 വയസ് പൂർത്തിയാകണം. 30-45 പ്രായപരിധിയിലുള്ളവർക്ക്് മുൻഗണന നൽകുന്നതാണ്. 3 വർഷം വിമൺ ആൻഡ് ചിൽഡ്രൻസ് ഹോമിലെ പ്രവൃത്തി പരിചയം. കൂടുതൽ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന. പ്രതിമാസം 30000 രൂപ വേതനം.

നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം 2023 ഫെബ്രുവരി 20 ന് വൈകുന്നേരം 5 മണിക്ക് മുമ്പ് ലഭിക്കത്തക്കവിധത്തിൽ സാധാരണ തപാലിൽ അയച്ചു തരേണ്ടതാണ്. അപേക്ഷകൾ അയയ്‌ക്കേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം - 695 002.

കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട വിലാസം: സ്റ്റേറ്റ് പ്രോജക്ട് ഡയറക്ടർ, കേരള മഹിള സമഖ്യ സൊസൈറ്റി, റ്റി.സി.20/1652, കല്പന, കുഞ്ചാലുംമൂട്, കരമന. പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-2348666, ഇ-മെയിൽ: keralasamakhya@gmail.com, 

✅️ പ്രോജക്ട് എൻജിനിയർ ഒഴിവ്

തൃശൂരിലെ അർദ്ധസർക്കാർ സ്ഥാപനത്തിൽ പ്രോജക്ട് എൻജിനിയർ (സിവിൽ) തസ്തികയിൽ ഓപ്പൺ വിഭാഗത്തിൽ സംവരണം ചെയ്ത ഒരു താൽക്കാലിക ഒഴിവ് നിലവിലുണ്ട്. യോഗ്യത: ബി.ടെക് (സിവിൽ) ചുരുങ്ങിയത് അഞ്ച് വർഷം പ്രവൃത്തിപരിചയം. ശമ്പള സ്‌കെയിൽ 20,000. ജനുവരി ഒന്നിന് 41 വയസ് കവിയാൻ പാടില്ല. ഉദ്യോഗാർഥികൾ പ്രായം, വിദ്യാഭ്യാസയോഗ്യത എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി ഫെബ്രുവരി 15നകം ബന്ധപ്പെട്ട പ്രൊഫഷണൽ ആൻഡ് എക്‌സിക്യൂട്ടീവ് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചിൽ നേരിട്ട് ഹാജരാകണം. നിലവിൽ ജോലി ചെയ്തുകൊണ്ടിരിക്കുന്നവർ മേധാവിയിൽ നിന്നുള്ള എൻ.ഒ.സി. ഹാജരാക്കണം.
Join WhatsApp Channel