ഔഷധിയിൽ ജോലി ഒഴിവുകൾ ഏഴാം ക്ലാസ് യോഗ്യത

January 29, 2023

ഔഷധിയിൽ ഏഴാം ക്ലാസ് യോഗ്യത മുതൽ ജോലി നേടാൻ അവസരം.

സംസ്ഥാന സർക്കാർ സ്ഥാപനമായ ഔഷധിയിൽ 328 ഒഴിവുണ്ട്. ഇതിൽ 310 ഒഴിവുകൾ മെഷീൻ ഓപ്പറേറ്റർ തസ്തികയിലാണ്. താത്കാലിക അടിസ്ഥാനത്തിലാണ് നിയമനം.
തസ്തിക,ഒഴിവുകളുടെ എണ്ണം, യോഗ്യത, പ്രായം, ശമ്പളം എന്ന ക്രമത്തിൽ താഴെ നൽകുന്നു.

മെഷീൻ ഓപ്പറേറ്റർ/ഷിഫ്റ്റ് ഓപ്പറേറ്റർ.  ഒഴിവുകൾ - 310

ഐ.ടി.ഐ.ഐ. ടി.സി/പ്ലസ് ടു. 18 - 41. 12950 രൂപ. പുരുഷൻമാർക്ക് മാത്രം അപേക്ഷി ക്കാം. 300 ഒഴിവ് തൃശ്ശൂരിലെ കുട്ടനെല്ലൂരിലും 10 ഒഴിവ് തിരുവനന്തപുരത്തെ മുട്ടത്തറയിലുമാണ്.

അപ്രന്റിസ് - ഒഴിവുകൾ - 15

ഏഴാം ക്ലാസ്. 18 - 41. 12550 രൂപ. ഒഴിവ്
തിരുവനന്തപുരത്തെ മുട്ടത്തറയിൽ.

ടെക്നീഷ്യൻ - ഒഴിവുകൾ - 2

ഡിപ്ലോമ/ഐ. ടി.ഐ. (ഇലക്ട്രിക്കൽ/മെക്കാനി ക്കൽ), രണ്ട് വർഷത്തെ പ്രവൃത്തി പരിചയം.പ്രായം 20-41, 12550 രൂപ. ഒഴിവ് മുട്ടത്തറയിൽ.

ഇലക്ട്രീഷ്യൻ ഒഴിവുകൾ - 1

ഐ.ടി.ഐ.ഇലക്ട്രീഷ്യൻ, ഹൈടെൻഷൻ ഉപഭോക്താവായ ഫാക്ടറിയിൽ ഇലക്ട്രിക്കൽ വിഭാഗത്തിൽ ജോലി ചെയ്ത മൂന്നുവർഷത്തെ പരിചയം. പ്രായം.21 - 41, ശമ്പളം 14750 രൂപ. ഒഴിവ് മുട്ടത്തറയിൽ.

അർഹരായ വിഭാഗക്കാർക്ക് വയസ്സിൽ ഇളവ് ലഭിക്കും. വയസ്സ്, ജാതി, വിദ്യാഭ്യാസ യോഗ്യത തുടങ്ങിയവ തെളിയിക്കുന്ന സർട്ടി ഫിക്കറ്റുകളുടെ കോപ്പി സഹിതം ഔഷധി, ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ, കുട്ടനെല്ലൂർ, തൃശ്ശൂർ - 680014 എന്ന വിലാസത്തിൽ അയയ്ക്കണം. അപേക്ഷയിൽ 5 തസ്തിക, ഫോൺ നമ്പർ, ഏത് സ്ഥലത്തേക്കുള്ള അപേക്ഷ എന്നിവ വ്യക്തമായി രേഖപ്പെടുത്തണം. -
ഫോൺ: 0487-2459800.
അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജനുവരി 31.

More-jbs-  APPLY NOW 
Join WhatsApp Channel