കേരള ആശുപത്രികളിൽ നിരവധി ജോലി ഒഴിവുകൾ

January 29, 2023

മെഡിക്കൽ കോളേജ്, താലൂക്ക് ആശുപത്രിയിൽ വന്നിട്ടുള്ള നിരവധി ജോലി ഒഴിവുകൾ 

കേരളത്തിൽ വന്നിട്ടുള്ള വിവിധ ഹോസ്പിറ്റൽ മേഖലയിലെ ജോലി ഒഴിവുകൾ വിവിധ ജില്ലകളിൽ ജോലി നേടാം പത്താം ക്ലാസ്സ്‌ യോഗ്യത മുതൽ ഉള്ളവർക്ക് ജോലി നേടാവുന്ന ഒഴിവുകൾ.

✅️ ലാബ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി ഒഴിവുകൾ 

പട്ടാമ്പി താലൂക്ക് ആശുപത്രിയിലേക്ക് ലാബ് ടെക്നീഷ്യന്‍, സ്റ്റാഫ് നഴ്സ്, സെക്യൂരിറ്റി തസ്തികകളിലേക്കു താല്‍ക്കാലിക നിയമനം. സെക്യൂരിറ്റി തസ്തികയിലേക്ക് എക്സ് സര്‍വീസ്മാന്‍, ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്ത അന്‍പത് വയസ് കവിയാത്തവര്‍ക്ക് അപേക്ഷിക്കാം. സ്റ്റാഫ് നഴ്സ് തസ്തികയിലേക്ക് ബി.എസ്.സി നഴ്സിങ്/ജി.എന്‍.എം, നഴ്സിങ് കൗണ്‍സില്‍ നിര്‍ബന്ധം. ഒരു വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.

ലാബ് ടെക്നീഷ്യന്‍ തസ്തികയിലേക്ക് ബി.എസ്.സി എം.എല്‍.ടി/ഡി.എം.എല്‍.ടി പി.എസ്.സി അംഗീകൃത കോഴ്സ് ഉണ്ടായിരിക്കണം. അപേക്ഷകള്‍ സര്‍ട്ടിഫിക്കറ്റുകളുടെയും തിരിച്ചറിയല്‍ രേഖകളുടെയും പകര്‍പ്പും പാസ്പോര്‍ട്ട് സൈസ് ഫോട്ടോയുമായി ഫെബ്രുവരി മൂന്നിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0466-2213769, 2950400

✅️ ശ്രീകൃഷ്ണപുരം പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിൽ ഡോക്ടർ, സ്റ്റാഫ് നഴ്സ് എന്നിവരെ കരാർ അടിസ്ഥാനത്തിൽ നിയമിക്കും.

ഡോക്ടർ തസ്തികയിലേക്കുള്ള ഇന്റർവ്യൂ 31ന് രാവിലെ 10നും സ്റ്റാഫ് നഴ്സ് ഇന്റർവ്യൂ പകൽ 11നും കുടുംബാ രോഗ്യ കേന്ദ്രത്തിൽ നടക്കും.

ഉദ്യോഗാർഥികൾ സർട്ടിഫിക്കറ്റുകളുമായി എത്തണം. ശ്രീകൃഷ്ണപുരം പഞ്ചായത്തിലെ സ്ഥിരതാമസക്കാർക്ക് മുൻഗണന.

✅️മോർച്ചറി അറ്റൻഡർ ഇന്റർവ്യൂ നടത്തുന്നു

കോഴിക്കോട് ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ ആശുപത്രി വികസന സൊസൈറ്റിയുടെ കീഴിൽ മോർച്ചറി അറ്റൻഡർ തസ്തിക ഒഴിവിലേക്ക് 179 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ ഇന്റർവ്യൂ നടത്തുന്നു. 60 വയസ്സ് കവിയാത്ത പുരുഷന്മാർക്ക് അപേക്ഷിക്കാം. യോഗ്യത എസ്എസ്എൽസി, മോർച്ചറി അറ്റൻഡറായി ജോലി ചെയ്ത പ്രവർത്തി പരിചയം നിർബന്ധം.
പ്രതിഫലം 690 രൂപ പ്രതിദിനം. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ജനുവരി 30ന് രാവിലെ 11 മണിക്ക് അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം കോഴിക്കോട് മെഡിക്കൽ കോളേജ് എച്ച് ഡി എസ് ഓഫീസിൽ കൂടിക്കാഴ്ചയ്ക്ക് എത്തണമെന്ന് ആശുപത്രി വികസന സൊസൈറ്റി സെക്രട്ടറി അറിയിച്ചു.

✅️ ഗ്രാജ്യുവേറ്റ് ട്രെയിനി വാക്ക്-ഇൻ-ഇന്റർവ്യൂ

തിരുവനന്തപുരം മെഡിക്കൽ കോളേജ് ചൈൽഡ് ഡെവലപ്പ്‌മെന്റ് സെന്ററിൽ ഗ്രാജ്യുവേറ്റ് ട്രെയിനി (ലൈബ്രറി) യുടെ നിലവിലുള്ള ഒരു ഒഴിവിലേക്ക് ജനുവരി 31ന് രാവിലെ 11ന് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തും. കഴിഞ്ഞ മൂന്നു വർഷത്തിനുള്ളിൽ അംഗീകൃത സർവകലാശാലയിൽ നിന്നും ലൈബ്രറി ആൻഡ് ഇൻഫർമേഷൻ സയൻസിൽ നേടിയ ബിരുദമാണ് ഇന്റർവ്യൂവിൽ പങ്കെടുക്കുന്നതിനുള്ള കുറഞ്ഞ യോഗ്യത.
താത്പര്യമുള്ള ഉദ്യോഗാർഥികൾ അവരുടെ വിശദമായ ബയോഡേറ്റയും സ്വയം സാക്ഷ്യപ്പെടുത്തിയ സർട്ടിഫിക്കറ്റുകളുടെ പകർപ്പും ഒറിജിനൽ സർട്ടിഫിക്കറ്റുകളുമായി രാവിലെ 10.30ന് സി.ഡി.സിയിൽ എത്തണം. പ്രതിമാസം 7,500 രൂപ സ്റ്റൈപ്പന്റ് ലഭിക്കും. ഒരു വർഷത്തേക്കായിരിക്കും നിയമനം.

കരാർ അടിസ്ഥാനത്തിൽ നിയമനം

നാഷണൽ ആയുഷ് മിഷൻ ആയുഷ് ഹെൽത്ത് ആൻഡ് വെൽനസ്സ് സെന്ററുകളിലേക്ക് കരാർ അടിസ്ഥാനത്തിൽ യോഗ ഇൻസ്ട്രക്ടറെ നിയമിക്കുന്നു. യോഗ യിൽ പി ജി ഡിപ്ലോമയാണ് (അംഗീകൃത യൂണിവേഴ്സിറ്റി) യോഗ്യത. ഒഴിവ് -21. പ്രായപരിധി-50 വയസ്സ്. പ്രതിമാസ വേതനം-14000/ രൂപ. ഫെബ്രുവരി 3 ന് രാവിലെ 10.30 ന് നാഷണൽ ആയുഷ് മിഷന്റെ കോഴിക്കോട് ഓഫീസിൽ കൂടിക്കാഴ്ച നടക്കും. യോഗ്യരായവർ അസ്സൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് : 9497303013

ക്ലാർക്ക് / അക്കൗണ്ടന്റ് 

കോട്ടയം: ജില്ലാ നിർമ്മിതി കേന്ദ്രത്തിൽ ക്ലാർക്ക് / അക്കൗണ്ടന്റ് തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു. ബികോം, ടാലി, പിജി ഡി.സി.എ ആണ് യോഗ്യത. രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം. 35 വയസാണ് പ്രായപരിധി. യോഗ്യത, വയസ്, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന രേഖകൾ സഹിതം ഫെബ്രുവരി 3 ന് രാവിലെ 11 ന് ജില്ലാ നിർമിതി കേന്ദ്രത്തിന്റെ പൂവൻതുരുത്തിലുള്ള ഓഫീസിൽ നടക്കുന്ന ഇന്റർവ്യൂവിൽ ഹാജരാകണം. ഫോൺ: 0481 2342241, 2341543.
Join WhatsApp Channel