മിൽമയിൽ നിരവധി ജോലി ഒഴിവുകൾ

December 30, 2022

മിൽമയിൽ കരാർ നിയമനത്തിൽ ജോലി നേടാം.

Ernakulam Regional Co-operative Milk Producers' Union Ltd (ERCMPU)

മിൽമയുടെ എറണാകുളം ഡയറിയിൽ താഴെ പറയുന്ന ജോലികളിൽ അനുയോജ്യരായ കരാറുകാരെ നിയോഗിക്കാൻ തീരുമാനിച്ചിട്ടുണ്ട് 
താല്പര്യം ഉള്ളവർ താഴെ കൊടുത്ത പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക നേരിട്ടോ, താഴെ കൊടുത്ത നമ്പറിലോ ബന്ധപെടുക

ഒഴിവുകൾ ചുവടെ ചേർക്കുന്നു

☮️ ഹൗസ് കീപ്പിങ്ങ് & ക്ലീനിങ്

☮️ ബ്രോയിലർ ഓപ്പറേഷൻ

☮️ ഫിൽ പാക്ക് ഓപ്പറേഷൻ

☮️ ജനറൽ മെക്കാനിക്കൽ മെയിന്റനൻസ് ജോലികൾ

☮️ ഇലക്ട്രിക്കൽ മെയിന്റനൻസ്

☮️ സിവിൽ / മെയ്സൺ പെയിന്റിങ് തുടങ്ങിയ ജോലികൾ

വിശദ വിവരങ്ങൾക്ക് എറണാകുളം ഡയറിയുമായി ബന്ധപ്പെടുക
കൂടുതൽ വിവരങ്ങൾക്ക് താഴെ കാണുന്ന ഫോൺ നമ്പറിൽ ബന്ധപ്പെടുക 0484 2781694, 7907744926
Eranakulam Diary, Tripunithura-682301
Phone: 04842780103,2781694

വിവിധ ജില്ലകളിലെ മറ്റു ജോലി ഒഴിവുകളും ചുവടെ 

✅️ കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന സി.ഡി.എസുകളില്‍ ഒഴിവുള്ള സി.ഡി.എസ് അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷ നല്‍കിയവരില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്കുള്ള എഴുത്ത് പരീക്ഷ ജനുവരി ഒന്നിന് ഉച്ചയ്ക്കു രണ്ടിന് പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.

✅️ ഡാറ്റാ എന്‍ട്രി താല്‍ക്കാലിക ഒഴിവ്
എറണാകുളം ഗവ. ലോ കോളേജില്‍ 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലേക്ക് ഐക്യൂഎസിയുടെ കീഴില്‍  ഡാറ്റാ എന്‍ട്രി ജോലികള്‍ ചെയ്യുന്നതിന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 2023 ജനുവരി മൂന്നിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

✅️ സെക്യൂരിറ്റി ജോലി ഒഴിവ് 
പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ഒഴിവ്. പ്രായം 40 കവിയരുത്. ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്ത എക്‌സ് സര്‍വീസ്മാന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്-തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0466-2950400
Join WhatsApp Channel