ആശുപത്രികളിലും സർക്കാർ സ്ഥാപനങ്ങളിലും ജോലി നേടാം

December 31, 2022

സർക്കാർ സ്ഥാപനങ്ങളിൽ താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു.

ആശുപത്രികളിലും കേരള സർക്കാർ സ്ഥാപനങ്ങളിലും നിരവധി ജോലി ഒഴിവുകൾ, ഏഴാം ക്ലാസ്സ്‌ മുതൽ യോഗ്യത ഉള്ളവർക്ക് നിരവധി അവസരങ്ങൾ. നിങ്ങളുടെ ജില്ലകളിൽ വരെ ജോലി നേടാം, സർക്കാർ താത്കാലിക സ്ഥിര ജോലി ഒഴിവുകൾ 

✅️ ഒഴിവുകൾ ചുവടെ കൊടുക്കുന്നു 

ഡാറ്റാ എന്‍ട്രി താല്‍ക്കാലിക ഒഴിവ്

എറണാകുളം ഗവ. ലോ കോളേജില്‍ 2023 ജനുവരി മുതല്‍ മാര്‍ച്ച് വരെ കാലയളവിലേക്ക് ഐക്യൂഎസിയുടെ കീഴില്‍  ഡാറ്റാ എന്‍ട്രി ജോലികള്‍ ചെയ്യുന്നതിന് താല്‍ക്കാലിക അടിസ്ഥാനത്തില്‍ ഡാറ്റാ എന്‍ട്രി ഓപ്പറേറ്ററെ ആവശ്യമുണ്ട്. താത്പര്യമുളള ഉദ്യോഗാര്‍ത്ഥികള്‍ 2023 ജനുവരി മൂന്നിന് രാവിലെ 11.30 ന് വിദ്യാഭ്യാസ യോഗ്യത, ജനന തീയതി, മുന്‍പരിചയം എന്നിവ തെളിയിക്കുന്ന അസല്‍ രേഖകളും അവയുടെ പകര്‍പ്പും സഹിതം പ്രിന്‍സിപ്പല്‍ മുമ്പാകെ ഹാജരാകണം.

സെക്യൂരിറ്റി ജോലി ഒഴിവ്

പട്ടാമ്പി താലൂക്ക് ആശുപത്രിയില്‍ സെക്യൂരിറ്റി ഒഴിവ്. പ്രായം 40 കവിയരുത്. ശാരീരിക മാനസിക വൈകല്യങ്ങള്‍ ഇല്ലാത്ത എക്‌സ് സര്‍വീസ്മാന് അപേക്ഷിക്കാം. താത്പര്യമുള്ളവര്‍ അപേക്ഷ, സര്‍ട്ടിഫിക്കറ്റ്-തിരിച്ചറിയല്‍ രേഖ എന്നിവയുടെ പകര്‍പ്പുകള്‍, പാസ്‌പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം ഡിസംബര്‍ 31 ന് വൈകിട്ട് അഞ്ചിനകം താലൂക്ക് ആശുപത്രി ഓഫീസില്‍ നല്‍കണമെന്ന് സൂപ്രണ്ട് അറിയിച്ചു.
ഫോണ്‍: 0466-2950400

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ജോലി ഒഴിവുകൾ

ആലപ്പുഴ: ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റിയുടെ കീഴില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്ന സി.ടി. സ്‌കാന്‍ സെന്ററിലേക്ക് താല്‍കാലിക ജീവനക്കാരെ നിയമിക്കുന്നു.

സ്റ്റാഫ് നഴ്സ് (ഒഴിവ് ഒന്ന്)
യോഗ്യത: പ്ലസ് ടു 50 ശതമാനം മാര്‍ക്കോടെ പാസ്സായിരിക്കണം. കേരള ഗവണ്‍മെന്റ് അംഗീകൃത ജി.എന്‍.എം./ ബി.എസ്‌സി. നഴ്സിംഗ്. കേരള നഴ്സിംഗ് കൗണ്‍സിലിന്റെ രജിസ്ട്രേഷന്‍. സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലെ സി.ടി. സ്‌കാന്‍ സെന്ററിലെ പ്രവൃത്തി പരിചയം നിര്‍ബന്ധം.

പ്രായപരിധി: 20-40 വയസ്സ്. സി.ടി. സ്‌കാന്‍ സെന്ററില്‍ മൂന്നു വര്‍ഷത്തില്‍ കൂടുതല്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് വയസ്സ് ഇളവ് ലഭിക്കും.

സ്വീപ്പര്‍ ക്ലീനര്‍ (ഒഴിവ് ഒന്ന്)
യോഗ്യത: ആലപ്പുഴ മെഡിക്കല്‍ കോളജ് ഹോസ്പിറ്റലില്‍ ഒരു വര്‍ഷമെങ്കിലും ക്ലീനിംഗ് ജോലികള്‍ ചെയ്തു പരിചയമുള്ള 40 വയസ്സിന് താഴെ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം.

എസ്.എസ്.എല്‍.സി. പാസ്സായവര്‍, വിധവകള്‍, ഭര്‍ത്താവിനോ കുട്ടികള്‍ക്കോ മാരക രോഗങ്ങള്‍ ഉള്ളവര്‍, പരിസരവാസികള്‍ എന്നിവര്‍ക്ക് മുന്‍ഗണന.

താത്പര്യമുള്ളവര്‍ യോഗ്യത, വയസ്സ്, പ്രവര്‍ത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടഫിക്കറ്റുകളുടെ അറ്റസ്റ്റ് ചെയ്ത പകര്‍പ്പ് സഹിതമാണ് അപേക്ഷിക്കേണ്ടത്. വിലാസം: ആലപ്പുഴ ജില്ലാ ക്യാന്‍സര്‍ കെയര്‍ സൊസൈറ്റി, മെഡിക്കല്‍ കോളേജ് ആശുപത്രി കോംപ്ലക്സ്, വണ്ടാനം, ആലപ്പുഴ. സമയപരിധി: 2023 ജനുവരി 16 വൈകിട്ട് അഞ്ച് മണി.

ക്ലീനർ/ഹെൽപ്പർ ഒഴിവ് 

തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു.

ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത.
ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ യോഗ്യത, ജാതി, വയസ്, പ്രവൃത്തി പരിചയം, താമസം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം ആശുപത്രി സൂപ്രണ്ടിന്റെ ഓഫീസിൽ നടക്കുന്ന കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസസം ആയിരിക്കണം.

ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 4 ന് രാവിലെ 11 ന് വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രത്തിത്തില്‍ നടക്കും. യോഗ്യത: ഏഴാം ക്ലാസ്സ് പാസ്സ്, ഹെവി ലൈസന്‍സ് നിര്‍ബന്ധം. വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ, ആധാറിന്റെ കോപ്പി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം.
ഫോണ്‍: 04935 296562, 9048086227.


ഹോംഗാര്‍ഡ് നിയമനം.

ജില്ലയില്‍ ഹോംഗാര്‍ഡ് നിയമനത്തിന് 35നും 58നും ഇടയില്‍ പ്രായമുളള ജില്ലയിലുള്ളവരില്‍ നിന്ന് അപേക്ഷ ക്ഷണിച്ചു. വനിതകള്‍ക്ക് മുന്‍ഗണന ലഭിക്കും.

ഉദ്യോഗാര്‍ഥികള്‍ എസ്.എസ്.എല്‍.സി പാസായിരിക്കണം (ഇവരുടെ അഭാവത്തില്‍ ഏഴാം ക്ലാസുകാരെയും പരിഗണിക്കും). കായിക ക്ഷമതാ പരീക്ഷയില്‍ 18 സെക്കന്റിനുള്ളില്‍ 100 മീറ്റര്‍ ഓട്ടവും, 30 മിനിറ്റിനുള്ളില്‍ മൂന്ന് കിലോമീറ്റര്‍ നടത്തവും പൂര്‍ത്തിയാക്കണം. ഡ്രൈവിങ്, നീന്തല്‍ അറിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ടായിരിക്കും.

കര, നാവിക, വ്യോമസേന എന്നീ സൈനിക വിഭാഗങ്ങള്‍, ബി.എസ്.എഫ്, സി.എര്‍.പി.എഫ്, എന്‍.എസ്.ജി, എന്‍.എസ്.ബി, അസംറൈഫിള്‍സ് എന്നീ അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍, സംസ്ഥാന സര്‍ക്കാരിന് കീഴിലെ പൊലീസ്, എക്‌സൈസ്, വനം, ജയില്‍ വകുപ്പുകള്‍, എന്നിവയില്‍ നിന്ന് വിരമിച്ചവര്‍ക്കും കുറഞ്ഞത് പത്തു വര്‍ഷത്തെ സേവനം പൂര്‍ത്തിയാ- ക്കിയവര്‍ക്കും അപേക്ഷിക്കാം.
അപേക്ഷ ഫോം മാതൃക അഗ്നിരക്ഷാ സേനയുടെ മലപ്പുറം മുണ്ടുപറമ്പിലെ ജില്ലാ ഓഫീസില്‍ ലഭിക്കും. പൂരിപ്പിച്ച അപേക്ഷകള്‍ 2023 ജനുവരി ഏഴിന് വൈകിട്ട് അഞ്ചിനകം ഓഫീസില്‍ എത്തിക്കണം.
ഫോണ്‍ :0483 2734788, 9497920216.

ഇ.സി.ജി ടെക്‌നീഷ്യന്‍ ജോലി

താലൂക്കാശുപത്രിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന താത്കാലികമായി ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് ജനുവരി 10ന് രാവിലെ 11നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, വി.എച്ച്.എസ.സി .ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നോളജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.

നിലവിലുള്ള ഒഴിവ് ഒന്ന്. രാത്രി/ക്യാഷ്വാല്‍റ്റി ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധതയുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രവൃത്തിപരിചയം അഭികാമ്യം. നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ആയിരിക്കും നിയമന കാലാവധി. പ്രതിമാസവേതനം 13,000 രൂപ.

നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥി നേരിട്ട് ഹാജരാകണം. ഇന്റര്‍വ്യൂവിനുശേഷം അന്തിമ ലിസ്റ്റ് തയാറാക്കി ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് നിയമനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കു
ഫോണ്‍: 04868 232650.

ട്രാക്ടർ ഡ്രൈവർ ഒഴിവ്

തൃശൂർ ജില്ലയിലെ ഒരു അർദ്ധ സർക്കാർ സ്ഥാപനത്തിൽ ട്രാക്ടർ ഡ്രൈവർ ഗ്രേഡ് II തസ്തികയിൽ ഈഴവ/തിയ്യ/ ബില്ലവ വിഭാഗത്തിനു സംവരണം ചെയ്ത ഒരു താത്കാലിക ഒഴിവുണ്ട്.

യോഗ്യത: എസ് എസ് എൽ സി / തത്തുല്യം. ട്രാക്ടർ ഡ്രൈവർ ലൈസൻസ് ഉണ്ടായിരിക്കണം. ട്രാക്ടർ ഡ്രൈവിങ്ങിൽ രണ്ടുവർഷ പരിചയം. ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്ക് അപേക്ഷിക്കാനാകില്ല. 
പ്രായപരിധി 2022 ജനുവരി ഒന്നിന് 18നും 36നും മദ്ധ്യേ. നിയമാനുസൃത വയസിളവ് ബാധകം. നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ 2023 ജനുവരി 10നകം അടുത്തുള്ള എംപ്ലോയ്മെന്റ്  എക്സ്ചേഞ്ച്കളിൽ പേര് രജിസ്റ്റർ ചെയ്യേണ്ടതാണ്

തൊഴില്‍ മേള ജനുവരി ഏഴിന്

ആലപ്പുഴ: അഭ്യസ്തവിദ്യരായ യുവജനങ്ങള്‍ക്ക് തൊഴില്‍ നല്‍കുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഉദ്യോഗ് തൊഴില്‍ മേളയുടെ അഞ്ചാം പതിപ്പ് ജനുവരി ഏഴിന് ഹരിപ്പാട് ഗവണ്‍മെന്റ് ഗേള്‍സ് ഹയര്‍ സെക്കന്ററി സ്‌കൂളില്‍  നടക്കും. 

ബാങ്കിംഗ്, ഫിനാന്‍സ്, ഓട്ടോമൊബൈല്‍, ഐ.ടി, നോണ്‍ ഐ.ടി, ഇന്‍ഷുറന്‍സ്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, ഹോട്ടല്‍ മാനേജ്‌മെന്റ്, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ നിന്ന് 30-ല്‍ അധികം തൊഴില്‍ദാതാതാക്കള്‍ മേളയില്‍ പങ്കെടുക്കും.

രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയില്‍ പ്രതീക്ഷിക്കുന്നത്. പത്താം ക്ലാസ് മുതല്‍ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസിന് മുകളില്‍ പ്രായമുള്ളവര്‍ക്ക് മേളയില്‍ പങ്കെടുക്കാം. തൊഴില്‍മേളയില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ 👇
എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യണം. കളക്ടറേറ്റില്‍ നടന്ന ലോഗോ പ്രകാശനത്തില്‍ ജില്ല പഞ്ചായത്ത്  ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ റ്റി.എസ്  താഹയും സന്നിഹിതനായിരുന്നു.

ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു.

തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം.
പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി നാലിന് രാവിലെ 10.30ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക് - ഇൻ- ഇൻ്റർവ്യൂവിന് സൂപ്രണ്ടിൻ്റെ ചേംബറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2783495, 2777315, 2777415. ഇ-മെയിൽ- thghtpra@gmail.com.
Join WhatsApp Channel