പാലിയേറ്റീവ് കെയര്‍ വോളന്‍റിയര്‍ ജോലി നേടാം
December 25, 2022
പാലിയേറ്റീവ് പരിചരണം അഞ്ഞൂറ് പേർക്ക് ജോലി നൽകാൻ ജില്ലാ പഞ്ചായത്ത്
ജില്ലാ പഞ്ചായത്ത് സമഗ്ര പാലിയേറ്റീവ് പദ്ധതി നടപ്പിലാക്കുന്നതിന്‍റെ ഭാഗമായി ജില്ലയിലെ മുഴുവന്‍ പാലിയേറ്റീവ് രോഗികള്‍ക്കും പാലിയേറ്റീവ് പരിചരണം ഉറപ്പാക്കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി.രാജേശ്വരി പറഞ്ഞു.
ഇതിന്‍റെ ഭാഗമായി 500 പാലിയേറ്റീവ് കെയര്‍ വോളന്‍റിയര്‍മാരെ തെരഞ്ഞെടുക്കുകയാണ്. എസ്.എസ്.എല്‍.സി, എ.എന്‍.എം, ജി.എന്‍.എം, മറ്റ് തത്തുല്യമായ കോഴ്സുകള്‍ പാസായ 18 വയസ്സിനും 50 വയസ്സിനും ഇടയില്‍ പ്രായമുളള രോഗീപരിചരണത്തിന് താല്‍പ്പര്യമുളള ആണ്‍-പെണ്‍ വ്യത്യാസമില്ലാതെ എല്ലാവര്‍ക്കും അപേക്ഷിക്കാവുന്നതാണ്.
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് ജില്ലാ പാലിയേറ്റീവിന്റെ നേതൃത്വത്തിൽ പരിശീലനം നല്കും.
രോഗിപരിചരണത്തിന് പാലിയേറ്റീവ് കെയര്‍ വോളന്‍റിയര്‍മാരെ ആവശ്യമുളളവര്‍ക്ക് ജില്ലാ പഞ്ചായത്തുമായും ഗ്രാമപഞ്ചായത്തുമായും ബന്ധപ്പെടാം. സമയാടിസ്ഥാനത്തിലുളള വേതനം പാലിയേറ്റീവ് കെയര്‍ വോളന്‍റിയര്‍മാര്‍ക്ക് രോഗിയുടെ ബന്ധുക്കൾ നല്‍കുന്ന തരത്തിലാണ് പദ്ധതി നടപ്പിലാക്കുന്നത്.
ജില്ലാ കുടുംബശ്രീമിഷന്‍റെയും, ജില്ലാ ആരോഗ്യ വിഭാഗത്തിന്റെയും ജില്ലാപാലിയേറ്റീവിന്‍റെയും സഹായത്തോടെ പദ്ധതി നടപ്പിലാക്കാനാണ് ജില്ലാ പഞ്ചായത്ത് ആലോചിക്കുന്നത്.
ജോലിയ്ക്ക് അപേക്ഷിയ്ക്കുന്നതിന് ഗൂഗിള്‍ ഫോം തയ്യാറാക്കിയിട്ടുണ്ട്. അപേക്ഷയോടൊപ്പം യോഗ്യതാ സർട്ടിഫിക്കറ്റുകളും ചേർക്കണം. കുടുംബശ്രീ സി.ഡി.എസ്, എ.ഡി.എസ്, യൂണിറ്റ് അംഗങ്ങൾ, ആശാവര്‍ക്കര്‍മാർ, പഞ്ചായത്ത് തല പാലിയേറ്റീവ് നേഴ്സുമാർ എന്നിവരുടെ സഹായത്തോടെ അപേക്ഷ നല്‍കാവുന്നതാണ്. ജില്ലയില്‍ 25000 ന് മുകളിൽ പാലിയേറ്റീവ് രോഗികള്‍ ഉണ്ട്. ഇതില്‍ 25% ആളുകളും പെയ്ഡ് പാലിയേറ്റീവ് സംവിധാനത്തിന്‍റെ സഹായം തേടുന്നുണ്ട്. അത്തരം വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് ഇതു വലിയ സഹായമാകും. ത്രിതല പഞ്ചായത്തുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹായത്താല്‍ ജില്ലയിലെ മുഴുവന്‍ പാലിയേറ്റീവ് രോഗികള്‍ക്കും പരിചരണവും , ഡോക്ടറുടെ സേവനവും കിട്ടുന്നുണ്ടെന്ന് സമഗ്ര പാലിയേറ്റീവ് പദ്ധതിയുടെ ഭാഗമായി ഉറപ്പുവരുത്തും.
ചുവടെ കാണുന്ന ലിങ്കിലൂടെ അപേക്ഷിക്കാം👇
Post a Comment