സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ
December 29, 2022
കേരള സർക്കാർ സ്ഥാപനങ്ങളിൽ നിരവധി ജോലി ഒഴിവുകൾ
വിവിധ ജില്ലകളിൽ ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ, പോസ്റ്റ് പൂർണ്ണമായും വായിക്കുക നിങ്ങളുടെ ജോലി ഉറപ്പാക്കുക.
ഒഴിവുകൾ ചുവടെ ചേർക്കുന്നു
✅️പ്രോഗ്രാമറിനെ നിയമിക്കുന്നു
സ്പാർക്ക് പി.എം.യുവിൽ എംപാനൽമെന്റ് വ്യവസ്ഥയിൽ സീനിയർ പ്രോഗ്രാമർ/പ്രോഗ്രാമറിനെ നിയമിക്കുന്നു. 16നകം അപേക്ഷ നൽകണം. വിദ്യാഭ്യാസ യോഗ്യത, മറ്റ് നിബന്ധനകൾ തുടങ്ങിയ വിവരങ്ങൾ www.info.spark.gov.in ൽ ലഭ്യമാണ്.
✅️കമ്മ്യൂണിറ്റി കൗൺസിലർ
കുടുംബശ്രീ ജില്ലാമിഷന്
കീഴിൽ വിവിധ സിഡിഎസുകളിൽ കമ്മ്യൂണിറ്റി കൗൺസിലറുടെ താത്ക്കാലിക ഒഴിവുകളിലേയ്ക്ക് ദിവസ വേതന അടിസ്ഥാനത്തിൽ നിയമിക്കുന്നു. കുടുംബശ്രീ കുടുംബാംഗങ്ങളായ വനിതകളായിരിക്കണം.
യോഗ്യത: എം.എസ്.ഡബ്ള്യു, എം.എ. സോഷ്യോളജി, എം.എസ്.സി. സൈക്കോളജി (കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം), ജെന്റർ റിസോഴ്സ് പേഴ്സണായി 3 വർഷത്തെ പ്രവൃത്തി പരിചയം ഉള്ളവർക്ക് മുൻഗണന.
പ്രായപരിധി 45 വയസ്. അപേക്ഷയോടൊപ്പം സിഡിഎസിന്റെ സാക്ഷ്യപത്രം, സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ, പ്രായം, യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്നവ സഹിതം, ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ, സിവിൽ സ്റ്റേഷൻ, രണ്ടാം നില, അയ്യന്തോൾ, തൃശൂർ 680003 എന്ന വിലാസത്തിൽ നേരിട്ടോ തപാൽ മുഖേനയോ 2023 ജനുവരി 7ന് വൈകിട്ട് 4 മണിക്ക് മുൻപ് ലഭ്യമാക്കണം. വൈകികിട്ടുന്ന അപേക്ഷകൾ പരിഗണിക്കില്ല.
ഫോൺ - 04872362517
✅️ സി.ഡി.എസ് അക്കൗണ്ടന്റ് നിയമനം
കുടുംബശ്രീ പാലക്കാട് ജില്ലാ മിഷന്‍ ജില്ലയിലെ തദ്ദേശസ്വയംഭരണ സ്ഥാപന സി.ഡി.എസുകളില്‍ ഒഴിവുള്ള സി.ഡി.എസ് അക്കൗണ്ടന്റ് നിയമനത്തിന് അപേക്ഷ നല്‍കിയവരില്‍ നിശ്ചിത യോഗ്യതയുള്ളവര്‍ക്കുള്ള എഴുത്ത് പരീക്ഷ ജനുവരി ഒന്നിന് ഉച്ചയ്ക്കു രണ്ടിന് പാലക്കാട് ബി.ഇ.എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ നടക്കും. കൂടുതല്‍ വിവരങ്ങള്‍ക്കു കുടുംബശ്രീ ജില്ലാ മിഷന്‍ ഓഫീസുമായി ബന്ധപ്പെടണമെന്ന് കോ-ഓര്‍ഡിനേറ്റര്‍ അറിയിച്ചു. ഫോണ്‍: 0491 2505627.
✅️ വാക്ക് ഇന്‍ ഇന്റര്‍വ്യു
ഇടുക്കി നെടുങ്കണ്ടം താലൂക്കാശുപത്രിയിലേയ്ക്ക് കരാര്‍ അടിസ്ഥാനത്തില്‍ എച്ച്.എം.സി മുഖേന താത്കാലികമായി ഇ.സി.ജി ടെക്‌നീഷ്യന്‍ തസ്തികയിലേയ്ക്ക് നിയമനം നടത്തുന്നതിന് ജനുവരി 10ന് രാവിലെ 11നു വാക്ക് ഇന്‍ ഇന്റര്‍വ്യൂ നടത്തും. എസ്.എസ്.എല്‍.സി അല്ലെങ്കില്‍ തത്തുല്യം, വി.എച്ച്.എസ.്‌സി .ഇന്‍ ഇസിജി ആന്‍ഡ് ഓഡിയോമെട്രിക് ടെക്‌നോളജി എന്നിവയാണ് വിദ്യാഭ്യാസ യോഗ്യത.നിലവിലുള്ള ഒഴിവ് ഒന്ന്. രാത്രി/ക്യാഷ്വാല്‍റ്റി ഡ്യൂട്ടി ചെയ്യാന്‍ സന്നദ്ധതയുള്ളവരായിരിക്കണം അപേക്ഷകര്‍. പ്രവൃത്തിപരിചയം അഭികാമ്യം. നിയമന തീയതി മുതല്‍ 179 ദിവസത്തേക്കോ പുതിയ ഉത്തരവ് വരുന്നത് വരേയോ ആയിരിക്കും നിയമന കാലാവധി. പ്രതിമാസവേതനം 13,000 രൂപ.
നെടുങ്കണ്ടം താലൂക്ക് ആശുപത്രി സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ നടക്കുന്ന ഇന്റര്‍വ്യൂവിന് വെള്ളക്കടലാസില്‍ തയാറാക്കിയ അപേക്ഷയും ബയോഡേറ്റായും യോഗ്യത തെളിയിക്കുന്ന അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി ഉദ്യോഗാര്‍ഥി നേരിട്ട് ഹാജരാകണം. ഇന്റര്‍വ്യൂവിനുശേഷം അന്തിമ ലിസ്റ്റ് തയാറാക്കി ഒഴിവ് ഉണ്ടാകുന്നതിനനുസരിച്ച് നിയമനം നടത്തും. കൂടുതല്‍ വിവരങ്ങള്‍ക്കു ഫോണ്‍: 04868 232650
✅️ സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ താല്‍ക്കാലിക നിയമനം
സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ വിവിധ തസ്തികയില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു. വയനാട് ജില്ലയില്‍ സ്ഥിര താമസക്കാരായ 45 വയസ്സിനു താഴെ പ്രായമുള്ള സ്ത്രീ ഉദ്യോഗാര്‍ത്ഥികള്‍ക്ക് അപേക്ഷിക്കാം. താല്‍പര്യമുള്ളവര്‍ ബയോഡേറ്റ യോഗ്യത സര്‍ട്ടിഫിക്കറ്റ് ബന്ധപ്പെട്ട മേഖലയിലെ പ്രവര്‍ത്തി പരിചയ സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ സെല്‍ഫ് അറ്റസ്റ്റ് പകര്‍പ്പ് സഹിതം കല്‍പ്പറ്റ സിവില്‍ സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന വനിത സംരക്ഷണ ഓഫീസില്‍ ജനുവരി 13 നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 04936 206616.
✅️ ആംബുലന്‍സ് ഡ്രൈവര്‍ നിയമനം
വെള്ളമുണ്ട കുടുംബാ ആരോഗ്യകേന്ദ്രത്തില്‍ ആംബുലന്‍സ് ഡ്രൈവറെ നിയമിക്കുന്നതിനുള്ള കൂടിക്കാഴ്ച ജനുവരി 4 ന് രാവിലെ 11 ന് വെള്ളമുണ്ട കുടുംബാരോഗ്യകേന്ദ്രത്തിത്തില്‍ നടക്കും. യോഗ്യത: ഏഴാം ക്ലാസ്സ് പാസ്സ്, ഹെവി ലൈസന്‍സ് നിര്‍ബന്ധം. വെള്ളമുണ്ട പഞ്ചായത്ത് പരിധിയിലുള്ളവര്‍ക്ക് മുന്‍ഗണന ലഭിക്കും. അപേക്ഷ, ആധാറിന്റെ കോപ്പി, യോഗ്യത തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍, ബയോഡാറ്റ എന്നിവ സഹിതം ഹാജരാകണം. ഫോണ്‍: 04935 296562, 9048086227.
✅️അഭിമുഖം 31ന്
ജെബിവിഎല്‍പി കുമ്മണ്ണൂര്‍ സ്‌കൂളില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ അധ്യാപകരെ നിയമിക്കുന്നതിനായി ഈ മാസം മുപ്പതിന് നടത്താന്‍ തീരുമാനിച്ച അഭിമുഖം 31ലേക്ക് മാറ്റി. രാവിലെ പത്ത് മണിക്ക് റ്റിറ്റിസി കെ-ടെറ്റ് യോഗ്യതയുള്ളവര്‍ അസല്‍ സര്‍ട്ടിഫിക്കറ്റുകളുമായി അഭിമുഖത്തിന് എത്തണം. കൂടുതല്‍ വിവരങ്ങള്‍ക്ക് 6282 150 235, 9495 112 604.
✅️ ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ
കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർവൈസർ ‘എ’ ഗ്രേഡ് ഇന്റർവ്യൂവിന് അപേക്ഷിച്ചവർക്ക് (2019 സെപ്റ്റംബർ വരെ ലഭിച്ച അപേക്ഷകൾ) ജനുവരി 4, 5, 9 തീയതികളിൽ ഇലക്ട്രിക്കൽ ഇൻസ്പെക്ടറേറ്റ് വകുപ്പിന് കീഴിലുള്ള തിരുവനന്തപുരത്തെ മീറ്റർ ടെസ്റ്റിങ് ആൻഡ് സ്റ്റാന്റേഡ്സ് ലബോറട്ടറി കാര്യാലയത്തിൽ ഇന്റർവ്യൂ നടത്തും. ഹാൾടിക്കറ്റ് ലഭിക്കാത്തവർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിങ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2339233.
✅️ വളണ്ടിയർ നിയമനം
കേരള ഗ്രാമീണ ശുദ്ധജല വിതരണ ശുചിത്വ പദ്ധതി കണ്ണൂർ മേഖല കാര്യാലയത്തിനു കീഴിൽ കാസർകോട് ജില്ലയിലെ ഈസ്റ്റ് എളേരി, ബെള്ളൂർ, മീഞ്ച, പൈവളിഗെ പഞ്ചായത്തുകളിലെ ജല ജീവൻ മിഷൻ കുടിവെള്ള വിതരണ പദ്ധതി നടപ്പാക്കുന്നതിന് വളണ്ടിയർമാരെ തെരഞ്ഞെടുക്കുന്നു. കുറഞ്ഞ യോഗ്യത ബി ടെക് സിവിൽ. കമ്പ്യൂട്ടർ പരിജ്ഞാനം അഭികാമ്യം. പ്രദേശവാസികൾക്ക് മുൻഗണന. അഭിമുഖം ജനുവരി അഞ്ചിന് രാവിലെ 10.30ന് കണ്ണൂർ എ കെ ജി ആശുപത്രിക്ക് സമീപത്തെ ജലനിധി ഓഫീസിൽ നടക്കും. ഫോൺ: 0497-2707601.
Post a Comment