അങ്കണവാടി വർക്കർ ഹെൽപ്പർ ജോലി ഒഴിവുകൾ

December 29, 2022

അങ്കണവാടി വർക്കർ ഹെൽപ്പർ ജോലി ഒഴിവുകൾ വിവിധ പഞ്ചായത്തുകളിൽ ജോലി

✅️ മേലടി ഐസിഡിഎസ് പ്രോജക്റ്റിലെ കോഴിക്കോട് തുറയൂർ അംഗണവാടി വർക്കർ/ ഹെൽപ്പർ തസ്തികയിലേക്ക് അപേക്ഷ ക്ഷണിച്ചു.

അപേക്ഷയുടെ മാതൃകയും വിശദവിവരങ്ങളും തുറയൂർ ഗ്രാമപഞ്ചായത്ത് ഐ സി ഡി എസ് മേലടി ഓഫീസിൽ ലഭ്യമാണ്.
അപേക്ഷ സ്വീകരിക്കുന്ന അവസാന തിയ്യതി ജനുവരി 9 വൈകിട്ട് 5 മണി. പൂരിപ്പിച്ച അപേക്ഷകൾ മേലടി ശിശുവികസന പദ്ധതി ഓഫീസിൽ സമർപ്പിക്കണം.
ഫോൺ നമ്പർ - 8281999294

✅️  വിവിധ പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ ജോലികൾ 

അങ്കണവാടി ജോലികൾ 
ഐസിഡിഎസ് കുന്നുമ്മൽ പ്രോജക്ടിലെ നരിപ്പറ്റ, കുന്നുമ്മൽ, കായക്കൊടി, കാവിലുംപാറ, കുറ്റ്യാടി, വേളം പഞ്ചായത്തുകളിൽ അങ്കണവാടി വർക്കർ ഹെൽപ്പർ തസ്തിക കളിലേക്കും മരുതോങ്കര പഞ്ചായത്തിൽ അങ്കണവാടി ഹെൽപ്പർ തസ്തികയിലേക്കും അപേക്ഷ ക്ഷണിച്ചു.

അപേക്ഷകർ അപേക്ഷിക്കുന്ന ഗ്രാമ പഞ്ചായത്തിൽ സ്ഥിര താമസക്കാർ ആയിരായിരിക്കണം.അങ്കണവാടി വർക്കർ തസ്തികയിലേക്ക് പത്താം ക്ലാസ് പാസ്സായതും, ഹെൽപ്പർ തസ്തികയിലേക്ക് എഴുതാനും വായിക്കാനും അറിയാവുന്നതും പത്താം ക്ലാസ് തോറ്റവരുമായ 18-46 പ്രായ പരിധിയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം.

പ്രവർത്തിക്കുന്ന ഐ.സി.ഡി.എസ് ഓഫീസ്, ബന്ധപ്പെട്ട പഞ്ചായത്തുകൾ എന്നിവിടങ്ങളിൽ നിന്നും അപേക്ഷ ഫോറത്തിന്റെ മാതൃക കുറ്റ്യാടിയിൽ ലഭിക്കുന്നതാണ്.

പൂരിപ്പിച്ച അപേക്ഷകൾ ശിശു വികസന പദ്ധതി ഓഫീസർ,കുന്നുമ്മൽ,കുറ്റ്യാടി പോസ്റ്റ്, 673508 എന്ന വിലാസത്തിൽ ജനുവരി ഒന്നിന് വൈകുന്നേരം 5 മണിക്ക് ഉള്ളിൽ നേരിട്ടോ തപാൽ മുഖേനയോ ലഭിച്ചിരിക്കണം.
അപേക്ഷ കവറിന്റെ പുറത്ത് പഞ്ചായത്തിന്റെ പേരും തസ്തികയുടെ പേരും വ്യക്തമായി എഴുതണം.
ഫോൺ:  0496 259 7584

✅️ അപ്രന്റിസ് നിയമനം
കേരള സംസ്ഥാന മലിനീകരണ ബോര്‍ഡിലെ മലപ്പുറം ജില്ലാ കാര്യാലയത്തിലേക്ക് ഒരു വര്‍ഷത്തേക്ക് കൊമേഴ്സ്യല്‍ അപ്രന്റിസുമാരെ തെരഞ്ഞെടുക്കുന്നതിനായി വാക്ക് ഇന്‍ ഇന്റര്‍വ്യു നടത്തുന്നു. അംഗീകൃത സര്‍വ്വകലാശാലയില്‍ നിന്നും ബിരുദവും കമ്പ്യൂട്ടര്‍ പരിജ്ഞാനവുമുള്ള (ഡിസിഎ/ പിജിഡിസിഎ/ തത്തുല്യ യോഗ്യത) 19നും 26നുമിടയില്‍ പ്രായമുള്ളവര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ഥികള്‍ യോഗ്യത തെളിയിക്കുന്ന അസ്സല്‍ സര്‍ട്ടിഫിക്കറ്റുകളും, സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം 2023 ജനുവരി അഞ്ചിന് രാവിലെ 11ന് മലപ്പുറം റോഡിലെ മുട്ടേങ്ങാടന്‍ ബില്‍ഡിങ്ങില്‍ രണ്ടാം നിലയിലുള്ള ബോര്‍ഡിന്റെ കാര്യാലയത്തില്‍ എത്തണം. ഫോണ്‍: 0483 2733211, 8289868167, 9645580023.
Join WhatsApp Channel