തൊഴിൽ മേള ഉൾപ്പടെ നിരവധി കേരള സർക്കാർ ജോലികളും

December 30, 2022

തൊഴിൽ മേള ഉൾപ്പടെ നിരവധി കേരള സർക്കാർ ജോലികളും.

തൊഴിൽ മേള ഉൾപടെ കേരളത്തിൽ നേടാവുന്ന മറ്റു നിരവധി സർക്കാർ താത്കാലിക ജോലികളും ഏറ്റവും പുതിയ ജോലി ഒഴിവുകൾ. പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക ജോലി നേടുക.

⭕️ആലപ്പുഴ: അഭ്യസ്തവിദ്യരായ യുവജനങ്ങൾക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഉദ്യോഗ് തൊഴിൽ മേളയുടെ അഞ്ചാം പതിപ്പ് ജനുവരി ഏഴിന് ഹരിപ്പാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്കൂളിൽ നടക്കും.

തൊഴിൽ മേളയുടെ പോസ്റ്റർ പ്രകാശനം ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിക്ക് നൽകി നിർവഹിച്ചു.
ബാങ്കിംഗ്, ഫിനാൻസ്, ഓട്ടോമൊബൈൽ, ഐ.ടി, നോൺ ഐ.ടി, ഇൻഷുറൻസ്, ലോജിസ്റ്റിക്സ്, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്മെന്റ്, ആരോഗ്യം തുടങ്ങിയ മേഖലകളിൽ നിന്ന് 30-ൽ അധികം തൊഴിൽദാതാതാക്കൾ മേളയിൽ പങ്കെടുക്കും.
രണ്ടായിരത്തിലധികം ഒഴിവുകളാണ് മേളയിൽ പ്രതീക്ഷിക്കുന്നത്.
പത്താം ക്ലാസ് മുതൽ അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയുള്ള 18 വയസിന് മുകളിൽ പ്രായമുള്ളവർക്ക് മേളയിൽ പങ്കെടുക്കാം.
തൊഴിൽമേളയിൽ പങ്കെടുക്കാൻ താത്പര്യമുള്ളവർ ലിങ്കിൽ രജിസ്റ്റർ ചെയ്യണം.കളക്ടറേറ്റിൽ നടന്ന ലോഗോ പ്രകാശനത്തിൽ ജില്ല പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റ്റി.എസ് താഹയും സന്നിഹിതനായിരുന്നു.👇


⭕️തിരുവനന്തപുരം സർക്കാർ ആയുർവേദ കോളേജിലെ രസശാസ്ത്ര ആൻഡ് ഭൈഷജ്യകല്പന വകുപ്പിലെ അസിസ്റ്റന്റ് പ്രൊഫസർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നു.

വാക്ക്-ഇൻ-ഇന്റർവ്യൂ ജനുവരി അഞ്ചിന് രാവിലെ 11 മണിക്ക് കോളേജ് പ്രിൻസിപ്പാളിന്റെ ഓഫീസിൽ നടക്കും.
ബന്ധപ്പെട്ട വിഷയത്തിലുള്ള ബിരുദാനന്തര ബിരുദമാണ് യോഗ്യത. വിദ്യാഭ്യാസ യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും ബയോഡേറ്റയും സഹിതം അന്നേ ദിവസം രാവിലെ 10.30ന് ഹാജരാകണം.

✅️ശുചിത്വ മിഷനിൽ ഐ.ഇ.സി ഇന്റേൺസിന് വാക്ക് ഇൻ ഇന്റർവ്യൂ

ജില്ലാ ശുചിത്വ മിഷനുകളിൽ ഐ.ഇ.സി ഇന്റൺഷിപ്പിന് അപേക്ഷിക്കാം. ഒരു വർഷത്തേക്കാണ് നിയമനം. പബ്ലിക് റിലേഷൻസ്, ജേണലിസം, മാസ് കമ്മ്യൂണിക്കേഷൻസ് എന്നിവയിൽ ബിരുദമോ ബിരുദാനന്തര ഡിപ്ലോമയോ നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതകൾ കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നേടിയിരിക്കണം. സ്റ്റൈപന്റ് 10,000 രൂപ. 2023 ജനുവരി 5ന് രാവിലെ 10.30ന് തിരുവനന്തപുരം ചൈത്രം ഹോട്ടലിലാണ് ഇന്റർവ്യൂ.
ശുചിത്വ മിഷന്റെ വെബ് സൈറ്റിൽ പേരും വിശദാംശങ്ങളും ജനുവരി 3ന് മുമ്പായി രജിസ്റ്റർ ചെയ്യണം. സി.വിയും ഒറിജിനൽ സർട്ടിഫിക്കറ്റുകളും സർട്ടിഫിക്കറ്റിന്റെ പകർപ്പുകളും സഹിതം അഭിമുഖത്തിനെത്തണം.
കൂടുൽ വിവരങ്ങൾക്ക്: www.sanitation.kerala.gov.in. Registration Link: ഇവിടെ click here

✅️ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒഴിവ്

നെട്ടൂരിൽ പ്രവർത്തിക്കുന്ന മരട് ഗവ. ഐ.ടി.ഐയിൽ ഇലക്ട്രോണിക്സ് മെക്കാനിക് ട്രേഡിൽ ഗസ്റ്റ് ഇൻസ്ട്രക്ടറുടെ ഒരു ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു. 
ഇലക്ട്രോണിക്സ്/ ഇലക്ട്രോണിക്സ് ആന്റ് ടെലികമ്മ്യൂണിക്കേഷൻ/ ഇലക്ട്രോണിക്സ് ആന്റ് കമ്മ്യൂണിക്കേഷൻ എൻജിനീയറിംഗ് ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവർത്തി പരിചയം, ട്രേഡിൽ നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റ് നേടിയതിനു ശേഷം മൂന്നു വർഷത്തെ പ്രവർത്തിപരിചയം അല്ലെങ്കിൽ എൻ. എ.സിയും മൂന്നുവർഷത്തെ പ്രവർത്തിപരിചയം എന്നിവയാണ് അടിസ്ഥാന യോഗ്യത. എസ്.സി വിഭാഗങ്ങൾക്ക് മുൻഗണന ലഭിക്കും. താൽപര്യമുള്ള ഉദ്യോഗാർത്ഥികൾ 2023 ഡിസംബർ നാലിന് രാവിലെ 10:30 ന് നെട്ടൂർ ഗവ.ഐ.ടി.ഐയിൽ നടക്കുന്ന അഭിമുഖത്തിന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകേണ്ടതാണ്.
ഫോൺ :0484 2700142

✅️ അധ്യാപക ഒഴിവ്: അഭിമുഖം

ആലപ്പുഴ: കിടങ്ങറ ഹയര്‍ സെക്കഡറി സ്‌കൂളിലെ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ പൊളിറ്റിക്കല്‍ സയന്‍സ് ജൂനിയര്‍ അധ്യാപക തസ്തികയിലേക്ക് താത്കാലികമായി നിയമനം നടത്തുന്നു. താത്പര്യമുള്ളവർ അഭിമുഖത്തിനായി ജനുവരി അഞ്ചിന് രാവിലെ 11ന് പ്രിന്‍സിപ്പാളിന്റെ ഓഫീസില്‍ എത്തണം. 0477 2753232, 9497849283

✅️ അക്രഡിറ്റഡ് എഞ്ചിനീയര്‍, ഓവര്‍സിയര്‍ നിയമനം
 വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്തില്‍ മഹാത്മാ ഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയില്‍ അക്രഡിറ്റഡ് എഞ്ചിനീയറെ കരാര്‍ അടിസ്ഥാനത്തിലും അക്രഡിറ്റഡ് ഓവര്‍സിയറെ ദിവസവേതന അടിസ്ഥാനത്തിലും നിയമിക്കുന്നു. കൂടിക്കാഴ്ച ജനുവരി 6 ന് രാവിലെ 11 ന് വെങ്ങപ്പള്ളി ഗ്രാമപഞ്ചായത്ത് കാര്യാലയത്തില്‍ നടക്കും. ഉദ്യോഗാര്‍ത്ഥികള്‍ സര്‍ട്ടിഫിക്കേറ്റുകളുടെ ഒറിജിനലുകളുമായി നേരിട്ട് ഹജരാകണം. ഫോണ്‍: 04936 299481.

✅️ മെഡിക്കൽ ഓഫീസർ ഒഴിവ്: വോക്-ഇൻ- ഇന്റർവ്യൂ

കോട്ടയം: ജില്ലാ മാനസികാരോഗ്യ പരിപാടിയിലേക്ക് മെഡിക്കൽ ഓഫീസറെ നിയമിക്കുന്നതിനുള്ള വോക്-ഇൻ-ഇന്റർവ്യൂ ജനുവരി അഞ്ചിന് ഉച്ചകഴിഞ്ഞ് രണ്ടിന് കോട്ടയം ജനറൽ ആശുപത്രി കോൺഫറൻസ് ഹാളിൽ നടക്കും. എം.ബി.ബി.എസ് ആണ് യോഗ്യത. സൈക്യാട്രിയിൽ പി.ജിയുള്ളവർക്ക് മുൻഗണന. യോഗ്യതയുള്ളവർ ബയോഡേറ്റയും യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റും പകർപ്പും സഹിതം എത്തണം. വിശദവിവരത്തിന് ഫോൺ: 0481 2562778.

✅️വാക്ക് - ഇൻ- ഇൻ്റർവ്യൂ 
തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലെ ഡയാലിസിസ് യൂണിറ്റിലേയ്ക്ക് ദിവസ വേതനാടിസ്ഥാനത്തിൽ ഡയാലിസിസ് ടെക്നീഷ്യനെ നിയമിക്കുന്നു. സർക്കാർ അംഗീകൃത സ്ഥാപനത്തിൽ പഠിച്ചവരായിരിക്കണം. പ്രവർത്തി പരിചയം അഭികാമ്യം. നിശ്ചിത യോഗ്യതയുള്ളവർ ജനുവരി നാലിന് രാവിലെ 10.30ന് തിരിച്ചറിയൽ കാർഡ്, യോഗ്യതകൾ, പ്രവർത്തി പരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുമായി വാക്ക് - ഇൻ- ഇൻ്റർവ്യൂവിന് സൂപ്രണ്ടിൻ്റെ ചേംബറിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ 0484-2783495, 2777315, 2777415. ഇ-മെയിൽ thghtpra@gmail.com.
Join WhatsApp Channel