സേനയിൽ 395 ജോലി അവസരങ്ങൾ പ്ലസ്ടു യോഗ്യത
December 29, 2022
പന്ത്രണ്ടാം ക്ലാസ് യോഗ്യത ഉള്ളവർക്ക് സേനയിൽ 395 ജോലി അവസരങ്ങൾ
പ്ലസ്ടു യോഗ്യതയുള്ളവർക്ക് സൈന്യത്തിൽ ചേരാൻ അവസരമൊരുക്കുന്ന നാഷണൽ ഡിഫെൻസ് അക്കാദമി, നേവൽ അക്കാദമി പരീക്ഷയ്ക്ക് യൂണിയൻ പബ്ലിക് സർവീസ് കമ്മിഷൻ അപേക്ഷ ക്ഷണിച്ചു. 395 ഒഴിവിലേ ക്കാണ് വിജ്ഞാപനം. 2023 ഏപ്രിൽ 16-നാണ് പരീക്ഷ, ഡിഫെൻസ് അക്കാദമിയിൽ വനിതകൾക്കും അപേക്ഷിക്കാം. നേവൽ അക്കാദ മിയിൽ പുരുഷന്മാർക്ക് മാത്രമാണ് അപേക്ഷിക്കാനാവുക.
ഒഴിവുകൾ: നാഷണൽ ഡിഫൻസ് അക്കാദമിയിൽ ആർമി 208 വനിത -10), നേവി 42 (വനിത - 3), എയർഫോഴ്‌സ് -120 (വനിത 6) എന്നിങ്ങനെയാണ് ഒഴിവ്. നേവൽ അക്കാദമിയിൽ 25 ഒഴിവാണുള്ളത്. ഒഴിവുകൾ സംബന്ധിച്ച കൂടുതൽ വിവരങ്ങൾക്ക് പട്ടിക കാണുക.
പ്രായം: 2004 ജനുവരി രണ്ടിനും 2007 ജൂലായ് ഒന്നിനും ഇടയിൽ ജനിച്ചവരായിരിക്കണം അപേക്ഷകർ.
യോഗ്യത: പന്ത്രണ്ടാം ക്ലാസ് വിജയം/ തത്തുല്യം. നാഷണൽ ഡിഫെൻസ് അക്കാദമിയിലെ 1 എയർഫോഴ്സ്, നേവൽ വിഭാ 3 ഗങ്ങളിലേക്കും ഇന്ത്യൻ നേവൽ അക്കാദമിയിലെ പ്ലസ്ട കാഡറ്റ് - എൻട്രി സ്ലീമിലേക്കും അപേക്ഷി 3 ക്കുന്നവർ പ്ലവിന് ഫിസിക്സ്, 5 കെമിസ്ട്രി, മാത്തമാറ്റിക്സ് എന്നീ വിഷയങ്ങൾ പഠിച്ചവരായിരിക്ക 3 ണം. അവസാന വർഷക്കാർക്കും അപേക്ഷിക്കാമെങ്കിലും ഇവർ പാസായ സർട്ടിഫിക്കറ്റ് പിന്നീട് നൽകണം. ജോലിക്ക് ആവശ്യമായ ശാരീരികക്ഷമത ഉള്ളവരായിരിക്കണം അപേക്ഷകർ,
അപേക്ഷാഫീസ്: വനിതകൾക്കും എസ്.സി., എസ്.ടി., വിഭാഗക്കാർക്കും ഫീസ് ഇല്ല. വർക്ക് 100 രൂപയാണ്.ഓൺലൈൻ/ ഇന്റർനെറ്റ് ബാങ്കിങ് വഴിയോ ജനറേറ്റ് ചെയ്ത പേ ഇൻ സ്ലിപ്പ് മുഖേന എസ്.ബി.ഐ. ബ്രാ ഞ്ചുകളിൽ പണമായോ ഫീസ് അടയ്ക്കാം. ഫീസ് അടയ്ക്കാനുള്ള അവസാന തീയതി ജനുവരി 10. പണമായി അടയ്ക്കുന്നവർ ജനുവരി 9-നം പേ സ്ലിപ്പ് ജനറേറ്റ് ചെയ്യണം.
പരീക്ഷ: മാത്തമാറ്റിക്സ്, ജനറൽ എബിലിറ്റി എന്നിവയായിരിക്കും പരീക്ഷയ്ക്കുണ്ടാവുക. രണ്ടര മണി ക്കൂർ വീതമായിരിക്കും സമയം. മാത്തമാറ്റിക്സിന് 300, ജനറൽ എബി ലിറ്റിക്ക് 600 എന്നിങ്ങനെയാണ് പരമാവധി മാർക്ക്. ആകെ 900 മാർക്ക്. ചോദ്യങ്ങൾ ഇംഗ്ലീഷിലോ ഹിന്ദിയിലോ ലഭിക്കും. സിലബസ് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ ക്ക് വെബ്സൈറ്റിലെ വിജ്ഞാപനം കാണുക. കേരളത്തിൽ തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളിലാണ് പരീക്ഷാകേ ന്ദ്രങ്ങളുണ്ടാവുക. ആദ്യം അപേക്ഷിക്കുന്നവർക്ക് ആദ്യം എന്ന പരിഗണനയിലാണ് കേന്ദ്രങ്ങൾ അനുവദിക്കുക.
അപേക്ഷ: www.upsconline.nic.in. എന്ന വെബ്സൈറ്റ് വഴി ഓൺലൈനായി അപേക്ഷിക്കണം. വൺടൈം രജിസ്ട്രേഷൻ പൂർത്തി യാക്കിയ ശേഷമാണ് അപേക്ഷി ക്കേണ്ടത്. രജിസ്റ്റർ ചെയ്തുകഴിഞ്ഞ വർ നേരേ അപേക്ഷാസമർപ്പണ - ത്തിലേക്ക് കടക്കാം. അപേക്ഷ സമർപ്പിക്കുന്നതിനുള്ള നിർദേശ ങ്ങൾ ഉൾപ്പെടെ വിശദവിവരങ്ങൾ www.upsc.gov.in എന്ന വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ സ്വീകരി ക്കുന്ന അവസാന തീയതി: ജനുവരി - 10. അപേക്ഷ പിൻവലിക്കാനും ആവശ്യമായ തിരുത്തലുകൾക്കും അവസരം ലഭിക്കും. ജനുവരി 18 - മുതൽ 24 വരെയാണ് ഇതിനുള്ള സമയം.
Post a Comment