കൊച്ചി ലുലു മാളിൽ ജോലി ഒഴിവുകൾ|lulu mall job vacancies

November 03, 2022

ലുലു ഹൈപ്പർ മാർക്കറ്റിലേക്ക് നിരവധി ജോലി ഒഴിവുകൾ

ലോകത്തിലെ തന്നെ നമ്പർ വൺ മാളുകളിൽ ഒന്നായ  ലുലു ഗ്രൂപ്പിന്റെ കൊച്ചി ലുലു ഹൈപ്പർമാർക്കറ്റിലേക്ക് നിരവധി തൊഴിൽ അവസരങ്ങൾ. ഉയർന്ന യോഗ്യത ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റുകൾ ആണ്. എക്സ്പീരിയൻസ് ഇല്ലാത്തവർക്ക് വേണ്ടിയും പോസ്റ്റുകൾ മാറ്റിവച്ചിട്ടുണ്ട്.ആയതിനാൽ പോസ്റ്റ് പൂർണമായും വായിക്കുക നിങ്ങൾക്ക് ആവശ്യമുള്ള ജോലി നോക്കുക.

Nb: പോസ്റ്റ്‌ അവസാനo വരെ വായിക്കുക❤

ഒഴിവുകൾ ചുവടെ നൽകുന്നു.

ഓപ്പറേഷൻ എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത mba  ഉള്ളവർക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഉള്ളവർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് ആകർഷകമായ ശമ്പളം ലഭിക്കുന്നതാണ്പ്രാ.യപരിധി 35 വയസ്സ് വരെയുള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് ജോലിസ്ഥലം കൊച്ചി.

സീനിയർ എച്ച് ആർ എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത എച്ച് ആർ എം ബി എ ഉണ്ടായിരിക്കണം
നാലു മുതൽ അഞ്ചു വർഷത്തെ പ്രവർത്തി പരിചയമുള്ളവർക്ക് അപേക്ഷിക്കാം
 പ്രായപരിധി 30 വയസ്സ് താഴെയുള്ള യുവാക്കൾക്ക് അപേക്ഷിക്കാം ജോലിസ്ഥലം കൊച്ചിയാണ്.

അസിസ്റ്റന്റ് മാനേജർ.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി അല്ലെങ്കിൽ പിജി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.അപേക്ഷിക്കുന്നവർക്ക് കുറഞ്ഞത് അഞ്ച് വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം. പ്രായപരിധി 35 വയസ്സിൽ താഴെയുള്ള പുരുഷന്മാർക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് ജോലിസ്ഥലം കൊച്ചി.

എച്ച് ആർ എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത എംബിഎ ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും. എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് ഉപേക്ഷിക്കാവുന്നതാണ് പ്രായപരിധി 30 വയസ്സിൽ താഴെയുള്ള  പുരുഷന്മാർക്ക അപേക്ഷിക്കാം.

ഓഡിറ്റ് എക്സിക്യൂട്ടീവ്.
സിഎ ഇന്റർ യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം ഒന്നുമുതൽ രണ്ടുവർഷത്തെ പ്രവർത്തി പരിചയമുണ്ടായിരിക്കണം പ്രായപരിധി 30 വയസ്സിൽ താഴെയുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.

മാനേജ്മെന്റ് ട്രെയിനി.
എംബിഎ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും എക്സ്പീരിയൻസ് ആവശ്യമില്ല 30 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

ഐടി സപ്പോർട്ടർ.
എംസിഎ അല്ലെങ്കിൽ ബിടെക് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് ഒന്നു മുതൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം പ്രായപരിധി 31 വയസ്സിൽ താഴെയുള്ള യുവതി യുവാക്കൾക്ക് അപേക്ഷിക്കാം.

അക്കൗണ്ട് എക്സിക്യൂട്ടീവ്.
ബികോം അല്ലെങ്കിൽ എംഗോം യോഗ്യതയുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.0 മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം പ്രായപരിധി 30 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം.

ബില്ലിംഗ് എക്സിക്യൂട്ടീവ്.
ഏതെങ്കിലും വിഷയത്തിൽ ഡിഗ്രി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത് അപേക്ഷിക്കുന്നവർക്ക് 0 മുതൽ രണ്ടു വർഷത്തെ പ്രവർത്തിപരിചയം ഉണ്ടായിരിക്കണം. സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ് പ്രായപരിധി 30 വയസ്സ് വരെ ഉള്ളവർക്ക്

സെയിൽസ് എക്സിക്യൂട്ടീവ്.
പ്ലസ് ടു മുതൽ യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും. 0 മുതൽ രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.പ്രായവരുത്തി 30 വയസ്സിൽ താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അപേക്ഷിക്കാവുന്നതാണ്.

മാർക്കറ്റിംഗ് എക്സിക്യൂട്ടീവ്.
ബീബിയെ അല്ലെങ്കിൽ എംബിഎ യോഗ്യതയുള്ള എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കും.പ്രായപരിധി 30 വയസ്സ് താഴെയുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും അവസരം.

commi1,commi 2,commi3.
ഹോട്ടൽ മാനേജ്മെന്റ് യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാം.എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർത്ഥികൾക്കാണ് അപേക്ഷിക്കാൻ സാധിക്കുന്നത്. കോമി 1 പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്കുള്ള പ്രായപരിധി 30 വയസ്സും മറ്റു പോസ്റ്റിലേക്ക് അപേക്ഷിക്കുന്നവർക്ക് 35 വയസ്സുമാണ് വേണ്ടത്. ജോലി സ്ഥലം കൊച്ചി.

എന്നിങ്ങനെയുള്ള ഒഴിവുകളാണ് ലുലു മാളിലേക്ക് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കോട്ടയം ജില്ല എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് എംപ്ലോയബിലിറ്റി സെന്റർ വഴി ഏറ്റുമാനൂർ അപ്പൻ കോളേജിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ദിശ 2022 ജോബ് ഫെയർ വഴിയാണ് സെലക്ഷൻ നടക്കുന്നത്.ഇതോടൊപ്പം 25 കമ്പനികളിൽ ആയി ഏകദേശം രണ്ടായിരത്തിൽപരം ഒഴിവുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഇന്റർവ്യൂ വിശദ വിവരങ്ങൾ ചുവടെ നൽകുന്നു.

“ദിശ 2022” തൊഴിൽ മേള കോട്ടയം, ഏറ്റുമാനൂർ ഏറ്റുമാനൂരപ്പൻ കോളേജിൽ നവംബർ 5 ശനിയാഴ്ച രാവിലെ 9 മുതൽ ആരംഭിക്കുന്നതാണ്.

സർട്ടിഫിക്കറ്റുകളുടെ 1 സെറ്റ് പകർപ്പ്, ബയോഡാറ്റയുടെ 5 പകർപ്പുകൾ എന്നിവ കയ്യിൽ കരുതുക.

31 കമ്പനികളിൽ നിന്നും നിങ്ങളുടെ
യോഗ്യതയ്ക്കനുസരിച്ച് (എംപ്ലോയബിലിറ്റി സെന്റർ രജിസ്ട്രേഷൻ ഉള്ളവർക്ക് പരമാവധി 5 കമ്പനികളുടെയും, രജിസ്റ്റർ ചെയ്യാത്തവർക്ക് പരമാവധി 2 കമ്പനികളുടെയും) അഭിമുഖങ്ങളിൽ പങ്കെടുക്കാവുന്നതാണ്. (എംപ്ലോയബിലിറ്റി സെന്ററിൽ രജിസ്റ്റർ ചെയ്തവർ ഫീസ് അടച്ചു രജിസ്റ്റർ ചെയ്ത റെസിപ്റ് കയ്യിൽ കരുതുക.)

അഭിമുഖങ്ങൾ നടത്തുന്നത് അതാത് സ്ഥാപനങ്ങളിലെപ്രതിനിധികൾ ആയിരിക്കും ഇന്റർവ്യൂവിന്അനുയോജ്യമായ ഫോർമൽ ഡ്രസ്സ് കോഡിൽ എത്തിച്ചേരുവാൻ പ്രത്യേകം ശ്രദ്ധിക്കുക.

⭕️ ലുലു മാൾ കൊച്ചി - ഉയർന്ന യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റുകൾ ചുവടെ നൽകുന്നു.

ലുലു ഗ്രൂപ്പ് തങ്ങളുടെ വെബ്‌സൈറ്റിൽ റിക്രൂട്ട്‌മെന്റ് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കി. ഐടി ഇൻ ചാർജ്, അസിസ്റ്റന്റ് ഐടി ഇൻ ചാർജ്, സോഫ്‌റ്റ്‌വെയർ ക്വാളിറ്റി അനലിസ്റ്റ്, ഐടി ഓപ്പറേഷൻസ് എക്‌സിക്യൂട്ടീവ്, ആപ്ലിക്കേഷൻ സപ്പോർട്ട് എഞ്ചിനീയർ, ഐടി സപ്പോർട്ട്, ഡോട്ട് നെറ്റ് ഡെവലപ്പർ, നെറ്റ്‌വർക്ക് ലീഡ്, പ്രോജക്ട് ലീഡ് - ഐടി ആൻഡ് നെറ്റ്‌വർക്ക് എഞ്ചിനീയർ തുടങ്ങിയ നിരവധി ഒഴിവുകൾ നികത്താൻ അവർ ഉദ്ദേശിക്കുന്നു. അപേക്ഷിക്കാൻ തയ്യാറുള്ള ഉദ്യോഗാർത്ഥികൾ 12-11-2022-നോ അതിനുമുമ്പോ ഇമെയിൽ വഴി അപേക്ഷ സമർപ്പിക്കേണ്ടതുണ്ട്. പോസ്റ്റ് തിരിച്ചുള്ള വിദ്യാഭ്യാസ യോഗ്യത, ശമ്പളം, പ്രായപരിധി വിശദാംശങ്ങൾ, അപേക്ഷാ ഫീസ്, എങ്ങനെ അപേക്ഷിക്കണം എന്നിങ്ങനെയുള്ള കൂടുതൽ വിവരങ്ങൾക്ക്, ചുവടെയുള്ള ഖണ്ഡികകൾ പരിശോധിക്കുക.

⭕️ഐടി ഇൻ ചാർജ്.- 5 വർഷത്തിന് മുകളിൽ പരിചയം, എംസിഎ അല്ലെങ്കിൽ ബി ടെക് (പുരുഷന്മാർ മാത്രം)

⭕️ അസിസ്റ്റന്റ് ഐടി ഇൻ ചാർജ്  - 3 വർഷത്തിന് മുകളിൽ പരിചയം, എംസിഎ അല്ലെങ്കിൽ ബി ടെക് (പുരുഷന്മാർ മാത്രം).

⭕️ സോഫ്റ്റ്‌വെയർ ക്വാളിറ്റി അനലിസ്റ്റ് –2-7 വർഷത്തെ പരിചയം, (എംസിഎ/ബിടെക്/ബിഇ) റാനോറെക്സ്, സോണാർക്യൂബ്, സെലീനിയം

⭕️ ഐടി ഓപ്പറേഷൻസ് എക്സിക്യൂട്ടീവ് - 3 വർഷത്തിന് മുകളിൽ പരിചയം, MCSA /CCNA / SAP

⭕️ ആപ്ലിക്കേഷൻ സപ്പോർട്ട് എഞ്ചിനീയർ - 2-5 വർഷത്തെ പരിചയം, BE / Btech - കമ്പ്യൂട്ടർ സയൻസ്

⭕️ഐടി സപ്പോർട്ട്. - 1-2 വർഷത്തെ പരിചയം (പുരുഷന്മാർ മാത്രം), MCSA /CCNA / MCSE/SAP

⭕️ ഡോട്ട് നെറ്റ് ഡെവലപ്പർ- 2-7 വർഷത്തെ പരിചയം, #.Net അല്ലെങ്കിൽ VB.Net (MCA/Btech/BE)

⭕️ നെറ്റ്‌വർക്ക് ലീഡ് - 5-7 വർഷത്തെ പരിചയം, CCNA/CISCO/JUNIPER/FORCEPONT/CCNP, PALO ALTO NETWORKS

⭕️ പ്രോജക്ട് ലീഡ് - ഐടി - 5-7 വർഷത്തെ പരിചയം, CAD/സ്ട്രക്ചർഡ് കേബിളിംഗ് & CCTV/MEP/ELV

⭕️ നെറ്റ്‌വർക്ക് എഞ്ചിനീയർ -3-5 വർഷത്തെ പരിചയം, CCNA/CISCO/JUNIPER/FORCEPONT, PALO ALTO NETWORKS.

അപേക്ഷിക്കേണ്ട വിധം : താൽപ്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ careers@luluindia.com എന്ന വിലാസത്തിൽ അയയ്‌ക്കേണ്ടതാണ്. വിഷയത്തിൽ നിങ്ങൾ അപേക്ഷിക്കുന്ന പദവി ദയവായി സൂചിപ്പിക്കുക.
Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు