ECHS എട്ടാംക്ലാസ് മുതൽ ഉള്ളവർക്ക് ജോലി അവസരങ്ങൾ

October 21, 2022

ECHS എട്ടാംക്ലാസ് മുതൽ യോഗ്യതയുള്ളവരെ വിളിക്കുന്നു.
കേന്ദ്ര പ്രതിരോധമന്ത്രാലയത്തിന് കീഴിലുള്ള എക്സ് സർവീസ്മെൻ കോൺട്രിബ്യൂട്ടറി ഹെൽത്ത് സ്ലീമിന് (ECHS) കീഴിൽ വിവിധ തസ്തികകളിലായി 50 ഒഴിവുണ്ട്. കരാർ അടിസ്ഥാനത്തിൽ കണ്ണൂർ, കോഴിക്കോട്, പെരിന്തൽമണ്ണ, കാഞ്ഞങ്ങാട്, കൽപ്പറ്റ, ഇരിട്ടി എന്നിവിടങ്ങളിലെ ഇ.സി.എച്ച്. എസ്. പോളി ക്ലിനിക്കുകളിലായിരിക്കും നിയമനം. വിമുക്തഭടന്മാർക്ക് മുൻഗണനയുണ്ടായിരിക്കും.

ഒ.ഐ.സി. പോളിക്ലിനിക് ഒഴിവ്-2
(കണ്ണൂർ-1, കാഞ്ഞങ്ങാ ട്-1), യോഗ്യത: ബിരുദവും അഞ്ചു വർഷ പ്രവൃത്തിപരിചയവും.

മെഡിക്കൽ സ്പെഷ്യലിസ്റ്റ്; ഒഴിവ്-2 (കണ്ണൂർ-1, കോഴിക്കോ ട്-1), യോഗ്യത: അനുബന്ധ സ്പെ ഷ്യലൈസേഷനിൽ എം.ഡി. എം.എസ്. അല്ലെങ്കിൽ ഡി.എൻ. ബി.+ പി.ജിക്കുശേഷം മൂന്നുവർഷ പ്രവൃത്തിപരിചയം.

ഗൈനക്കോളജിസ്റ്റ്; ഒഴിവ്-1 (കോഴിക്കോട്-1). യോഗ്യത: അനു ബന്ധ സ്പെഷ്യലൈസേഷനിൽ എം.ഡി./ എം.എസ്. അല്ലെങ്കിൽ ഡി.എൻ.ബി.+ പി.ജി.ക്കുശേഷം മൂന്നുവർഷ പ്രവൃത്തിപരിചയം.

മെഡിക്കൽ ഓഫീസർ; ഒഴിവ് 12
(കണ്ണൂർ-4, കോഴിക്കോട്-3,പെരിന്തൽമണ്ണ -2, കാഞ്ഞങ്ങാ ട്-1, കൽപ്പറ്റ-1, ഇരിട്ടി-1). യോഗ്യത: എം.ബി.ബി.എസ്.+ ഇന്റേൺഷിപ്പി നുശേഷം മൂന്നുവർഷ പ്രവൃത്തി പരിചയം.

ഡെന്റൽ ഓഫീസർ; ഒഴിവ്-4
(പെരിന്തൽമണ്ണ -1, കാഞ്ഞങ്ങാ ട്-1, കൽപ്പറ്റ-1, ഇരിട്ടി-1). യോഗ്യത: ബി.ഡി.എസ്സും മൂന്നുവർഷ പ്രവൃ ത്തിപരിചയവും.

നഴ്സിങ് അസിസ്റ്റന്റ്; ഒഴിവ് 4
(കോഴിക്കോട്-2, കാഞ്ഞങ്ങാ ട്-1, ഇരിട്ടി-1). യോഗ്യത: ജി.എൻ. എം. ഡിപ്ലോമ/ ക്ലാസ് I നഴ്സിങ് - അസിസ്റ്റന്റ് കോഴ്സ് (ആംഡ് ഫോഴ്സസ്) + അഞ്ചുവർഷ പ്രവൃത്തിപരിചയം.

ഫാർമസിസ്റ്റ്;
ഒഴിവ്-3 (കാഞ്ഞങ്ങാട്-1, കൽപ്പറ്റ-1, ഇരിട്ടി-1). യോഗ്യത: ബി.ഫാം/ ഡി.ഫാം/ഫാർ . മസിസ്റ്റ് ക്ലാസ് I കോഴ്സ് (ആംഡ് 5 ഫോഴ്സസ്) + മൂന്നുവർഷ പ്രവൃത്തിപരിചയം.

റേഡിയോഗ്രാഫർ; ഒഴിവ്-1
(കണ്ണൂർ-1). യോഗ്യത: ഡിപ്ലോമ/ ക്ലാസ് I റേഡിയോഗ്രാഫർ കോഴ്സ് (ആംഡ് ഫോഴ്സസ്) + അഞ്ചു വർഷ പ്രവൃത്തിപരിചയം.

ഡെന്റൽ ഹൈജീനിസ്റ്റ്/ അസിസ്റ്റന്റ് ടെക്നീഷ്യൻ;
ഒഴിവ്-4 (കണ്ണൂർ-1, കാഞ്ഞങ്ങാട്-1, കൽപ്പറ്റ-1, ഇരിട്ടി-1). യോഗ്യത: ഡെന്റൽ ഹൈജീനിൽ ഡിപ്ലോമ/ ക്ലാസ് I ഡി.എച്ച്. ഡി.ഒ.ആർ.എ. കോഴ്സ് (ആംഡ് ഫോഴ്സസ്) + അഞ്ചു വർഷ പ്രവൃത്തിപരിചയം.

ലബോറട്ടറി അസിസ്റ്റന്റ്; ഒഴിവ്-2 (കോഴിക്കോട്-1, പെരിന്തൽമണ്ണ 1). യോഗ്യത: ഡി.എം.എൽ.ടി./ ക്ലാസ് I ലാബ് ടെക്. കോഴ്സ് (ആംഡ് ഫോഴ്സസ്) + അഞ്ചുവർഷ പ്രവൃത്തിപരിചയം.

ലബോറട്ടറി ടെക്നീഷ്യൻ; ഒഴിവ്-3
(കണ്ണൂർ-1, കോഴിക്കോ ട്-1, കാഞ്ഞങ്ങാട്-1). യോഗ്യത: ബി.എസ്സി.(മെഡ്, ലാബ് ടെക്./ ഡി.എം.എൽ.ടി. ക്ലാസ് I ലാബ് ടെക്. കോഴ്സ് (ആംഡ് ഫോഴ്സ സ്) + അഞ്ചുവർഷ പ്രവൃത്തിപരിചയം.

ക്ലാർക്ക്; ഒഴിവ്-4 (കണ്ണൂർ 1,
കാഞ്ഞങ്ങാട്-1, കൽപ്പറ്റ-1, ഇരിട്ടി 1). യോഗ്യത: ബിരുദം/ ക്ലാസ് 1 ക്ലറി ക്കൽ കേഡർ(ആംഡ് ഫോഴ്സസ് + അഞ്ചുവർഷ പ്രവൃത്തിപരിചയം.

ഡ്രൈവർ; ഒഴിവ്-2
(കോഴിക്കോട്-1, ഇരിട്ടി-1). യോഗ്യത: എട്ടാംക്ലാസ് ജയവും അഞ്ചുവർഷ പ്രവൃത്തി പരിചയം/ ജി.ഡി. ട്രേഡ് -ആംഡ് ഫോഴ്സസ് പേഴ്സണൽ.

ചൗക്കിദാർ; ഒഴിവ്-3
(കോഴിക്കോട്-1, പെരിന്തൽമണ്ണ -1,ഇരിട്ടി-1), യോഗ്യത: എട്ടാംക്ലാസ് ജയവും അഞ്ചുവർഷ പ്രവൃത്തി പരിചയവും/ജി.ഡി.ട്രേഡ്-ആംഡ് ഫോഴ്സസ് പേഴ്സണൽ.

ഫീമെയിൽ അറ്റൻഡന്റ്; ഒഴിവ് 2 (പെരിന്തൽമണ്ണ -1, കാഞ്ഞ ങ്ങാട്-1). യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം അഞ്ചുവർഷ പ്രവൃത്തിപരിചയം.

സഹായിവാല; ഒഴിവ്-1
(കോഴിക്കോട്-1). യോഗ്യത: എഴുത്തും വായനയും അറിഞ്ഞിരിക്കണം + അഞ്ചുവർഷ പ്രവൃത്തിപരിചയം.

2023 ജനുവരി അഞ്ച്, ആറ് തീയതികളിൽ നടത്തുന്ന അഭിമുഖത്തിന്റെ അടിസ്ഥാനത്തിലായിരിക്കും തിരഞ്ഞെടുപ്പ്. വിശദവിവ രങ്ങൾക്കും അപേക്ഷാഫോമിനും www.echs.gov.in സന്ദർശിക്കുക. കൂടുതൽ വിവരങ്ങൾക്ക് കണ്ണൂ രിലെ ഇ.സി.എച്ച്.എസ്. സ്റ്റേ ഷൻ സെല്ലിൽ ബന്ധപ്പെടുക.
ഫോൺ: 0497 2769191. നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷയും അനുബന്ധ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും തപാലിൽ അയയ്ക്കണം.

 വിലാസം: SO ECHS, Station Cell (ECHS), C/o DSC Centre, Burnacherry (PO), Kannur-670013. അവസാന തീയതി: നവംബർ 10.

Join WhatsApp Channel
EN
English
ML
മലയാളം
HI
हिन्दी
TA
தமிழ்
AR
العربية
KN
ಕನ್ನಡ
TE
తెలుగు