ദിവസ വേതനടിസ്ഥാനത്തിൽ ഹാച്ചറി ലേബേഴ്സ് നിയമനം

October 14, 2022

മത്സ്യവിത്തുല്പാദന കേന്ദ്രത്തിലെയും മറ്റും ഒഴിവുകൾ.
ഫിഷറീസ് വകുപ്പിന്റെ കീഴിൽ വയനാട് ജില്ലയിലെ കാരാപ്പുഴയിൽ പ്രവർത്തിക്കുന്ന മത്സ്യവിത്തുല്പാദന കേന്ദ്രത്തിൽ ദിവസ വേതനടിസ്ഥാനത്തിൽ ഹാച്ചറി ലേബേഴ്സ് നിയമനം നടത്തുന്നു.

യോഗ്യത: എസ്.എസ്.എൽ.സി. ടൂ വീലർ ഡ്രൈവിംഗ് ലൈസൻസ് വേണം.
അമ്പലവയൽ, മീനങ്ങാടി, മുട്ടിൽ, ഗാമപഞ്ചായത്തിൽ സ്ഥിരതാമസക്കാരായവർക്കും ഫിഷർമെൻ/ഫിഷറീസ് സൊസൈറ്റി അംഗങ്ങൾക്ക് മുൻഗണന.അപേക്ഷയും യോഗ്യത തെളിയിക്കുന്ന രേഖകൾ, ബയോഡാറ്റ എന്നിവ ഒക്ടോബർ 20 നകം ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ, പൂക്കോട് തടാകം, ലക്കിടി പി ഒ, വയനാട് 670645 എന്ന വിലാസത്തിൽ ലഭിക്കണം.

⭕️തിരുവനന്തപുരത്തെ ശ്രീചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ മെഡിക്കൽ സയൻസസ് ആൻഡ് ടെക്നോളജി വിവിധ തസ്തികകളിലായി 11 ഒഴിവിലേക്ക് അപേക്ഷ ക്ഷണിച്ചു.

🔺 ആനിമൽ ഹാൻഡ്ലർ-1 (ജനറൽ), 🔺എക്സ്-റേ ടെക്നോളജി അപ്രന്റിസ്-5 (ഒ.ബി.സി.-3, എസ്.സി.-1, ഇ.ഡബ്ല്യു.എസ്. 1),
🔺സയന്റിസ്റ്റ് സി-1 (ജനറൽ),
🔺റിസർച്ച് അസിസ്റ്റന്റ്-2
🔺റിസർച്ച് നഴ്സ്-2 എന്നിങ്ങനെയാണ് ഒഴിവുകൾ.

ആനിമൽ ഹാൻഡ്ലർ പത്താംക്ലാസ് വിജയം. ലബോ റട്ടറി ആനിമൽസിനെ കൈകാ ര്യംചെയ്തുള്ള രണ്ടുവർഷത്തെ പ്രവൃത്തിപരിചയവും. പ്രായം: 2022 ഒക്ടോബർ 17-ന് 35 വയസ്സ് കവിയരുത്. ശമ്പളം: 15,800 രൂപ.

എക്സ്-റേ ടെക്നോളജി അപ്രന്റിസ്: റേഡിയോളജി ക്കൽ ടെക്നോളജി/അഡ്വാൻ സ്ഡ് മെഡിക്കൽ ഇമേജിങ് ടെക്നോളജിയിൽ ഡിപ്ലോമ. പ്രായം: 2022 ഒക്ടോബർ ഒന്നിന് 35 വയസ്സ് കവിയരു ത്. സ്റ്റൈപ്പൻഡ്: 8,000 രൂപ.

സയന്റിസ്റ്റ് സി: മൈക്രോബ യോളജി/മെഡിക്കൽ മൈക്രോ ബയോളജിയിൽ ബിരുദാനന്ത രബിരുദം. പിഎച്ച്.ഡി. അഭി കാമ്യം. ആറുവർഷത്തിൽ കുറയാത്ത പ്രവൃത്തിപരിച യം വേണം. പ്രായപരിധി: 35 വയസ്സ്. ശമ്പളം: 57,000 രൂപ.

റിസർച്ച് അസിസ്റ്റന്റ്: പബ്ലിക് ഹെൽത്തിൽ ബിരു ദാനന്തരബിരുദം. ഒരുവർഷ ത്തെ ഗവേഷണപരിചയം അഭികാമ്യം. പ്രായപരിധി: 35 വയസ്സ്. ശമ്പളം: 45,000 രൂപ.

റിസർച്ച് നഴ്സ്: ബി.എ സി./എം.എസ്സി. നഴ്സിങ് നഴ്സിങ് പ്രോഗ്രാം ഡിപ്ലോമ ഇൻ കാർഡിയോവാസ്തുലർ & തൊറാസിക് നഴ്സിങ്. ഒരുവർ ഷത്തെ ക്ലിനിക്കൽ/കമ്യൂണിറ്റി ഹെൽത്ത് പ്രവൃത്തിപരിചയം വേണം. ആറുമാസത്തേക്കാണ് നിയമനം. ശമ്പളം: 30,000 രൂപ.

തിരഞ്ഞെടുപ്പ്: വാക്ക് -ഇൻ ഇന്റർവ്യൂ മുഖേനയാ ണ് തിരഞ്ഞെടുപ്പ്. ആനിമൽ ഹാൻഡ്ലർ തസ്തികയിലേക്ക് ഒക്ടോബർ 17-നും എക്സ്-റേ ടെക്നോളജി അപ്രന്റിസ് തസ്തി കയിലേക്ക് ഒക്ടോബർ 18-നും മറ്റ് തസ്തികകളിലേക്ക് ഒക്ടോ - ബർ 20-നുമാണ് അഭിമുഖം. . വിശദാംശങ്ങൾക്ക് https:// www.sctimst.ac.in/recruitment സന്ദർശിക്കുക.
Join WhatsApp Channel