ഇന്റർവ്യൂ വഴി ജോലി നേടാം, നിരവധി ജോലി അവസരങ്ങൾ
September 04, 2022
ഇന്റർവ്യൂ വഴി ജോലി നേടാം, നിരവധി ജോലി അവസരങ്ങൾ
ഈ ആഴ്ച ഇന്റർവ്യൂ വഴി വിവിധ ജില്ലകളിൽ ജോലി നേടാവുന്ന നിരവധി ജോലി അവസരങ്ങൾ
✅️ സപ്പോർട്ട് എൻജിനിയർ നിയമനം
പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിങ് സംവിധാനത്തിന്റെ സപ്പോർട്ടിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. യോഗ്യത ബി.ടെക്/എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/എം.സി.എ/തത്തുല്യ ബിരുദം. പ്രായപരിധി 21-35 വയസ്. പ്രതിമാസ വേതനം 21,000 രൂപ. നിയമന കാലാവധി 9 മാസം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്. നിയമനം പട്ടികവർഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിൽ ആയിരിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിലോ ddfsstdd@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം. അവസാന തീയതി 14ന് വൈകിട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.
✅️ സപ്പോർട്ട് എൻജിനിയർ നിയമനം
പട്ടികവർഗ വികസന വകുപ്പിലെ ഇ-ഫയലിങ് സംവിധാനത്തിന്റെ സപ്പോർട്ടിനായി പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒരു ഒഴിവാണുള്ളത്. യോഗ്യത ബി.ടെക്/എം.ടെക് (കമ്പ്യൂട്ടർ സയൻസ്)/എം.സി.എ/തത്തുല്യ ബിരുദം. പ്രായപരിധി 21-35 വയസ്. പ്രതിമാസ വേതനം 21,000 രൂപ. നിയമന കാലാവധി 9 മാസം. അഭിമുഖത്തിന്റെ അടിസ്ഥാനത്തിലാണ് നിയമനം. മറ്റ് സർക്കാർ സ്ഥാപനങ്ങളിൽ പ്രവൃത്തിപരിചയമുള്ള ഉദ്യോഗാർഥികൾക്ക് മുൻഗണനയുണ്ട്. നിയമനം പട്ടികവർഗ വികസന വകുപ്പ് ആസ്ഥാനകാര്യാലയത്തിൽ ആയിരിക്കും.
നിശ്ചിത മാതൃകയിലുള്ള അപേക്ഷയിൽ ജാതി, വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം അപേക്ഷ പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ കാര്യാലയം, നാലാം നില, വികാസ് ഭവൻ, തിരുവനന്തപുരം-695 033 എന്ന വിലാസത്തിലോ ddfsstdd@gmail.com എന്ന ഇ-മെയിലിലോ അയയ്ക്കണം. അവസാന തീയതി 14ന് വൈകിട്ട് അഞ്ചുവരെ. കൂടുതൽ വിവരങ്ങൾക്ക്: www.stdd.kerala.gov.in.
✅️ ഗസ്റ്റ് ഇൻസ്ട്രക്ടർ ഒഴിവ്
തിരുവനന്തരപുരം ബാർട്ടൺ ഹിൽ സർക്കാർ എൻജിനിയറിംഗ് കോളജിൽ ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്‌സ് എൻജിനിയറിംഗ് വിഭാഗത്തിൽ ദിവസ വേതനാടിസ്ഥാനത്തിൽ ഗസ്റ്റ് ഇൻസ്ട്രക്ടർ ഗ്രേഡ് 1 തസ്തികയിൽ ഒരു ഒഴിവുണ്ട്. സെപ്റ്റംബർ 11ന് മുമ്പായി www.gecbh.ac.in വഴി അപേക്ഷിക്കണം. യോഗ്യത: അംഗീകൃത യൂണിവേഴ്‌സിറ്റിയിൽ നിന്ന് 60 ശതമാനം മാർക്കോടെ ഇലക്ട്രിക്കൽ ആൻഡ് ഇലക്ടോണിക്‌സ് എൻജിനിയറിങ്ങിൽ ബാച്‌ലർ ബിരുദം. ഫോൺ: 0471-2300484.
✅️ വെറ്ററിനറി ഡോക്ടർ ഒഴിവ്
കോട്ടയം: കോട്ടയം ജില്ലയിലെ ബ്ലോക്കുകളിൽ രാത്രികാല അടിയന്തര മൃഗചികിത്സ സേവനത്തിനായി വെറ്ററിനറി ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു.
കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിലിൽ രജിസ്റ്റർ ചെയ്ത തൊഴിൽരഹിതരായ വെറ്ററിനറി സയൻസ് ബിരുദധാരികൾക്കാണ് അവസരം. ഇവരുടെ അഭാവത്തിൽ സർവീസിൽനിന്നു വിരമിച്ച വെറ്ററിനറി ഡോക്ടർമാരെയും പരിഗണിക്കും. അഭിമുഖത്തിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവരെ 90 ദിവസത്തേക്ക് കരാർ അടിസ്ഥാനത്തിൽ നിയമിക്കും. താൽപര്യമുള്ളവർ ബയോഡാറ്റ, യോഗ്യത സർട്ടിഫിക്കറ്റുകളുടെ അസൽ, പകർപ്പ് എന്നിവ സഹിതം സെപ്റ്റംബർ അഞ്ചിന് ഉച്ചയ്ക്ക് 1.30ന് കളക്ടറേറ്റിലുള്ള ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ എത്തണം. വിശദവിവരങ്ങൾക്ക് ഫോൺ: 0481 2563726
✅️ ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം
വാണിയംകുളം ഗവ. ഐ.ടി.ഐയില്‍ ഫാഷന്‍ ഡിസൈന്‍ ആന്‍ഡ് ടെക്‌നോളജി ട്രേഡിലേക്ക് ഗസ്റ്റ് ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു.
എസ്.സി. വിഭാഗത്തിന് സംവരണമുണ്ട്. യോഗ്യത നാലുവര്‍ഷ ഡിഗ്രിയും ഒരു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ മൂന്ന് വര്‍ഷ ഡിഗ്രിയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവും/ മൂന്നുവര്‍ഷ ഡിപ്ലോമയും രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയം/ എന്‍.ടി.സി/എന്‍.എ.സി യോഗ്യതയും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. താത്പര്യമുള്ളവര്‍ സെപ്റ്റംബര്‍ 13 ന് രാവിലെ 10ന് അസല്‍ സര്‍ട്ടിഫിക്കറ്റുകളും പകര്‍പ്പുകളുമായി എത്തണമെന്ന് പ്രിന്‍സിപ്പാള്‍ അറിയിച്ചു. എസ്.സി. വിഭാഗം ഉദ്യോഗാര്‍ഥികളുടെ അഭാവത്തില്‍ പൊതുവിഭാഗത്തിലെ ഉദ്യോഗാര്‍ഥികളെയും പരിഗണിക്കും.
ഫോണ്‍: 0466 2227744.
✅️ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം
അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ദിവസവേതനാടിസ്ഥാനത്തില്‍ കമ്പ്യൂട്ടര്‍ ഇന്‍സ്ട്രക്ടര്‍ നിയമനം നടത്തുന്നു. കമ്പ്യൂട്ടര്‍ സയന്‍സ് അല്ലെങ്കില്‍ ബി.സി.എ. ബിരുദവും മൂന്നു വര്‍ഷത്തെ പ്രവൃത്തിപരിചയവുമാണ് യോഗ്യത. പ്രായപരിധി 18നും 35നും മധ്യേ. സ്‌കൂളില്‍ താമസിച്ച് ജോലി ചെയ്യാന്‍ താത്പര്യമുള്ളവര്‍ യോഗ്യത, വയസ്, ജാതി, തിരിച്ചറിയല്‍ രേഖ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം സെപ്റ്റംബര്‍ 14 ന് രാവിലെ 11ന് അട്ടപ്പാടി മുക്കാലിയിലുള്ള അട്ടപ്പാടി മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ എത്തണമെന്ന് സീനിയര്‍ സൂപ്രണ്ട് അറിയിച്ചു. ഫോണ്‍: 04924 253347, 9847745135.
✅️ കോട്ടയം: കുടുംബശ്രീയുടെ ബോയ്ലർ ഫാർമേഴ്സ് പ്രൊഡ്യൂസർ കമ്പനി ലിമിറ്റഡിന്റെ (കേരള ചിക്കൻ) പ്രവർത്തനങ്ങൾ കാര്യക്ഷമമായി നടത്തുന്നതിനും ഏകോപിപ്പിക്കുന്നതിനും ലിഫ്റ്റിങ് സൂപ്പർവൈസർ തസ്തികയിലേയ്ക്ക് അപേക്ഷ ക്ഷണിച്ചു. പ്ല യോഗ്യതയുള്ള പുരുഷന്മാർക്ക് അപേക്ഷിക്കാം. ഉയർന്ന പ്രായപരിധി 35 വയസ്.
ബ്രോയ്ലർ ഇൻഡസ്ട്രിയിൽ പ്രവർത്തി പരിചയമുളളവർക്ക് മുൻഗണന ലഭിക്കും. അപേക്ഷഫോം കുടുംബശ്രീ സി.ഡി.എസ് ഓഫീസിൽ ലഭിക്കും. ബയോഡേറ്റ 2022 സെപ്റ്റംബർ 20ന് വൈകിട്ട് അഞ്ചുമണിക്കകം ജില്ലാ മിഷൻ കോ-ഓർഡിനേറ്റർ, കുടുംബശ്രീ ജില്ലാമിഷൻ, രണ്ടാം നില, ജില്ലാ പഞ്ചായത്ത് ഭവൻ, സിവിൽ സ്റ്റേഷൻ പി.ഒ., കോട്ടയം-686002 എന്ന വിലാസത്തിൽ നൽകണം. വിശദവിവരത്തിന് ഫോൺ: 0481 2302049.
✅️ പാലക്കാട് ബ്ലോക്ക് പഞ്ചായത്ത് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് ഫിസിയോ തെറാപ്പി, സ്പീച്ച് തെറാപ്പി നൽകുന്നതിനായി നിശ്ചിത യോഗ്യത ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.
അപേക്ഷ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പ് സഹിതം സെപ്റ്റംബർ 14 നകം പാലക്കാട് ബ്ലോക്ക് ഓഫീസിലോ കുന്നത്തൂർമേട്, കോങ്ങാട് എന്നിവിടങ്ങളിൽ പ്രവർത്തിക്കുന്ന ശിശുവികസന പദ്ധതി ഓഫീസിലോ എത്തിക്കണം.
✅️ കണ്ണൂർ ചൊവ്വ ഹയർ സെക്കണ്ടറി സ്കൂളിൽ ഹയർ സെക്കണ്ടറി വിഭാഗത്തിൽ മാത്ത്മാറ്റിക്സ് വിഭാഗത്തിൽ താൽക്കാലിക ടീച്ചർ ഒഴിവുണ്ട്.
നിശ്ചിത യോഗ്യതയുള്ളവർ സെപ്റ്റംബർ ആറിനകം സ്കൂളിൽ അപേക്ഷ സമർപ്പിക്കണം.
✅️ കോഴിക്കോട് ചേളന്നൂർ ബ്ലോക്ക് പഞ്ചായത്ത് 2021-2022 വർഷം നടപ്പിലാക്കിയ 'യെസ് അയാം' പദ്ധതിയുടെ ഭാഗമായി കക്കോടി, നരിക്കുനി ഗ്രാമപഞ്ചായത്തുകളിൽ ആരംഭിക്കുന്ന പിങ്ക് ഫിറ്റ്നസ് സെന്ററിലേക്ക് (ജിം) താൽക്കാലികമായി 2 വനിതാ ഇൻസ്ട്രക്ടർമാരെ നിയമിക്കുന്നു.
അതത് ഗ്രാമ പഞ്ചായത്തുകളിൽ ഉളളവർക്ക് മുൻഗണന. യോഗ്യത എം.പി.എഡ്/ബി.പി.എഡ്/ ഗവ. അംഗീകൃത ഫിറ്റ്നസ് ട്രെയിനർ സർട്ടിഫിക്കറ്റ് കോഴ്സ് കഴിഞ്ഞവർ/ ആരോഗ്യവുമായി ബന്ധപ്പെട്ട് അംഗീകൃത യൂണിവേഴ്സിറ്റി തലത്തിൽ ബിരുദ ബിരുദാനന്തര കോഴ്സുകൾ കഴിഞ്ഞവർ എന്നിവർക്ക് മുൻഗണന. വയസ് 25-40.
അപേക്ഷകൾ സെപ്റ്റംബർ 5ന് 5 മണിക്ക് മുമ്പായി ലഭിക്കേണ്ടതാണ്.
✅️ ആലപ്പുഴ: ജില്ലയിലെ ഫിഷിംഗ് ഹാർബറുകൾ കേന്ദ്രീകരിച്ച് 10 കടൽ സുരക്ഷ സ്ക്വാഡുകളെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
എല്ലാ സമയത്തും രക്ഷാപ്രവർത്തനത്തിന് സന്നദ്ധമായിരിക്കണം. ഗോവയിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വാട്ടർ സ്പോർട്സിൽ പരിശീലനം പൂർത്തിയക്കിയവർക്ക് അപേക്ഷിക്കാം. പ്രായപരിധി 20- 45 വയസ്സ്.
ആലപ്പുഴ ജില്ലയിലെ താമസക്കാർ, കടൽ സുരക്ഷ സ്ക്വാഡ്/ ലൈഫ് ഗാർഡ് ആയി ജോലി ചെയ്തിട്ടുള്ളവർ, 2018-ലെ പ്രളയ രക്ഷാ പ്രവർത്തനത്തിൽ പങ്കെടുത്തിട്ടുള്ളവർ, ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉള്ളവർ, അത്യാധുനിക കടൽ രക്ഷാ ഉപകരണങ്ങൾ പ്രവർത്തിപ്പിക്കാൻ പ്രാവീണ്യമുള്ളവർ എന്നിവർക്ക് മുൻഗണന ലഭിക്കും.
അപേക്ഷിക്കേണ്ട അവസാന തീയതി സെപ്റ്റംബർ 15.
അപേക്ഷാഫോറം അതാത് മത്സ്യഭവൻ ഓഫീസുകളിലും, ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടറുടെ ഓഫീസിലും ലഭിക്കും.
Post a Comment