അങ്കണവാടി വർക്കർ, തൊഴിൽ മേള ജോലികളും മറ്റു ഒഴിവുകളും

September 14, 2022

തൊഴിൽ മേള ഉൾപ്പെടെ നിരവധി ജോലി ഒഴിവുകൾ 
തൊഴിൽ മേള വഴിയും അല്ലാതെയും, ദിവസ വേതനത്തിലും ജോലി നേടാവുന്ന നിരവധി ജോലി ഒഴിവുകൾ ചുവടെ ചേർക്കുന്നു പോസ്റ്റ്‌ പൂർണ്ണമായും വായിക്കുക, നമ്പർ വഴിയോ തപാൽ വഴിയോ നേരിട്ടോ താഴെ പറഞ്ഞിരിക്കുന്ന രീതിയിൽ ജോലി നേടുക 

അങ്കണവാടി വർക്കർ ജോലി നേടാം

കോഴിക്കോട് ഐ.സി.ഡി.എസ് കോഴിക്കോട് റൂറൽ കാര്യാലയ പരിധിയിലെ ഒളവണ്ണ, കടലുണ്ടി പഞ്ചായത്തിലേക്കും ഫറോക്ക്, രാമനാട്ടുകര മുനിസിപ്പാലിറ്റികളിലേക്കും അങ്കണവാടി വർക്കറുടെ സ്ഥിരം ഒഴിവിലേക്ക് അപേക്ഷ ക്ഷണിക്കുന്നു.

18 നും 46 നും ഇടയിൽ പ്രായമുള്ള വനിതകൾക്ക് അപേക്ഷിക്കാം.

അപേക്ഷകൾ ഐ.സി.ഡി.എസ് പ്രൊജക്റ്റ് ഓഫീസിൽ നിന്നും ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തിയ്യതി സെപ്റ്റംബർ 25.

🔰 പാലക്കാട്
മെഗാ തൊഴിൽമേള സെപ്റ്റംബർ 18 ന്
പാലക്കാട് വട്ടേനാട് ജിവിഎച്ച്എസ്എസ്എ സിൽ സെപ്റ്റംബർ 18നു മെഗാ തൊഴിൽമേള സംഘടിപ്പിക്കുന്നു. തിരിച്ചറിയൽ രേഖയും 250 രൂപ റജിസ്ട്രേഷൻ ഫീസുമായി ജില്ലാ എംപ്ലോയ ബിലിറ്റി സെന്ററിൽ എത്തണം. 0491-2505435.

🔰 തൊഴിൽമേളകൾ
തിരുവനന്തപുരത്തെ കേരള യൂണിവേഴ്സിറ്റി എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോയിൽ പ്രവർത്തിക്കുന്ന,
കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ സംയുക്ത സംരംഭമായ മോഡൽ കരിയർ സെന്റർ സെപ്റ്റംബർ 15 നു 10 മുതൽ സൗജന്യ പ്ലേസ്മെന്റ് ഡ്രൈവ് സംഘടിപ്പിക്കുന്നു.

ESAF CO-OPERATIVE, MPIRE MOTORS എന്നീ സ്ഥാപനങ്ങളിലെ 51 ഒഴിവിൽ പ്ലസ് ടു/ബിരുദം/പിജി/ബിടെക്/ഡിപ്ലോമ യോഗ്യതക്കാർക്കാണ് അവസരം.

സെപ്റ്റംബർ 13ന് ഉച്ചയ്ക്ക് 1നു മുൻപ്
 CLICK HERE  👈
എന്ന ലിങ്കിൽ റജിസ്റ്റർ ചെയ്യണം. വിവരങ്ങൾക്ക്: www.facebook.com/
MCCTVM; 0471-2304577

🔰 യുവജനക്ഷേമ ബോർഡ്: 7 ഒഴിവ്
സംസ്ഥാന യുവജനക്ഷേമ ബോർഡിലെ 7 ഒഴിവിൽ ദിവസ വേതന നിയമനം. സെപ്റ്റംബർ 15 വരെ അപേക്ഷിക്കാം.തസ്തിക, യോഗ്യത, പ്രായ പരിധി, ശമ്പളം (പ്രതിദിനം)

ക്ലാർക്ക് കം ഡേറ്റ എൻട്രി ഓപ്പറേറ്റർ: പത്താം ക്ലാസ് ജയം/തത്തുല്യം, സർക്കാർ അംഗീകൃത ഡേറ്റ എൻട്രി സർട്ടിഫിക്കറ്റ്; 755.
ഓഫിസ് അസിസ്റ്റന്റ്: ഏഴാം ക്ലാസ് ജയം
(ബിരുദം നേടിയവരാകരുത്); 675.
പ്രായപരിധി: 35. https://ksywb.kerala.gov.in

🔰 ലാബ്: 4 അനലിസ്റ്റ്
ശബരിമല, പമ്പ എന്നിവിടങ്ങളിലെ ഫുഡ് ടെസ്റ്റിങ് ലാബുകളിൽ4 അനലിസ്റ്റ് ഒഴിവ്.

തിരുവനന്തപുരം ഭക്ഷ്യ സുരക്ഷാ കമ്മിഷണറുടെ ഓഫിസ് മുഖേന താൽക്കാലിക നിയമനം, പുരുഷൻമാർക്കാണ് അവസരം.

കെമിസ്ട്രിയിൽ ബിരുദം അല്ലെങ്കിൽ കെമിസ്ട്രി അനലറ്റിക്കൽ കെമിസ്ട്രി/ബയോകെമിസ്ട്രി/ ഫുഡ് ടെക്നോളജിയിൽ പിജി ആണു യോഗ്യത. പരിചയം അഭികാമ്യം.
പ്രായപരിധി: 45. ശമ്പളം: 30,000.

യോഗ്യത, പരിചയം തെളിയിക്കുന്ന സർട്ടിഫി ക്കറ്റുകളുടെ പകർപ്പുകൾ സെപ്റ്റംബർ 20 നകം ഇമെയിൽ/തപാലിൽ അയയ്ക്കണം. Office of the Commissioner of Food Safety, Thycaud PO. Thiruvananthapuram-695 014; 0471-2322833; foodsafetykerala@gmail.com; www.foodsafety. kerala.gov.in
Join WhatsApp Channel