ബാങ്ക് ഓഫ് ബറോഡയിൽ ജോലി നേടാൻ അവസരം

September 29, 2022

ബാങ്ക് ഓഫ് ബറോഡയിൽ ജോലി നേടാൻ അവസരം 
ബാങ്ക് ഓഫ് ബറോഡയിൽ പ്രൊഫഷണൽ, ബിസിനസ്സ് മാനേജർ, ഡിജിറ്റൽ ഗ്രൂപ്പ് സ്പെഷ്യലിസ്റ്റ് തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവിധ വിഭാഗ ങ്ങളിലായി 72 ഒഴിവുണ്ട്. കരാർ നിയമനമാണ്.

ഡിജിറ്റൽ ബിസിനസ്സ് ഗ്രൂപ്പ് (അസ്സെ റ്റ്സ്): ഡിജിറ്റൽ മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്സ് ഫോർ സോഷ്യൽ മീഡിയ മാർക്കറ്റിങ്-2, ഡിജിറ്റൽ ലെൻഡിങ് റിസ്ക് സ്പെഷ്യലിസ്റ്റ്സ്-4, സ്പെഷ്യൽ അനലിസ്റ്റിക് ഫോർ ക്രോസ് സെൽ-ബി.എൻ.പി.എൽ 4.

ഡിജിറ്റൽ ബിസിനസ്സ് ഗ്രൂപ്പ് (ചാനൽസ് ആൻഡ് പേമെന്റ്സ്): ബിസിനസ്സ് മാനേജർ-6 (മൊബൈൽ ബാങ്കിങ്, യു.പി.ഐ, ഡെബിറ്റ് കാർഡ്, ഇന്റർനെറ്റ് ബാങ്കിങ്, ഫാസ്ടാഗ്, ബി.ബി. പി.എസ്. എന്നിവയിൽ ഒന്നുവീതം), സോണൽ ലീഡ് മാനേജർ മർച്ചന്റ് ബിസിനസ്സ് അക്വയറിങ്-18, ലീഡ് -2(യു.പി.ഐ, ഡിജിറ്റൽ ബാങ്ക് എന്നിവ യിൽ ഒന്ന് വീതം).

ഡിജിറ്റൽ ബിസിനസ്സ് ഗ്രൂപ്പ് (പാർ ട്ട്ണർഷിപ്പ് ഇന്നൊവേഷൻ): അനലി റ്റിക്സ്-5 (പേഴ്സണൽ ലോൺ, ഓട്ടോലോൺ ഗോൾഡ് ലോൺ, ഹോം ലോൺ, എം.എസ്.എം.ഇ. ലോൺ എന്നിവയിൽ ഒന്നു വീതം), ഡിജിറ്റൽ മാർക്കറ്റിങ് സ്പെഷ്യലിസ്റ്റ്-2, ക്രിയേറ്റീ വ് ഡിസൈനർ-1, ഡേറ്റാ എൻജിനീ യേഴ്സ്-6, എം.എൽ.ഓപ്സ് സ്പെഷ്യ ലിസ്റ്റ്സ്-4.

ഡിജിറ്റൽ ഓപ്പറേഷൻ ഗ്രൂപ്പ്: സ്പെ ഷ്യലിസ്റ്റ് ഇൻ ആർ.പി.എ- റെക്കോൺ പ്രോസസ്സ് ഓട്ടോമേഷൻ-4, മാനേജർ/ അനലിസ്റ്റ്-ഡിജിറ്റൽ പേമെന്റ് ഫ്രോഡ് പ്രിവെൻഷൻ-4, പ്രോഡക്ട് ലീഡ്-കിയോ സ്ക്-1, ലീഡ് കിയോസ്ക് ഓപ്പറേഷൻ mo-1.

ഡിജിറ്റൽ പ്ലാറ്റ്ഫോംസ് ആൻഡ് പ്രോ ഡക്ട് ഗ്രൂപ്പ് (അസ്സെറ്റ്സ്): സ്പെഷ്യലിസ്റ്റ്യു.ഐ./യു.എക്സ്-കസ്റ്റമർ ജേണി-1. ഡിജിറ്റൽ പ്ലാറ്റ്ഫോംസ് ആൻഡ് പ്രോഡക്ട് ഗ്രൂപ്പ് (പി.ആൻഡ്.ഡി): യു. പി.ഐ. മർച്ചന്റ് പ്രോഡക്ട് മാനേജർ 4, യു.ഐ. യു.എക്സ്. സ്പെഷ്യലിസ്റ്റ് ഡിജിറ്റൽ ജേണി-1,

യോഗ്യത: ബി.ഇ./ബി.ടെക്. ഉൾപ്പെടെയുള്ള ബിരുദം, സി.എ, സി.എഫ്.എ എം.ബി.എ, എം.സി.എ, പി.ജി.ഡി.എം. യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം. പ്രോഡക്ട് ലീഡ് (കിയോസ്ക്), ലീഡ് (കിയോസ്ക്) എന്നീ തസ്തികകളിലേക്ക് 10 വർഷവും മറ്റ് തസ്തികകളിലേക്ക് മൂന്ന് മുതൽ അഞ്ച് വർഷം വരെയുമാണ് പ്ര വൃത്തിപരിചയം വേണ്ടത്. അപേക്ഷാ ഫീസ്: വനിതകൾക്കും എസ്.സി, എസ്. . ടി, ഭിന്നശേഷി വിഭാഗക്കാർക്കും 100 രൂപയും മറ്റുള്ളവർക്ക് 600 രൂപയുമാണ് ഫീസ്.അപേക്ഷ ഓൺലൈനായി സമർ പ്പിക്കണം. അവസാന തീയതി: ഒക്ടോ - ബർ 11.
വെബ്: www.bankofbaroda.in

⭕️കാർഷിക സർവകലാശാലയുടെ കാസർകോട് ജില്ലയിലെ പടന്നക്കാടുള്ള കോളേജ് ഓഫ് അഗ്രിക്കൾച്ചർ, വിവിധ വകുപ്പുകളിലായുള്ള അസിസ്റ്റന്റ് പ്രൊഫസർ മാരുടെ 11 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കരാർ നിയമനമായിരിക്കും.

ഒഴിവുള്ള വകുപ്പുകളും ഒഴിവുകളുടെ എണ്ണവും: ഹോർട്ടികൾച്ചർ-2, അഗ്രോണമി-2, കംപ്യൂട്ടർ സയൻസ്-1, പ്ലാന്റ് ബ്രീഡിങ് ആൻഡ് ജനറ്റിക്സ്-2, ഫിസിക്കൽ എജുക്കേഷൻ-1, അഗ്രിക്കൾച്ചറൽ എൻ മോളജി-1, അഗ്രിക്കൾച്ചറൽ ഇക്കണോമിക്സ് 1, പ്ലാന്റ് പാത്തോളജി-1.
യോഗ്യത: അനുബന്ധ വിഷയത്തിൽ 55 ശതമാനം മാർക്കോടെ ബിരുദാനന്തര ബിരുദവും നെറ്റ് യോഗ്യ തയും. പിഎച്ച്.ഡിയും അധ്യാപന പരിചയവും അഭി ലഷണീയം.
പ്രായപരിധി; 40 വയസ്സ്. വയസ്സിളവുകൾ ചട്ട പ്രകാരം. ശമ്പളം: 44,100 രൂപ. അഭിമുഖ തീയതി: 6 10 (9 a.m.)
അപേക്ഷ: www.kau.in എന്ന വെബ്സൈറ്റിൽ നിന്ന് അപേക്ഷാഫോം ഡൗൺലോഡ് ചെയ്തെടു ത്ത് പൂരിപ്പിച്ചശേഷം ഇ-മെയിലായി അയയ്ക്കണം. ailem.: coapad@kau.in.അവസാന തീയതി: ഒക്ടോബർ 3 (5 pm).
Join WhatsApp Channel