രാജകുമാരി ഗ്രൂപ്പിൽ ജോലി ഒഴിവുകൾ
September 22, 2022
രാജകുമാരി ഗ്രൂപ്പിൽ നിരവധി ജോലി ഒഴിവുകൾ
കേരളത്തിലെ വളർന്നുവരുന്ന പ്രമുഖ സ്ഥാപനമായ രാജകുമാരി ലേക്ക് ഇപ്പോൾ നിരവധി ജോലി ഒഴിവുകൾ. എക്സ്പീരിയൻസ് ഉള്ളതും ഇല്ലാത്തതുമായ ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന ഒഴിവുകളാണ് വന്നിട്ടുള്ളത്. നിങ്ങൾക്ക് ഈ പോസ്റ്റിലൂടെ ജോലിയുടെ എല്ലാ വിശദവിവരങ്ങളും മനസ്സിലാക്കാവുന്നതാണ്.അതോടൊപ്പം കേരളത്തിലെ മറ്റ് ജോലി ഒഴിവുകൾ കൂടി ചുവടെ നൽകുന്നു. ഒഴിവുകൾ പൂർണ്ണമായും വായിക്കുക നിങ്ങൾക്ക് യോഗ്യമായ ജോലിയിലേക്ക് അപേക്ഷിക്കുക.
🔺സെക്യൂരിറ്റി സൂപ്പർവൈസർ.
EX MILITARY ആയിട്ടുള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ് ആണ് ഇത്.
🔺സെക്യൂരിറ്റി സ്റ്റാഫ്.
🔺സിസി ടിവി ഓപ്പറേറ്റർ.
എന്നിങ്ങനെയുള്ള ഒഴിവുകളാണ് രാജകുമാരി യിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. രാജകുമാരി ഗ്രൂപ്പിന്റെ കല്ലമ്പലം ആറ്റിങ്ങൽ ബ്രാഞ്ച് കളിലേക്ക് ആണ് മുകളിൽ പറഞ്ഞ ഒഴിവുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പോസ്റ്റുകളിലേക്ക് അപേക്ഷിക്കാൻ താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ചുവടെ നൽകുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് നിങ്ങളുടെ ഏറ്റവും പുതിയ ബയോഡേറ്റ അയച്ചു കൊടുത്തു ജോലിക്ക് അപേക്ഷിക്കേണ്ടതാണ്.
shuhaib@rajakumarigroup.com
pro@rajakumarigroup.com
കേരളത്തിൽ വന്നിട്ടുള്ള മറ്റ് ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
കോഴിക്കോട് ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചും ഐ.സി.എ കാലിക്കറ്റും സംയുക്തമായി വെസ്റ്റ്ഹിൽ ഗവ.എഞ്ചിനീയറിംഗ് കോളേജിൽ വെച്ച് 24.09.2022 (ശനിയാഴ്ച) രാവിലെ 10 മണി മുതൽ മെഗാ തൊഴിൽ മേള നടക്കുന്നു. മികച്ച മൾട്ടിനാഷണൽ കമ്പനികളിലേക്ക് ബാക്ക് ഓഫീസ് അസോസിയേറ്റ്, ഫിനാൻസ് അസോസിയേറ്റ്, ഓഫീസ് സ്റ്റാഫ്, മാനേജ്മെന്റ് സ്റ്റാഫ്, സെയിൽസ് എക്സിക്യൂട്ടീവ്, ടെലികോളർ, അസിസ്റ്റന്റ് മാനേജർ, ഹോസ്പിറ്റാലിറ്റി സ്റ്റാഫ്, ലീഡർ, ഇംബോൺഡ് സെയിൽസ്, മാനേജർ, സെയിൽസ് & മാർക്കറ്റിംഗ് ഓഫീസ് എക്സിക്യൂട്ടീവ്, എസ്.എ.പി എക്സിക്യൂട്ടീവ്, റിസപ്ഷനിസ്റ്റ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്, കാഷ്യർ, ഹാർഡ് വെയർ സ്റ്റാഫ്, മെക്കാനിക്സ്, ഡെപ്യൂട്ടി ബ്രാഞ്ച് ഫെഡ്, അഡ്വൈസർ, പെയിന്റ്, ടിങ്കർ, മെക്കാനിക്ക്(ഓട്ടോമൊബൈൽ), ഓപ്പറേഷണൽ എക്സിക്യൂട്ടീവ്, ബില്ലിംഗ് എക്സിക്യൂട്ടീവ്, ഫാഷൻ ഡിസൈനർ, എച്ച്.ആർ ട്രെയിനി, സൈറ്റ് എഞ്ചിനീയർ, ട്രെയിനിംഗ് എഞ്ചിനീയർ, പ്രോജക്ട് എഞ്ചിനീയർ എന്നീ തസ്തികകളിലായി 1700 ൽ പരം ഒഴിവുകളിലേക്ക് പ്ലസ് ടു, ബിരുദം, ബി.കോം, എം.ബി.എ. ഫാഷൻ ഡിസൈനിംഗ്, ബി.ടെക് യോഗ്യതയുള്ളവർക്ക് പങ്കെടുക്കാം. രജിസ്ട്രേഷൻ ചെയ്യുന്നതിന് ലിങ്കും ജോലിയുടെ അനുബന്ധ വിവരങ്ങളും ലഭിക്കുന്നതിന് വാട്സ്അപ് മുഖാന്തിരം ബന്ധപ്പെടുക
ഫോൺ - വാട്സ്ആപ് നമ്പർ (0495 2370176
✅️ മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ സെക്യൂരിറ്റിയുടെ ഒഴിവുണ്ട്. എച്ച്എംസിയുടെ കീഴിൽ കരാർ അടിസ്ഥാനത്തിലാണ് നിയമനം. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ബയോഡേറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പും സഹിതം സെപ്തംബർ 23-ന് വൈകീട്ട് അഞ്ചിന് മുമ്പ് നേരിട്ട് അപേക്ഷിക്കണം. യോഗ്യത: എട്ടാം ക്ലാസ് വിജയം. മൂവാറ്റുപുഴ മുനിസിപ്പാലിറ്റി പരിധിയിലെ താമസക്കാരും 30 നും 50 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം.
🔺അങ്കണവാടി വർക്കർ/ഹെൽപ്പർ തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. സുൽത്താൻ ബത്തേരി ഐസിഡിഎസ് പദ്ധതി പ്രകാരം നൂൽപ്പുഴ, മീനങ്ങാടി, സുൽത്താൻ ബത്തേരി നഗരസഭകളിലെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലാണ് അവസരം. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഒക്ടോബർ ഏഴ്. കൂടുതൽ വിവരങ്ങൾ ഐസിഡിഎസ് സുൽത്താൻ ബത്തേരി ഓഫീസിൽ ലഭിക്കും.
🔺2.ആലപ്പുഴ ജില്ലയിലെ ഒരു കേന്ദ്ര-അർദ്ധ സർക്കാർ സ്ഥാപനത്തിൽ ബോയിലർ ഓപ്പറേറ്റർ തസ്തികയിലേക്ക് ഒരു താത്കാലിക ഒഴിവ് ആവശ്യമുണ്ട്. എസ്.എസ്.എൽ.സി.യോ തത്തുല്യ പരീക്ഷയോ പാസായവരും ഫസ്റ്റ് ക്ലാസ് ബോയിലർ അറ്റൻഡന്റ് സർട്ടിഫിക്കറ്റ് ഉള്ളവർക്കും അർഹതയുണ്ട്. ബോയിലർ ഓപ്പറേഷനിലും മെയിന്റനൻസിലും അഞ്ച് വർഷത്തെ പ്രവൃത്തിപരിചയം ഉണ്ടായിരിക്കണം. 31.03.2022-ന് 35 വയസ്സ് കവിയരുത്. പ്രതിമാസ ശമ്പളം 30,000 രൂപ. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യതയും പ്രവൃത്തിപരിചയവും തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ഒക്‌ടോബർ ഏഴിന് മുമ്പ് അതത് എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം..
🔺3. കേരള മഹിളാ സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിതാ ശിശുവികസന വകുപ്പിന്റെ സഹായത്തോടെ കോട്ടയം ജില്ലയിൽ പ്രവർത്തിക്കുന്ന സ്ത്രീകളുടെയും കുട്ടികളുടെയും ഹോമിലേക്ക് സൈക്കോളജിസ്റ്റിന്റെ തസ്തിക ആവശ്യമാണ്. ഒരു ഒഴിവിലേക്കുള്ള നിയമനം വാക്ക്-ഇൻ-ഇന്റർവ്യൂ വഴിയാണ് നടക്കുന്നത്. എംഎസ്‌സി/എംഎ (സൈക്കോളജി) ഉള്ളവർക്കും ഒരു വർഷത്തെ പ്രവൃത്തിപരിചയമുള്ളവർക്കും അപേക്ഷിക്കാൻ അർഹതയുണ്ട്. 25 വയസ്സ് പൂർത്തിയായിരിക്കണം. 30-45 വയസ്സിനിടയിലുള്ളവർക്ക് മുൻഗണന നൽകും. പ്രതിമാസം 12,000 രൂപയാണ് ശമ്പളം.
നിശ്ചിത യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വിദ്യാഭ്യാസ യോഗ്യത, വയസ്സ്, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പ് സഹിതം സെപ്റ്റംബർ 23ന് രാവിലെ 10.30ന് കോട്ടയം കലക്ടറേറ്റിലെ വിപഞ്ചിക ഹാളിൽ നടക്കുന്ന അഭിമുഖത്തിന് ഹാജരാകണം. വെള്ളക്കടലാസിൽ. കൂടുതൽ വിവരങ്ങൾക്ക് സംസ്ഥാന പ്രോജക്ട് ഡയറക്ടർ, കേരള മഹിളാ സമഖ്യ സൊസൈറ്റി, ടി.സി. 20/1652, കൽപന, കുഞ്ഞാലുംമൂട്, കരമന.പി.ഒ, തിരുവനന്തപുരം, ഫോൺ: 0471-348666, keralasamakhya@gmail.com, വെബ്‌സൈറ്റ്: www.keralasamakhya.org.
Post a Comment