മെഗാ ജോബ് ഫെയർ വഴി നിരവധി ജോലി അവസരങ്ങൾ

August 27, 2022

മെഗാ ജോബ് ഫെയർ വഴി നിരവധി ജോലി അവസരങ്ങൾ
BRIGHT MINDS 2022 മെഗാ ജോബ് ഫെയർ ആഗസ്ത് 27ന് മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയിൽ

മഹാത്മാഗാന്ധി യൂണിവേഴ്സിറ്റിയുടെ ആഭിമുഖ്യത്തിൽ യൂണിവേഴ്സിറ്റി എംപ്ലോയ്‌മെന്റ് ഗൈഡൻസ് ബ്യുറോ, എംപ്ലോയബിലിറ്റി സെന്റർ കോട്ടയം,നാഷണൽ കരിയർ സർവീസ് എന്നിവയുടെ സഹകരണത്തോടെ സ്വകാര്യ മേഖലകളിലുള്ള പ്രമുഖ കമ്പനികളിലെ ഒഴിവുകളിലേക്ക്‌ 2022 ആഗസ്ത് 27 ശനിയാഴ്ച രാവിലെ 9മണിമുതൽ BRIGHT MINDS 2022 എന്ന പേരിൽ മെഗാ ജോബ് ഫെയർ നടത്തുന്നു.

KPO, BPO, IT, ബാങ്കിങ്, നോൺ-ബാങ്കിങ്,
FMCG, ഓട്ടോമൊബൈൽസ് ടെക്നിക്കൽ നോൺ ടെക്നിക്കൽ, ഹോസ്പിറ്റൽസ്, ഹോസ്പിറ്റാലിറ്റി, ഫാർമസ്യൂട്ടിക്കൽസ്, റീറ്റെയ്ൽ, ഇൻഷുറൻസ് മേഖലകളിലെ 2000ത്തോളം ഒഴിവുകളിലേക്കാണ് ഇന്റർവ്യൂ നടക്കുന്നത്. +2, ഡിപ്ലോമ, ഡിഗ്രി, പിജി യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾക്ക്‌ ജോബ് ഫെയറിൽ പങ്കെടുക്കാം. 

പങ്കെടുക്കുന്ന കമ്പനികൾ

1.RR Donnelly
2.Sutherland
3.Stream Perfect
4.EXL Services
5.Trinity Skill works Pvt Ltd
6.One Team Solutions Edutech Pvt Ltd
7.Gallagher Service center
8.AVG Motors
9.Ennexa Technologies Pvt Ltd
10.Best Sellers Cochin Pvt Ltd
11.Kalliyath Groups of companies
12.Bipha Drug Laboratories Pvt Ltd
13.Asianet Satellite Communications Ltd
14.Portea Health care
14.HDFC Bank
16.Tisser Technologies LLP
17.Amrita Institute of Medical sciences
18.Muthoot Micro Fin Ltd
19.Randstad India Pvt Ltd
20.Liscom Solutions & Services Pvt Ltd
21.L&T Finance
22.Aditya Birla Insurance
23.Omega Group
24.Popular Mega Motors
25.Belstar Micro Finance Ltd
26.Muthoot Securities Ltd
27.ESAF Small Finance Bank 
28.Homeskul Innolearn Pvt Ltd
29.Planton Organic
30.Goan Institute International consociation of Education
31.Rhythm Kumarakom
32.Eastern Condiments Pvt Ltd
33.Peoples Urban Development group of companies
34.ESAF Cooperative
35.Joy Alukkas

ഒഴിവുകളെ കുറിച്ചറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

രജിസ്റ്റർ ചെയ്തിട്ടില്ലാത്ത ഉദ്യോഗാർത്ഥികൾ താഴെ കൊടുത്തിരിക്കുന്ന ലിങ്ക് മുഖേന രജിസ്റ്റർ ചെയ്യുക.

Link.👇🏻

Bright Minds 2022 Mega Job Fest
Date:27/08/2022(Saturday), 9am onwards
Venue: MG University Campus, Priyadarshini Hills, KKottayam.

കൂടുതൽ വിവരങ്ങൾക്ക് 0481-2731025 എംപ്ലോയബിലിറ്റി സെന്റർ,
ജില്ലാ എംപ്ലോയ്‌മെന്റ് എക്സ്ചേഞ്ച്,
കോട്ടയം. FB നോക്കുക

മറ്റു ഒഴിവുകൾ ചുവടെ ചേർക്കുന്നു.

ഫിഷറീസ് വകുപ്പ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ നിയമനം

സുഭിക്ഷകേരളം ജനകീയ മത്സ്യകൃഷി പദ്ധതിയിലേക്ക് ഫിഷറീസ് വകുപ്പ് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍, അക്വാകള്‍ച്ചര്‍ പ്രൊമോട്ടര്‍ തസ്തികകളിലേക്ക് കരാര്‍/ദിവസവേതനാടിസ്ഥാനത്തില്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി(ഫിഷറീസ്), ബി.എസ്.സി സുവോളജി/ഫിഷറീസ് ബിരുദം ഉള്ളവര്‍ക്കും സമാന തസ്തികയില്‍ കുറഞ്ഞത് അഞ്ച് വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള എസ്.എസ്.എല്‍.സി യോഗ്യതയുള്ളവര്‍ക്കും അക്വാകള്‍ച്ചര്‍ പ്രമോട്ടര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം.
ബി.എഫ്.എസ്.സി. അല്ലെങ്കില്‍ അംഗീകൃത സര്‍വകലാശാലകളില്‍ നിന്നും അക്വാകള്‍ച്ചര്‍/ സുവോളജിയില്‍ ബിരുദാനന്തര ബിരുദവും സര്‍ക്കാരിലോ അനുബന്ധ ഏജന്‍സികളിലോ നാല് വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് പ്രൊജക്ട് കോ-ഓര്‍ഡിനേറ്റര്‍ തസ്തികയിലേക്ക് അപേക്ഷിക്കാം. പ്രായപരിധി 20 നും 56 നും മധ്യേ. വാക്-ഇന്‍-ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ താത്പര്യമുള്ളവര്‍ ഓഗസ്റ്റ് 31 ന് രാവിലെ 10 ന് വയസ്, വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം തെളിയിക്കുന്ന അസല്‍ രേഖകള്‍ സഹിതം മലമ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടുടെ ഓഫീസില്‍ നേരിട്ടെത്തണം. ഫോണ്‍: 0491 2815245

Join WhatsApp Channel