മഹാരാജാസ് കോളേജിൽ നിരവധി ജോലി ഒഴിവുകൾ

August 26, 2022

മഹാരാജാസ് കോളേജിൽ നിരവധി ജോലി ഒഴിവുകൾ
മഹാരാജാസ് കോളേജിൽ കരാർ അടിസ്ഥാനത്തിൽ ഒരു വർഷത്തേക്ക് സിസ്റ്റം അഡ്മിനിസ്ട്രേറ്റർ, ഡാറ്റാ എൻട്രി ഓപ്പറേറ്റർ, ഓഫീസ് അറ്റൻഡന്റ്, പാർട്ട് ടൈം ക്ലർക്ക് എന്നീ ഒഴിവുകളിലേക്ക് താത്കാലിക നിയമനത്തിന്അപേക്ഷ ക്ഷണിച്ചു.

പാർട്ട് ടൈം ക്ലർക്ക്

യോഗ്യത - അംഗീകൃത സർവകലാശാലകളിൽ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം. കമ്പ്യൂട്ടർ പരിജ്ഞാനം

സിസ്റ്റം അഡ്മിനിസ്ട്രേറ്റർ

യോഗ്യത - അംഗീകൃത സർവകലാശാലയിൽ നിന്നുളള കമ്പ്യൂട്ടർ സയൻസ്/ കമ്പ്യൂട്ടർ ആപ്ലിക്കേഷനിലുളള ബിരുദാനന്തര ബിരുദം അല്ലെങ്കിൽ കമ്പ്യൂട്ടർ സയൻസിൽ ബി.ടെക് ബിരുദം, മൂന്ന് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.


ഡാറ്റാ എൻട്രി ഓപ്പറേറ്റർ

യോഗ്യത - അംഗീകൃത സർവകലാശാലയിൽ നിന്നും ഏതെങ്കിലും വിഷയത്തിലുളള ബിരുദം/ഡിപ്ലോമ -കമ്പ്യൂട്ടർ, രണ്ട് വർഷത്തിൽ കുറയാതെയുളള പ്രവൃത്തി പരിചയം.

ഓഫീസ് അറ്റൻഡന്റ്

യോഗ്യത-പ്ലസ് ടു അല്ലെങ്കിൽ തത്തുല്യ യോഗ്യത, കമ്പ്യൂട്ടർ പരിചയം, രണ്ട് വർഷത്തിൽ കുറയാത്ത പ്രവൃത്തി പരിചയം അഭിലഷണീയം.

താത്പര്യമുളള ഉദ്യോഗാർത്ഥികൾ യോഗ്യത വിവരങ്ങൾ ഉൾപ്പെടുത്തിയ ബയോഡാറ്റ ഇ-മെയിലിൽ അയക്കണം.
അവസാന തീയതി ഓഗസ്റ്റ് 30. അപേക്ഷ സമർപ്പിച്ച ഉദ്യോഗാർത്ഥികൾ സെപ്റ്റംബർ മൂന്നിന് രാവിലെ 10-ന് അസൽ സർട്ടിഫിക്കറ്റുകൾ സഹിതം അഭിമുഖത്തിന് ഹാജരാകണം.

കേരളത്തിൽ വന്നിട്ടുള്ള മറ്റു നിരവധി ജോലി ഒഴിവുകൾ 

അറ്റൻഡന്റിന്റെ നിയമനം

ആശുപത്രി അറ്റൻഡന്റിന്റെ നിയമനം
ചാലിശ്ശേരി കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ ഹോസ്പിറ്റൽ അറ്റൻഡർ തസ്തികയിലേക്ക് 179 ദിവസത്തേക്കാണ് കരാർ അടിസ്ഥാനത്തിൽ നിയമനം നടത്തുന്നത്. ഏഴാം ക്ലാസ് പാസാണ് വിദ്യാഭ്യാസ യോഗ്യത. പ്രവൃത്തിപരിചയമുള്ളവർക്ക് മുൻഗണന. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾക്ക് യോഗ്യത തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ നേരിട്ടോ അല്ലെങ്കിൽ 2020 ഓഗസ്റ്റ് 29-ന് വൈകുന്നേരം 5 മണിക്കകം അയക്കാമെന്ന് കമ്മ്യൂണിറ്റി ഹെൽത്ത് സെന്റർ സൂപ്രണ്ട് അറിയിച്ചു. ഫോൺ: 0466 2256368.

ഡ്രൈവർമാരുടെ ഒഴിവ്.

പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഡ്രൈവർമാരുടെ ഒഴിവ്.
പുഴക്കൽ ബ്ലോക്ക് പഞ്ചായത്തിൽ ഉൾപ്പെട്ട ഗ്രാമപഞ്ചായത്തുകളിൽ നിന്ന് ശേഖരിക്കുന്ന പ്ലാസ്റ്റിക്കുകൾ ബ്ലോക്ക് പഞ്ചായത്തിന്റെ കൈപ്പറമ്പിലുള്ള ആർആർഎഫിലേക്ക് കൊണ്ടുപോകാൻ വാഹനം (ടാറ്റാ എയ്സ്) ഓടിക്കാൻ ദിവസക്കൂലിക്ക് 550 രൂപയ്ക്ക് ഡ്രൈവറെ പുഴക്കൽ ബ്ലോക്ക് പഞ്ചായത്ത് നിയമിക്കുന്നു. ഫോർ വീലർ ഓടിക്കാൻ ലൈസൻസ് ഉള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു. യോഗ്യരായ ഉദ്യോഗാർത്ഥികളിൽ നിന്ന് തിരഞ്ഞെടുക്കപ്പെടുന്ന വ്യക്തിയെ ഭരണസമിതിയുടെ തീരുമാനമനുസരിച്ച് നിയമിക്കും. സ്ത്രീകൾക്കാണ് മുൻഗണന. അപേക്ഷകരിൽ യോഗ്യതയുള്ള സ്ത്രീകൾ ഇല്ലെങ്കിൽ, മറ്റുള്ളവരെ പരിഗണിക്കും. പ്രവൃത്തി ദിവസങ്ങൾ പരമാവധി 10 മുതൽ 15 ദിവസം വരെയാണ്. പ്രതിമാസം പരമാവധി 15 ദിവസത്തെ ശമ്പളം ലഭിക്കും. ഫോൺ: 0487 – 2307305.

പ്രോജക്ട് അസിസ്റ്റന്റ്

കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് പ്രോജക്ട് അസിസ്റ്റന്റ് (1) തസ്തികയിലേക്ക് വാക്ക്-ഇൻ-ഇന്റർവ്യൂ നടത്തുന്നു. യോഗ്യത: ഇവയിലേതെങ്കിലും വിഷയങ്ങളിൽ ബോട്ടണി/ ഫോറസ്ട്രി/ എൻവയോൺമെന്റൽ സയൻസിൽ ഒന്നാം ക്ലാസ് ബിരുദവും വിത്ത് കൈകാര്യം ചെയ്യൽ, നഴ്സറി ടെക്നിക്കുകളിൽ പരിചയവും. ഫീൽഡ് ബോട്ടണിയിൽ പരിചയവും കമ്പ്യൂട്ടർ പരിജ്ഞാനവും അഭികാമ്യം. ഒരു വർഷമാണ് കാലാവധി. പ്രതിമാസം 19,000 രൂപ. പ്രായപരിധി 36 വയസ്സ്. പട്ടികജാതി-പട്ടികവർഗക്കാർക്ക് അഞ്ച് വർഷവും മറ്റ് പിന്നാക്ക വിഭാഗങ്ങൾക്ക് മൂന്ന് വർഷവും പ്രായപരിധിയിൽ ഇളവ് ലഭിക്കും. താത്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം സെപ്തംബർ ഒന്നിന് രാവിലെ 10ന് പീച്ചിയിലുള്ള കേരള ഫോറസ്റ്റ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഓഫീസിൽ അഭിമുഖത്തിന് ഹാജരാകണം.

ഹെൽത്ത് സെന്റർ നിയമനം 

കമ്മ്യൂണിറ്റി ഹെൽത്ത് സെന്ററിൽ താൽക്കാലിക നിയമനം
 തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ കീഴിൽ പ്രവർത്തിക്കുന്ന ഡയാലിസിസ് യൂണിറ്റിലേക്ക് ഒരു ഡോക്ടറെയും രണ്ട് ഡയാലിസിസ് ടെക്നീഷ്യൻമാരെയും കരാർ അടിസ്ഥാനത്തിൽ നിയമിക്കുന്നു. യോഗ്യരായ ഉദ്യോഗാർത്ഥികൾ അസൽ സർട്ടിഫിക്കറ്റുകൾ, ബയോഡാറ്റ, പാസ്‌പോർട്ട് സൈസ് ഫോട്ടോ എന്നിവ സഹിതം ഓഗസ്റ്റ് 30 ന് 5 മണിക്ക് മുമ്പ് തോളൂർ സാമൂഹികാരോഗ്യ കേന്ദ്രത്തിന്റെ സൂപ്രണ്ടിന്റെ ഓഫീസിൽ അപേക്ഷ സമർപ്പിക്കേണ്ടതാണ്. ഫോൺ : 0487-2285746
Join WhatsApp Channel