വിവിധ ജില്ലകളിൽ ജോലി നേടാം നിരവധി ഒഴിവുകൾ

July 29, 2022

വിവിധ ജില്ലകളിൽ വന്നിട്ടുള്ള ജോലി അവസരങ്ങൾ.
ദിവസവേതന അടിസ്ഥാനത്തിൽ നിയമനം

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പിലാക്കുന്ന കൗമാരഭൃത്യം പദ്ധതിയിൽ നിലവിലുള്ള മെഡിക്കൽ ഓഫീസർ (കൗമാരഭൃത്യം) തസ്തികയിലേക്ക് ദിവസവേതന അടിസ്ഥാനത്തിൽ നിയമനം നടത്തുന്നതിന് അപേക്ഷ ക്ഷണിച്ചു.

ബി.എ.എം.എസ്., എം.ഡി ട്രാവൻകൂർ കൊച്ചിൻ കൗൺസിൽ രജിസ്ട്രേഷൻ എന്നിവയുള്ളവർക്ക് പങ്കെടുക്കാം.

തിരുവനന്തപുരം ആയുർവേദ കോളജിന് സമീപമുള്ള ആരോഗ്യഭവൻ ബിൽഡിങ്ങിൽ പ്രവർത്തിക്കുന്ന ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കൽ ഓഫീസിൽ ഓഗസ്റ്റ് അഞ്ചിനാണ് അഭിമുഖം.

താത്പര്യമുള്ളവർ ആവശ്യമായ വിദ്യാഭ്യാസ യോഗ്യത. മേൽ വിലാസം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പും സഹിതം അന്നേ ദിവസം രാവിലെ 11നു നേരിട്ട് ഹാജരാകണം.

💢 പത്തനംതിട്ട പന്തളം എൻഎസ്എസ് പോളിടെക്നിക് കോളജിൽ ഇംഗ്ലീഷ്, മാത്തമാറ്റിക്സ്, സിവിൽ എൻജിനിയറിംഗ്, ഇലക്ട്രിക്കൽ ആൻഡ് ഇലക്ട്രോണിക്സ് എൻജിനിയറിംഗ്, മെക്കാനിക്കൽ എൻജിനിയറിംഗ്, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനിയറിംഗ്, കംപ്യൂട്ടർ എൻജിനിയറിംഗ് വിഷയങ്ങളിൽ ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്.

യോഗ്യത: ഇംഗ്ലീഷ്, മാത്തമാറ്റിക്സ് ബിരുദാനന്തരബിരുദവും ഫസ്റ്റ് ക്ലാസും. എൻജിനിയറിംഗ് വിഷയങ്ങൾ- ബിടെക്കും ഫസ്റ്റ്ക്ലാസും. താൽപര്യമുള്ളവർ കോളജുമായി ബന്ധപ്പെടണം.
Join WhatsApp Channel