റിസോർട്ട്,റസ്റ്റോറന്റ്, മെഡിക്കൽ കോളേജ് ജോലി ഒഴിവുകൾ,
May 29, 2022
റിസോർട്ട്,റസ്റ്റോറന്റ്, മെഡിക്കൽ കോളേജ് ജോലി ഒഴിവുകൾ,
ജോലി അവസരങ്ങൾ താഴെ കൊടുക്കുന്നു.
1. റിസോർട്ട് ഫൈവ് സ്റ്റാർ ലക്ഷ്വറി റിസോർട്ടിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
2. ഹോസ്പിറ്റൽ റസ്റ്റോറന്റ് ലേക്ക് നിരവധി ജോലി ഒഴിവുകൾ.
3. വാര്‍ഡന്‍: വാക്ക്-ഇന്‍ ഇന്റര്‍വ്യൂ
4. മെഡിക്കൽ കോളേജിൽ ഒഴിവുകൾ
1. ലക്ഷ്വറി റിസോർട്ടിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്.
കുമരകം ലേക്ക് റിസോർട്ട് ഫൈവ് സ്റ്റാർ ലക്ഷ്വറി റിസോർട്ടിലേക്ക് സ്റ്റാഫുകളെ ആവശ്യമുണ്ട്. ഒഴിവുകളും വിശദ വിവരങ്ങളും ചുവടെ നൽകുന്നു.
▪️പൈന്റർ.
▪️ Female ആയുർവേദ തെറാപ്പിസ്റ്.
▪️ കാർപെന്റെർ.
▪️F&B മാനേജർ.
▪️ ഫ്രന്റ് ഓഫീസ് സൂപ്പർവൈസർ.
▪️റിസേർവ്വഷൻസ് സൂപ്പർവൈസർ.
▪️Commis 1 - സൗത്ത് ഇന്ത്യൻ.
▪️ഗസ്റ്റ് റിലേഷൻസ് എക്സിക്യൂട്ടീവ്
(Lady preferred)
എന്നിങ്ങനെയുള്ള ഒഴിവുകളാണ് വന്നിട്ടുള്ളത്. താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ നിങ്ങളുടെ ബയോഡാറ്റ ചുവടെ കാണുന്ന മെയിൽ അഡ്രസ്സിലേക്ക് അയക്കുക. vishnu@thepaul.in
2. പ്രമുഖ ഹോസ്പിറ്റൽ റസ്റ്റോറന്റ് ലേക്ക് നിരവധി ജോലി ഒഴിവുകൾ. ഒഴിവുകൾ ചുവടെ നൽകുന്നു.
▪️സ്നാക്ക്സ് മേക്കർ
▪️ബേക്കറി കുക്ക്.
▪️ക്ലീനിങ്
▪️വെയ്റ്റർ / സർവീസ് സ്റ്റാഫ്
▪️(waiter/Waitress)
▪️സീനിയർ കുക്ക് (CDP).
▪️കുക്ക് (DCDP)
▪️ജൂനിയർ കുക്ക് (Commi-1)
▪️കിച്ചൺ ഹെൽപ്പർ (Commi-2)
▪️ ടി മാസ്റ്റർ
തിരഞ്ഞെടുക്കപ്പെടുന്ന ഉദ്യോഗാർത്ഥികൾക്ക് താമസം,ഭക്ഷണം, 5 ലീവും ഉണ്ടായിരിക്കുന്നതാണ്.
Contact: 9948 66 93 40.
FaciliCare FM Facility Services.
3. വനിതാ വാര്‍ഡന്‍: വാക്ക്-ഇന്‍ ഇന്റര്‍വ്യൂ മെയ് 31 ന്.
പട്ടികജാതി വികസന വകുപ്പിന്റെ കീഴില്‍ തിരുവനന്തപുരം ജില്ലയില്‍ വേങ്ങാനൂര്‍ ഗ്രാമപഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലില്‍ ഒഴിവുള്ള വാര്‍ഡന്‍ തസ്തികയിലേക്ക് വാക്ക്-ഇന്‍ ഇന്റര്‍വ്യൂ നടത്തുന്നു.
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അടിസ്ഥാന യോഗ്യത എസ്.എസ്.എല്‍.സി. ഉയര്‍ന്ന യോഗ്യതയും വാര്‍ഡന്‍ തസ്തികയില്‍ മുന്‍പരിചയവുമുള്ളവര്‍ക്ക് മുന്‍ഗണനയുണ്ട്. താല്‍പ്പര്യമുള്ള വനിതാ ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകള്‍ സഹിതം മെയ് 31 രാവിലെ 10 ന് അതിയന്നൂര്‍ പഞ്ചായത്തില്‍ എത്തണം. പട്ടിക ജാതിയില്‍പ്പെട്ടവര്‍ ജാതി തെളിയിക്കുന്ന സാക്ഷ്യപത്രവും ഹാജരാക്കണമെന്ന് പട്ടികജാതി വികസന ഓഫീസര്‍ അറിയിച്ചു.
4. ഗവ.മെഡിക്കൽ കോളേജിൽ ഒഴിവ്.
തൃശൂർ ഗവ.മെഡിക്കൽ കോളേജിൽ വിവിധ വിഭാഗങ്ങളിൽ ലക്ചറർ ആയി കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനും പൾമണറി മെഡിസിൻ, കാർഡിയോളജി, അനസ്തേഷ്യോളജി, ജനറൽ മെഡിസിൻ, ജനറൽ സർജറി, റേഡിയോതെറാപ്പി, ഗൈനക്കോളജി എന്നീ വിഭാഗങ്ങളിൽ ഡോക്ടർമാരെ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനും യോഗ്യരായവരെ തെരഞ്ഞെടുക്കുന്നതിനുമുള്ള കൂടിക്കാഴ്ച മെയ് 30ന് രാവിലെ 10 മണിക്ക് പ്രിൻസിപ്പാളിന്റെ കാര്യാലയത്തിൽ വെച്ച് നടത്തുന്നു.
ഏറ്റവും കുറഞ്ഞ യോഗ്യത മേൽപ്പറഞ്ഞ വിഷയങ്ങളിൽ ബിരുദാനന്തര ബിരുദം ആണ്. പ്രതിമാസ വേതനം 70,000/ രൂപ. ലക്ചറർ ആയി കരാറടിസ്ഥാനത്തിൽ നിയമിക്കുന്നതിനുള്ള ഏറ്റവും കുറഞ്ഞ യോഗ്യത എം ബി ബി എസ് ആണ്. പ്രതിമാസ വേതനം 42,000 രൂപ. ഉദ്യോഗാർത്ഥികൾ യോഗ്യതാ സർട്ടിഫിക്കറ്റുകൾ, ട്രാവൻകൂർ- കൊച്ചിൻ മെഡിക്കൽ കൗൺസിലിന്റെ സ്ഥിരം രജിസ്ട്രേഷൻ, പ്രവൃത്തി പരിചയം, പ്രായം എന്നിവ തെളിയിക്കുന്നതിനുള്ള സർട്ടിഫിക്കറ്റുകളുടെ അസലും പകർപ്പുകളും സഹിതം അന്നേ ദിവസം രാവിലെ 10 മണിക്ക് മെഡിക്കൽ കോളേജ് പ്രിൻസിപ്പാളിന്റെ മുളങ്കുന്നത്തുകാവിലുള്ള കാര്യാലയത്തിൽ ഹാജരാകണം.
ഇത് സംബന്ധമായി യാത്രാബത്ത ലഭിക്കുന്നതല്ല. ഫോൺ: 0487 2200310
Post a Comment