ഡാറ്റാ എൻട്രി, ടെലി കോളർ തുടങ്ങി നിരവധി ജോലി അവസരങ്ങൾ
May 29, 2022
ഡാറ്റാ എൻട്രി, ടെലി കോളർ തുടങ്ങി നിരവധി ജോലി അവസരങ്ങൾ
ഡാറ്റാ എൻട്രി ഓപ്പറേറ്ററേ ആവശ്യമുണ്ട്
ഐ.എച്ച്.ആർ.ഡിയുടെ എടപ്പാൾ നെല്ലിശ്ശേരിയിലെ കോളജ് ഓഫ് അപ്ലൈഡ് സയൻസിൽ ഡാറ്റാ എൻട്രി ഓപ്പറേറ്റർ ട്രെയിനിയെ താൽക്കാലികമായി നിയമിക്കുന്നു.
സർക്കാർ അംഗീകൃത പി.ജി.ഡി.സി.എ, ഡി.ഡി.ടി.ഒ, ഡി.സി.എ, ഐ.ടി.ഐ അല്ലെങ്കിൽ ബി.എസ്.സി കമ്പ്യൂട്ടർ സയൻസ് യോഗ്യത ഉണ്ടായിരിക്കണം.
നിയമന അഭിമുഖം മെയ് 30ന് രാവിലെ 10.30ന് നടക്കും. താൽപ്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും അവയുടെ ഒരു സെറ്റ് പകർപ്പും സഹിതം അഭിമുഖത്തിനെത്തണം. സ്ഥലം : മലപ്പുറം
മറ്റ് ജോലി ഒഴിവുകൾ ചുവടെ നൽകുന്നു.
ടാലി & gst ട്രെയിനറെ ആവശ്യമുണ്ട്.
എറണാകുളം പാലാരിവട്ടം പ്രവർത്തിക്കുന്ന ഗവൺമെന്റ് അംഗീകൃത ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ് ഒഴിവ്.
ശമ്പളം മാസം 14,000 രൂപ മുതൽ തുടങ്ങുന്നു.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഉള്ള എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കേണ്ട നമ്പർ. 8089048162
ടെലികാളർ ജോലി ഒഴിവ്
പെരിന്തൽമണ്ണ ആസ്ഥാനമാക്കി പ്രവർത്തിക്കുന്ന പ്രതിഭ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ലേക്ക് ടെലികാളർ മാരെ ആവശ്യമുണ്ട്. വനിതകൾക്ക് അപേക്ഷിക്കാവുന്ന പോസ്റ്റ് ആണിത്. മിനിമം ആറു മാസം എക്സ്പീരിയൻസ് ഉള്ളവർക്കും എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം. ശമ്പളം മാസം 13000 രൂപ കൂടാതെ ഫുഡ് ആൻഡ് അക്കോമഡേഷൻ ലഭിക്കും. കൂടുതൽ വിശദവിവരങ്ങൾക്ക് വിളിക്കുക.6238812178
⭕️ ഫീമെയിൽ ടെലികാളർ മാരെ ആവശ്യമുണ്ട്.
ജോബ് ലൊക്കേഷൻ എറണാകുളം നോർത്ത്.
ശമ്പളം മാസം 10000 കൂടാതെ ആനുകൂല്യങ്ങളും. വിദ്യാഭ്യാസ യോഗ്യത പ്ലസ് ടു. അപേക്ഷിക്കുന്നവർക്ക് ആകർഷകമായ ആശയവിനിമയശേഷി ഉണ്ടായിരിക്കണം. എക്സ്പീരിയൻസ് ഇല്ലാത്തവർക്കും അപേക്ഷിക്കാം.
താല്പര്യമുള്ളവർ നിങ്ങളുടെ ബയോഡേറ്റ അയക്കുക.
thecareercaterers@gmail.com
കാസർകോട് : കന്നഡ ഭാഷ മീഡിയം മാത്രമുളള വിദ്യാലയങ്ങളിൽ മലയാള ഭാഷാപഠനം സാധ്യമാക്കുന്നതിനായി എൽ.പി. വിഭാഗത്തിൽ നടപ്പ് അദ്ധ്യയന വർഷത്തിൽ മലയാളം അദ്ധ്യാപക
ഒഴിവിലേക്ക് ( 16 ഒഴിവുകൾ) ദിവസ വേതനാടിസ്ഥാനത്തിൽ മെയ് 31ന് രാവിലെ 11ന് കാസർകോട് വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടറുടെ കാര്യാലയത്തിൽ അഭിമുഖം നടത്തും.
ഉദ്യോഗാർത്ഥികൾ ടി.ടി.സി, കെ.ടെറ്റ് യോഗ്യതയുളള അസ്സൽ സർട്ടിഫിക്കറ്റുകളുമായി കൂടിക്കാഴ്ചയിൽ പങ്കെടുക്കണം.
മങ്കട ഗവ.കോളജിൽ ജേർണലിസം വിഷയത്തിൽ അതിഥി അധ്യാപകരെ നിയമിക്കുന്നു.ബന്ധപ്പെട്ട വിഷയത്തിൽ 55 ശതമാനം മാർക്കിൽ കുറയാത്ത ബിരുദാനന്തര ബിരുദവും യു.ജി.സി നിഷ്കർഷിക്കുന്ന യോഗ്യതകളുമുള്ള, കോഴിക്കോട് കോളജ് വിദ്യഭ്യാസ ഉപഡയറക്ടറേറ്റിൽ രജിസ്റ്റർ ചെയ്ത ഉദ്യോഗാർത്ഥികൾ അസ്സൽ പ്രമാണങ്ങളുമായി മെയ് 31ന് രാവിലെ 10ന് അഭിമുഖത്തിന് എത്തണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.
⭕️ കിളിമാനൂർ : മേവർക്കൽ ഗവ. എൽ.പി.സ്കൂളിൽ എൽ.പി.എസ്.ടി. (മലയാളം) രണ്ട് അധ്യാപക ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10.30-ന് സ്കൂളിൽ
മടവൂർ :മടവൂർ ഗവ. എൽ.പി.എസിൽ എൽ.പി.എസ്.ടി.യുടെ ഒഴിവുണ്ട്. അഭിമുഖം 30-ന് രാവിലെ 10-ന് സ്കൂളിൽ
പള്ളിക്കൽ : പള്ളിക്കൽ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ എച്ച്.എസ്.ടി. സോഷ്യൽ സയൻസ്, ഹിന്ദി എന്നിവയിൽ അധ്യാപക ഒഴിവുണ്ട്. അഭിമുഖം 31-ന് രാവിലെ 10.30-ന്
⭕️ നഴ്‌സുമാർക്ക് അവസരം . നിയമനം നോര്‍ക്ക റൂട്ട്‌സ് വഴി
സൗദി ആരോഗ്യ മന്ത്രാലയത്തിന് കീഴിലുള്ള ആശുപത്രികളിലേക്ക് നോര്‍ക്ക റൂട്ട്‌സ് മുഖേന വനിതാ നഴ്‌സുമാരുടെ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. ബി.എസ്.സി/ പോസ്റ്റ് ബി.എസ്.സി നഴ്‌സിംഗും സി.ഐ.സി.യു/ സി.സി.യു-അഡള്‍ട്ട് ഇവയില്‍ ഏതെങ്കിലും ഡിപ്പാര്‍ട്‌മെന്റില്‍ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തിപരിചയവും ഉള്ളവര്‍ക്ക് അപേക്ഷിക്കാം.
ബയോഡാറ്റ, ആധാര്‍, ഫോട്ടോ, പാസ്‌പോര്‍ട്ട്, ബി.എസ്.സി ഡിഗ്രി സര്‍ട്ടിഫിക്കറ്റ്, എസ്പീരിയന്‍സ് (പ്രീവിയസ്), സ്റ്റില്‍ വര്‍ക്കിംഗ് സര്‍ട്ടിഫിക്കറ്റ് എന്നിവയുടെ പകര്‍പ്പ് (സ്‌കാന്‍ഡ്) സഹിതം rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അപേക്ഷകള്‍ അയക്കാം. ആകര്‍ഷകമായ ശമ്പളം ലഭിക്കും. താമസം, ഭക്ഷണം, വിസ എന്നിവ സൗജന്യം. അവസാന തീയതി മേയ് 26. ഇതിനു പുറമെ നോര്‍ക്ക റൂട്ട്‌സ് വഴി സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴില്‍ സ്റ്റാഫ് നേഴ്‌സ് ഒഴിവുകളിലേക്ക് അപേക്ഷിക്കുവാന്‍ താത്പര്യമുള്ള മറ്റു ഡിപ്പാര്‍ട്‌മെന്റുകളില്‍ ജോലി ചെയ്യുന്ന നഴ്‌സുമാര്‍ (വനിത, ബി. എസ്.സി നഴ്‌സിംഗ് ) ഇതേ ഇ-മെയില്‍ വിലാസ
ത്തിലേക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന രേഖകള്‍ അയയ്ക്കാവുന്നതാണ്.
സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്‌സിന്റെ ടോള്‍ ഫ്രീ നമ്പറില്‍ 18004253939 ഇന്ത്യയില്‍ നിന്നും +91 8802 012345 വിദേശത്തു നിന്നും (മിസ്ഡ് കോള്‍ സൗകര്യം)ബന്ധപ്പെടാവുന്നതാണ്. നോര്‍ക്ക റൂട്ട്‌സിന്റെ വെബ്‌സൈറ്റിലും www.norkaroots.org വിവരങ്ങള്‍ ലഭിക്കും. നോര്‍ക്ക റൂട്ട്‌സിനു മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെസമീപിക്കുകയാ ണെങ്കില്‍ അത് നോര്‍ക്ക റൂട്ട്‌സിന്റെ ശ്രദ്ധയില്‍പ്പെടുത്തേണ്ടതാണെന്ന് സി.ഇ.ഒ അറിയിച്ചു.
Post a Comment