ചിക്കിങ്സിൽ ജോലി നേടാൻ അവസരം.മെയ് 2022
May 30, 2022
ചിക്കിങ്സിൽ ജോലി നേടാൻ അവസരം.മെയ് 2022
പ്രമുഖ സ്ഥാപനമായ ചിക്കിങ്സിൽ ജോലി നേടാൻ അവസരം.ജോലി ഒഴിവുകൾ അനുബന്ധ വിവരങ്ങളും ചുവടെ വിശദമായ നൽകുന്നു. അതോടൊപ്പം തന്നെ കേരളത്തിലെ ഏറ്റവും പുതിയ ഒഴിവുകളും താഴെ നൽകുന്നുണ്ട്.ഒഴിവുകൾ വിശദമായി വായിച്ചു നോക്കി നിങ്ങൾക്ക് വേണ്ട ജോലിക്ക് അപേക്ഷിക്കുക.
ചിക്കിങ്സ് ലേക്ക് സ്റ്റാഫിനെ ആവശ്യമുണ്ട്.
മാനേജ്മെന്റ് ട്രെയിനിസ്
എന്ന് പോസ്റ്റിലേക്ക് ആണ് ജോലി ഒഴിവുകൾ വന്നിട്ടുള്ളത്.വിദ്യാഭ്യാസ യോഗ്യത ഏതെങ്കിലും ഒരു വിഷയത്തിൽ ഡിഗ്രി ഉള്ളവർക്ക് അപേക്ഷിക്കാം.
മിനിമം ഒരു വർഷം എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കുന്നതാ
യിരിക്കും.
അപേക്ഷിക്കുന്നവർക്ക് റസ്റ്റോറന്റ് മേഖലയിൽ താല്പര്യം ഉണ്ടായിരിക്കണം ഷിഫ്റ്റ് അടിസ്ഥാനത്തിൽ ജോലി ചെയ്യാൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാൻ സാധിക്കുന്നത്.
ശമ്പളം മാസം 15000 രൂപ ലഭിക്കും.
വാക്കിങ് ഇന്റർവ്യൂ വഴിയാണ് സെലക്ഷൻ നടക്കുന്നത്.
ഇന്റർവ്യൂ നടക്കുന്ന തീയതി 31 -5 2022.
സ്ഥലം പെരിന്തൽമണ്ണ.
കൃത്യമായ ലൊക്കേഷൻ ലിങ്ക് ചുവടെ നൽകുന്നു.👇🏻
താല്പര്യമുള്ളവർക്ക് ബയോഡാറ്റ അയച്ചും അപേക്ഷിക്കാവുന്നതാണ്.
ബയോഡാറ്റ അയക്കേണ്ട അഡ്രസ്സ്.
hrrois1234@gmail.com.
കോൺടാക്ട് നമ്പർ: 8943 338 024
⭕️തിരുവനന്തപുരം ജില്ലയിൽ വിവിധ ബ്ലോക്കുകളിൽ രാത്രികാല അടിയന്തിര മൃഗചികിത്സാ സേവനം പദ്ധതിയുടെ ഭാഗമായി വെറ്ററിനറി സർജൻമാരെ താത്കാലികാടിസ്ഥാനത്തിൽ
തെരഞ്ഞെടുക്കുന്നതിനായി ഇന്ന് (മെയ് 31) രാവിലെ 11 ന് വെറ്ററിനറി സർജൻമാരുടെ വാക് ഇൻ ഇന്റർവ്യൂ തമ്പാനൂർ എസ്.എസ് കോവിൽ റോഡിലെ ജില്ലാ മൃഗസംരക്ഷണ ഓഫീസിൽ നടത്തും.
കേരള സ്റ്റേറ്റ് വെറ്ററിനറി കൗൺസിൽ (കെ.എസ്.വി.സി) രജിസ്ട്രേഷനുള്ള ഉദ്യോഗാർഥികൾക്ക് പങ്കെടുക്കാം.
⭕️തിരുവനന്തപുരം: പട്ടികജാതി വികസന വകുപ്പിന്റെ കീഴിൽ തിരുവനന്തപുരം ജില്ലയിൽ വേങ്ങാനൂർ ഗ്രാമപഞ്ചായത്തിൽ പ്രവർത്തിക്കുന്ന പ്രീമെട്രിക് ഹോസ്റ്റലിൽ ഒഴിവുള്ള വാർഡൻ തസ്തികയിലേക്ക് വാക്ക് -ഇൻ ഇന്റർവ്യൂ നടത്തുന്നു.
ദിവസ വേതനാടിസ്ഥാനത്തിലാണ് നിയമനം. അടിസ്ഥാന യോഗ്യത എസ്.എസ്.എൽ.സി. ഉയർന്ന യോഗ്യതയും വാർഡൻ തസ്തികയിൽ മുൻപരിചയവുമുള്ളവർക്ക് മുൻഗണനയുണ്ട്. താൽപ്പര്യമുള്ള വനിതാ ഉദ്യോഗാർത്ഥികൾ യോഗ്യതയും ജോലിപരിചയവും തെളിയിക്കുന്ന രേഖകൾ സഹിതം മെയ് 31 രാവിലെ 10 ന് അതിയന്നൂർ പഞ്ചായത്തിൽ
എത്തണം.
⭕️കണ്ണൂർ : ജില്ലയിൽ പട്ടികവർഗ വികസന വകുപ്പിന്റെ കീഴിലുളള പട്ടുവം ഗവ. മോഡൽ റസിഡൻഷ്യൽ സ്കൂളിലെയും പ്രീമെട്രിക് ഹോസ്റ്റലുകളിലെയും വിദ്യാർഥികൾക്ക് കൗൺസലിംഗ് നൽകുന്നതിന് കരാർ അടിസ്ഥാനത്തിൽ കൗൺസിലർ നിയമനം നടത്തുന്നു.
എം എ സൈക്കോളജി/എം എസ് ഡബ്ല്യൂ(സ്റ്റുഡന്റ് കൗൺസിലിംഗ് പരിശീലനം നേടിയവരായിരിക്കണം) യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാം.
എം എസ് സി സൈക്കോളജിയിൽ കേരളത്തിന് പുറത്തുള്ള സർവ്വകലാശാലകളിൽ നിന്ന് യോഗ്യത നേടിയവർ തുല്യത സർട്ടിഫിക്കറ്റ് ഹാജരാക്കണം. വാക് ഇൻ ഇന്റർവ്യൂ ജൂൺ രണ്ടിന് രാവിലെ 11 മണിക്ക് കണ്ണൂർ സിവിൽ സ്റ്റേഷൻ അഡീഷണൽ ബ്ലോക്കിൽ പ്രവർത്തിക്കുന്ന ഐ ടി ഡി പി ഓഫീസിൽ നടക്കും. പ്രായപരിധി 25 നും 45 നും മധ്യേ. താൽപര്യുള്ളവർ പ്രായം, വിദ്യാഭ്യാസ യോഗ്യത, തൊഴിൽ പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകൾ സഹിതം കൂടിക്കാഴ്ചക്ക് ഹാജരാകണം.
Post a Comment