നന്ദിലത്ത് ജി മാർട്ടിലേക്ക് നിരവധി ജോലി ഒഴിവുകൾ,മെയ് 2022

May 26, 2022

നന്ദിലത്ത് ജി മാർട്ടിലേക്ക് നിരവധി ജോലി ഒഴിവുകൾ,മെയ് 2022

കേരളത്തിലെ പ്രമുഖ സ്ഥാപനമായ നന്ദിലത്ത് ജി മാർട്ട് ലേക്ക് നിരവധി ജോലി ഒഴിവുകൾ. വന്നിട്ടുള്ള ജോലി ഒഴിവുകളും മറ്റു വിശദവിവരങ്ങളും ചുവടെ നൽകുന്നു.

ബ്രാഞ്ച് അക്കൗണ്ടന്റ്
വിദ്യാഭ്യാസയോഗ്യത ബികോം അല്ലെങ്കിൽ എംകോം. മികച്ച SAP - B1 പരിജ്ഞാനവും രണ്ടു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 35 വയസ്സിൽ താഴെ. ശമ്പളം മാസം നാൽപതിനായിരം രൂപ.

സിസ്റ്റം അഡ്മിൻ.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്കിൽ മികച്ച എസ് എപി പരിജ്ഞാനം. മിനിമം മൂന്ന് വർഷത്തെ എക്സ്പീരിയൻസ് ഉള്ള പ്രായപരിധി 35 വയസ് താഴെയുള്ളവർക്ക് അപേക്ഷിക്കാം.
ശമ്പളം 35,000 രൂപ വരെ.

ഫിനാൻസ് മാനേജർ.
വിദ്യാഭ്യാസ യോഗ്യത സി എ. മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉണ്ടായിരിക്കണം പ്രായപരിധി 45 വയസിനു താഴെയുള്ളവർക്കും അപേക്ഷിക്കാം ശമ്പളം മാസം ഒരു ലക്ഷം രൂപ വരെ.

ബ്രാഞ്ച് മാനേജർ.
വിദ്യാഭ്യാസയോഗ്യത എംബിഎ അല്ലെങ്കിൽ ഡിഗ്രി. ഹോം അപ്ലയൻസസ് രംഗത്ത് മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി 45 വയസ്സിനു താഴെ. ശമ്പളം മാസം 50,000 രൂപ കൂടാതെ മറ്റ് ആനുകൂല്യങ്ങളും ലഭിക്കും.

പർച്ചേസ് മാനേജർ.
വിദ്യാഭ്യാസ യോഗ്യത എംബിഎ അല്ലെങ്കിൽ ബിരുദം. മിനിമം അഞ്ചു വർഷത്തെ എക്സ്പീരിയൻസ് ഉള്ള പ്രായപരിധി 40 വയസ്സിൽ താഴെയുള്ളവർക്ക് അപേക്ഷിക്കാം. ശമ്പളം മാസം 50000 രൂപ വരെ.

ഈ കോമേഴ്സ് എക്സിക്യൂട്ടീവ്.
വിദ്യാഭ്യാസ യോഗ്യത ഡിഗ്രി കൂടാതെ കമ്പ്യൂട്ടർ നോളജ്. പ്രസ്തുത മേഖലയിൽ എക്സ്പീരിയൻസ് ഉള്ളവർക്ക് മുൻഗണന ലഭിക്കും. പ്രായപരിധി 35 വയസ്സിൽ താഴെയായിരിക്കണം. ശമ്പളം മാസം മുപ്പതിനായിരം രൂപ വരെ.

തുടങ്ങിയ ഒഴിവുകളാണ് നന്തിലത്ത് ജി-മാർട്ട് ലേക്ക് ഇപ്പോൾ വന്നിട്ടുള്ളത്.
കേരളത്തിലെ എല്ലാ ജില്ലയിലേക്കും ഒഴിവുകൾ ലഭ്യമാണ്.
താല്പര്യമുള്ള ഉദ്യോഗാർത്ഥികൾ ഇപ്പോൾ തന്നെ നിങ്ങളുടെ ഏറ്റവും പുതിയ ബയോഡാറ്റ ചുവടെ കാണുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് അയക്കുക.
hr@nandilathgmart.com
HR DEPARTMENT
NANDILATH G MART CORPORATE OFFICE MARAR ROAD THRISSUR
79077 16607
കംപ്യൂട്ടർ കോഴ്സുകൾക്ക് ക്ലാസ്സ് എടുക്കുന്നതിനായി സ്റ്റാഫ്‌ ആവശ്യമുണ്ട്.

കേരള സർക്കാർ സ്ഥാപനമായ എൽ ബി എസ് സെന്റർ ഫോർ സയൻസ് ആന്റ് ടെക്നോളജിയുടെ കാസർകോട്, കാഞ്ഞങ്ങാട് എന്നീ കേന്ദ്രങ്ങളിൽ വിവിധ കംപ്യൂട്ടർ കോഴ്സുകൾക്ക് ക്ലാസ്സ് എടുക്കുന്നതിനായി ബിടെക് (കംപ്യൂട്ടർ സയൻസ്) / എംസിഎ എംഎസ്സി (കംപ്യൂട്ടർ സയൻസ്) ഒരു വർഷത്തിൽ കുറയാത്ത അദ്ധ്യാപക പ്രവർത്തി പരിചയമുള്ളവരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. താത്പര്യമുള്ളവർ മെയ് 28ന് രാവിലെ 10.30ന് കാസർകോട് (മുനിസിപ്പൽ ഷോപ്പിംഗ് കോംപ്ലക്സ്, പഴയ ബസ്സ്റ്റാന്റ് ) കേന്ദ്രത്തിൽ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം ഹാജരാകണം.

പത്തനംതിട്ട : സൈക്കോസോഷ്യൽ കൗൺസിലറായി സ്ത്രീകൾക്ക് അപേക്ഷിക്കാം. ഒഴിവുകളുടെ എണ്ണം ഒന്ന്. പ്രായപരിധി 25നും 45നും ഇടയിൽ. 15,000 രൂപയാണ് ഹോണറേറിയം. സൈക്കോളജി, സോഷ്യോളജി അല്ലെങ്കിൽ സോഷ്യൽ വർക്കിൽ ബിരുദാനന്ത ബിരുദം, സർക്കാർ/അർദ്ധ സർക്കാർ /അംഗീകൃത സ്ഥാപനങ്ങളിൽ സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള അതിക്രമങ്ങൾക്കെതിരെ പ്രവർത്തിച്ചുള്ള മൂന്ന് വർഷത്തെ പരിചയം എന്നിവ യോഗ്യതയായുള്ള പത്തനംതിട്ട ജില്ലയിലുള്ള വനിതകൾക്ക് അപേക്ഷിക്കാം.
പ്രവൃത്തി സമയം രാവിലെ ഒൻപത് മുതൽ വൈകുന്നേരം അഞ്ചു വരെയും അത്യാവശ്യ സന്ദർഭങ്ങളിൽ ആവശ്യപ്പെടുന്ന സമയങ്ങളിലും പ്രവർത്തിക്കണം.

അപേക്ഷയോടൊപ്പം സമർപ്പിക്കേണ്ട രേഖകൾ ഇവയാണ്.
1. വയസ്, വിദ്യാഭ്യാസ യോഗ്യത എന്നിവ തെളിയിക്കുന്ന
സർട്ടിഫിക്കറ്റുകളുടെ പകർപ്പ്. 2. പ്രവൃത്തി പരിചയം തെളിയിക്കുന്ന സർട്ടിഫിക്കറ്റിന്റെ പകർപ്പ്. അപേക്ഷാ ഫോറത്തിനായി മെയ് 31ന് വൈകുന്നേരം അഞ്ചിന് മുമ്പായി കോളേജ് റോഡിൽ, ഡോക്ടേഴ്സ് ലെയ്നിൽ, കാപ്പിൽ ആർക്കേഡിൽ പ്രവർത്തിക്കുന്ന വനിതാ പ്രൊട്ടക്ഷൻ ഓഫീസുമായി ബന്ധപ്പെടുക.

അതിഥി അധ്യാപകരെ നിയമിക്കുന്നു.

തൃശൂർ ഗവൺമെന്റ് ലോ കോളജിൽ ഈ അധ്യയന വർഷത്തേക്ക് മാനേജ്മെന്റ് വിഷയങ്ങളിൽ അതിഥി അധ്യാപകരെ നിയമിക്കുന്നതിന് കോളേജ് വിദ്യാഭ്യാസ വകുപ്പ് മേധാവി/ ഉപമേധാവിയുടെ കാര്യാലയത്തിൽ അതിഥി അധ്യാപകർ പാനലിൽ രജിസ്റ്റർ ചെയ്തിട്ടുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷ ക്ഷണിച്ചു.
മാനേജ്മെന്റ്, നിയമം എന്നീ വിഷയത്തിൽ 55% മാർക്കോടെ കൂടിയ ബിരുദാനന്തരബിരുദവും, യുജിസി നെറ്റുമാണ് യോഗ്യത. നെറ്റ് യോഗ്യതയുള്ളവരുടെ അഭാവത്തിൽ മറ്റുള്ളവരെയും പരിഗണിക്കുന്നതാണ്.
താല്പര്യമുള്ളവർ യോഗ്യത തെളിയിക്കുന്ന അസ്സൽ സർട്ടിഫിക്കറ്റുകളും ബയോഡാറ്റയും, അതിഥി അധ്യാപക പാനലിൽ രജിസ്റ്റർ ചെയ്ത രേഖകൾ സഹിതം കോളേജിൽ ഹാജരാകേണ്ടതാണ്.
നിയമ വിഭാഗം ഇന്റർവ്യൂ മെയ് 30 തിങ്കളാഴ്ച രാവിലെ 10 മണിക്കും മാനേജ്മെന്റ് വിഭാഗം മെയ് 31 ചൊവ്വാഴ്ച രാവിലെ 10 മണിക്കും നടത്തും. യുജിസി റെഗുലേഷൻ അനുസരിച്ചാണ് നിയമനം നടത്തുന്നത്.
Join WhatsApp Channel