കൊച്ചി ലുലുവിലെക്ക് നിരവധി ജോലി ഒഴിവുകൾ. മെയ് 2022
May 31, 2022
കൊച്ചി ലുലുവിലെക്ക് നിരവധി ജോലി ഒഴിവുകൾ. മെയ് 2022
പ്രമുഖ സൂപ്പർമാർക്കറ്റ് ശൃംഖലയായ ലുലു ഇന്റർനാഷണലിന്റെ കൊച്ചി ലുലു ഹൈപ്പർമാർക്കറ്റ് ലേക്ക് നിരവധി ജോലി ഒഴിവുകൾ.വന്നിട്ടുള്ള ഒഴിവുകളും അനുബന്ധ വിവരങ്ങളും ചുവടെ നൽകുന്നു. ഒഴിവുകൾ വായിച്ചുനോക്കി നിങ്ങൾക്ക് ആവശ്യമുള്ള ജോലിക്ക് അപേക്ഷിക്കുക.
സീനിയർ എക്സിക്യൂട്ടീവ്- ടാലന്റ് അക്വിസിഷൻ.മിനിമം രണ്ടു മുതൽ മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
സീനിയർ എക്സിക്യൂട്ടീവ്-ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ്.
മിനിമം രണ്ടു മുതൽ മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷിക്കാം.
സീനിയർ എക്സിക്യൂട്ടീവ്- HR.
മിനിമം രണ്ടു മുതൽ മൂന്നു വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.(HR generalist activities )
അസിസ്റ്റന്റ് മാനേജർ-ടാലന്റ് അക്വിസിഷൻ.
മിനിമം നാല് വർഷത്തെ എക്സ്പീരിയൻസ് ഉള്ള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
വനിതകൾക്ക് മാത്രം അപേക്ഷിക്കാവുന്ന പോസ്റ്റ്.
അസിസ്റ്റന്റ് മാനേജർ-ട്രെയിനിങ് ആൻഡ് ഡെവലപ്മെന്റ്.
മിനിമം നാലു വർഷത്തെ എക്സ്പീരിയൻസ് ഉള്ള യുവതികൾക്ക് അപേക്ഷിക്കാം.
തുടങ്ങിയ ഒഴിവുകളാണ്റിപ്പോർട്ട് ചെയ്തിട്ടുള്ളത്. താല്പര്യമുള്ളവർ ഇപ്പോൾ തന്നെ ചുവടെ നൽകുന്ന ഈ മെയിൽ അഡ്രസ്സ് ലേക്ക് ബയോഡേറ്റ അയക്കുക.
daisemt@luluindia.com
🔰മറ്റ് ചില ഒഴിവുകൾ.ചുവടെ
അപ്രന്റീസ് ട്രെയിനിയെ നിയമിക്കുന്നു
മലപ്പുറം : പട്ടികജാതി വികസന വകുപ്പിന് കീഴിൽ പൊന്നാനിയിൽ പ്രവർത്തിക്കുന്ന ഗവ.ഐ. ടി.ഐയിൽ ഇലക്ട്രിഷ്യൻ ട്രേഡിൽ ട്രെയിനിങ് കം എംപ്ലോയ്മെന്റ് / അഡീഷണൽ അപ്രന്റീസ്ഷിപ്പ് പദ്ധതി പ്രകാരം പട്ടികജാതി വിഭാഗത്തിൽപ്പെട്ട അപ്രന്റീസ് ട്രെയിനിയെ തെരഞ്ഞെടുക്കുന്നതിനുള്ള അഭിമുഖം ജൂൺ ഒന്നിന് പകൽ 11ന് നടക്കും.
ഇലക്ട്രീഷ്യൻ ട്രേഡിലുള്ള നാഷണൽ ട്രേഡ് സർട്ടിഫിക്കറ്റുള്ളവർക്ക് പങ്കെടുക്കാം. 5700 രൂപ പ്രതിമാസ സ്റ്റൈപ്പന്റ് ലഭിക്കും.
ഒരു വർഷത്തേക്കാണ് നിയമനം. താൽപ്പര്യമുള്ളവർ അപേക്ഷ സഹിതം കൃത്യസമയത്ത് പൊന്നാനി ഗവ.ഐ.ടി.ഐയിൽ എത്തണം.
ആയ കം കുക്ക് ഒഴിവ്
തൃശൂർ : മതിലകം ബ്ലോക്ക് പഞ്ചായത്തിനു കീഴിൽ മതിലകത്ത് ആരംഭിക്കുന്ന ബഡ്സ് റീഹാബിലിറ്റേഷൻ സെന്ററിലേക്ക് ആയ കം കുക്ക് (സ്ത്രീകളെ മാത്രം) തസ്തികയിലേയ്ക്ക് നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു.
പത്താം തരം പഠിച്ച ഭിന്നശേഷി വിഭാഗത്തിൽപെട്ടവരെ പരിചരിക്കാൻ സന്നദ്ധരായവർക്ക് മുൻഗണന.
അപേക്ഷ നൽകേണ്ട അവസാന തീയതി ജൂൺ 1 അപേക്ഷിക്കുന്നവർ 30-35 വയസിനിടയിൽ ഉള്ളവരായിരിക്കണം.
കൂടുതൽ വിവരങ്ങൾക്ക് സി.ഡി.പി.ഒ ഓഫീസുമായി ബന്ധപ്പെടുക.
0480 285 1319
Post a Comment